- കഞ്ചാവ് കടത്ത്: ബഹ്റൈനില്‍ ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- വാഹനാപകടം: ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഗതാഗതക്കുരുക്ക്
- ബഹ്റൈനികള്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നത് ചൈന 2026 വരെ നീട്ടി
- നാലാമത് ബഹ്റൈന്‍ നാടകമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
- വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്
- ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും
Author: News Desk
12 പന്തില്‍ 11 സിക്സ്! കെസിഎല്‍ സിക്സ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി സല്‍മാന്‍ നിസാര്‍, സഞ്ജുവിനെ പിന്തള്ളി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സല്‍മാന്‍ നിസാറിന്റെ കുതിപ്പ്. 28 സിക്‌സുകളാണ് ആറ് മത്സരങ്ങളില്‍ നിന്ന് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ഇന്ന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ മാത്രം 12 സിക്‌സുകള്‍ സല്‍മാന്‍ നേടിയിരുന്നു. അതില്‍ 11 സിക്‌സുകളും അവസാനത്തെ രണ്ട് ഓവറുകള്‍ക്കിടെയായിരുന്നു. അഭിജിത് പ്രവീണിന്റെ ഒരോവറില്‍ ആറ് സിക്‌സും അതിന് തൊട്ടുമുമ്പ് ബേസില്‍ തമ്പിയുടെ ഒരോവറില്‍ അഞ്ച് സിക്‌സും സല്‍മാന്‍ നേടി. ഈ സിക്‌സുകള്‍ തന്നെയാണ് സല്‍മാനെ, സഞ്ജുവിനെ മറികടക്കാന്‍ സഹായിച്ചത്. നാല് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 21 സിക്‌സുകള്‍ നേടിയ സഞ്ജു രണ്ടാമതാണ്. വിഷ്ണു വിനോദ് (20), രോഹന്‍ കുന്നുമ്മല്‍ (16), അഹമ്മദ് ഇമ്രാന്‍ (14) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ ഒന്നാമതാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് അഖില്‍ വീഴ്ത്തിയത്.…
അയ്യപ്പ സംഗമം; നിലപാട് വ്യക്തമാക്കി എൻഎസ്എസ്, ‘പിന്തുണ ഉപാധികളോടെ, സമിതിയിൽ അയ്യപ്പ ഭക്തർ വേണം’
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ അല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ. അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻഎസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻഎസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഎസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എൻഎസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചു. യുവതിപ്രവേശന…
ജപ്പാനുമായി ബന്ധം ശക്തമാക്കി, 13 കരാറുകളിൽ ഒപ്പിട്ടു; സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി; ചൈനയിലേക്ക് യാത്ര തിരിച്ചു
ദില്ലി: രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച ശേഷമാണ് യാത്ര. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സർക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉൽപ്പാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് സന്ദർശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ ചേർന്ന് ചന്ദ്രന്റെ ധ്രുവ മേഖലയിൽ നടത്തുന്ന സംയുക്ത പര്യവേക്ഷണമായ ചന്ദ്രയാൻ -5 ദൗത്യത്തിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിൽ 10 ട്രില്യൺ യെൻ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപം പത്ത് വർഷത്തിനുള്ളിൽ നടത്താൻ ജപ്പാൻ ലക്ഷ്യമിടുന്നുണ്ട്. പ്രതിരോധ രംഗത്ത് സഹകരണവും സാമ്പത്തിക പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. ആഗോള തലത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും. സെമികണ്ടക്ടറുകൾ, ക്ലീൻ എനർജി. ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ധാതു…
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി. വീയപുരം – 4:21.084, നടുഭാഗം – 4.21.782, മേൽപ്പാടം – 4.21.933, നിരണം – 4:22.035 എന്നിങ്ങനെയാണ് ഫിനിഷിങ് പോയിന്റിൽ എത്തിച്ചേരാനെടുത്ത സമയം. മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള…
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യൻ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തൊട്ടു മുമ്പില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. നായകന്‍ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണ് മുമ്പ് ടീം വിടാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. സഞ്ജുവിനെ ട്രേഡിലൂടെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ താല്‍പര്യം അറിയിക്കുകയും…
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ പ്ലസ് ടു വിദ്യാർത്ഥികളി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മദ്യപിച്ചത്. കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടി. ഒരു സുഹൃത്ത് മാത്രം സ്ഥലത്ത് നിന്നു. ഈ കുട്ടിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസാണ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. വിവിധ സ്കൂകളിലെ കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്. ആല്‍ത്തറയിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം.
നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി, തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല.
സഞ്ജു സാംസണോ ശുഭ്മാന്‍ ഗില്ലോ ഒന്നുമല്ല, ടി20 ലോകകപ്പിലെ ഇന്ത്യൻ ഓപ്പണര്‍മാരെ തെരഞ്ഞെടുത്ത് സുരേഷ് റെയ്ന
ലക്നൗ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരാകും അഭിഷേക് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളിയെന്നിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അഭിഷേകിന്‍റെ ഓപ്പണിംഗ് പങ്കാളി ആരാകുമെന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും മലയാളി താരം സഞ്ജു സാംസണുമാണ് ടീമിലുള്ളത്. ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായതിനാല്‍ ശുഭ്മാന്‍ ഗില്‍ അഭിഷേകിനൊപ്പം ഓപ്പണറാവുമെന്ന് വിലയിരുത്തലുണ്ടെങ്കിലും കേരള ക്രിക്കറ്റ് ലീഗില്‍ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സഞ്ജുവും ഓപ്പണിംഗ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടെ അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ആരാകണം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിനെയോ ഗില്ലിനെയോ റെയ്ന പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ്, കെ എല്‍ രാഹുല്‍ എന്നിങ്ങനെ നിരവധി സാധ്യതകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇവരില്‍…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട് മണ്ഡലത്തിൽ രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകും. എംഎൽഎ എന്ന നിലയിൽ ക്ലബ്ബിന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയും. സംഘാടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നതെന്നും സി കൃഷ്ണകുമാർ പറഞ്ഞു. രാഹുലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാനുള്ള കോൺഗ്രസ് എ ഗ്രൂപ്പിൻ്റെ നീക്കത്തിനിടെയാണ് സി കൃഷ്ണകുമാറിൻ്റെ പ്രതികരണം വന്നത്. മണ്ഡലത്തിൽ സംഘടനകളുടെയോ അസോസിയേഷനുകളുടേയോ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിച്ച് സജീവമാക്കാണ് ആലോചന. സന്ദീപ് വാര്യർ അനാഥ പ്രേതം പോലെ നടക്കുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസിന് പോലും വേണ്ടാത്ത സന്ദീപിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ഇലക്ഷന് കൊടുത്ത വിവരങ്ങൾ 100 ശതമാനം ശരിയാണ്. കോൺഗ്രസ്സിനുള്ളിൽ സന്ദീപ് മുങ്ങി താഴാതിരിക്കാൻ കൈ കാൽ ഇട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും കൃഷ്ണകുമാർ ചോദിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, സ്ത്രീകളെ പിന്തുടർന്ന്…
കണ്ണൂർ കീഴറയിലെ സ്ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന്, മരിച്ചത് പ്രതി അനൂപ് മാലികിന്റെ ബന്ധുവെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇതിൻ്റെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു.…
