- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മുടിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവര്‍ത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ല. അതിരൂക്ഷമായ വിമര്‍ശനമാണ് പോലീസിനെതിരെ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെയാണ് ഇവരുടെ വസ്ത്രം കീറിയത്. ഇതിനിടെ വനിതാ പോലീസ് പ്രവര്‍ത്തകയുടെ മുടിയിലും വസ്ത്രത്തിലും ചവിട്ടി പിടിച്ചു. കൈക്ക് പരിക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന്‍ പോലീസ് തയ്യാറായില്ല. വലിയ പോലീസ് സന്നാഹം തന്നെ കളക്ട്രേറ്റിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. കളക്ട്രേറ്റിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പോലീസ് രണ്ടു തവണ പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മകരപ്പൊങ്കൽ പ്രമാണിച്ച് 15ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.
പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീർത്ഥാടകരെ നിയന്ത്രിക്കാൻ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. മകരജ്യോതി ദർശിക്കാൻ എത്തിയവർ സന്നിധാനത്ത് ടെന്റുകൾ കെട്ടി താമസം തുടങ്ങി. സന്നിധാനത്ത് തുടരുന്നവരെ നിർബന്ധപൂർവ്വം തിരിച്ചയയ്‌ക്കേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ തുടങ്ങും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത്…
പിണറായി വിജയൻ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എംടി യുടെ പരാമർശത്തെ തിരിച്ചുവിടുന്നു. എംടി തന്നെ ഇക്കാര്യം നിഷേധിച്ചു. എംടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു എന്നും സജി ചെറിയാൻ പറഞ്ഞു. ഇ.എം.എസ് അങ്ങനെയല്ല, പിണറായി വിജയനും അങ്ങനെയല്ല. സർക്കാരിന്റെ ജന പിന്തുണ ഇടിച്ചുതാഴ്ത്താൻ ബോധപൂർവം നടത്തുന്ന പ്രചരണമാണ് ഇന്നലെ എം ടിയുടെ വാക്കുകളിലൂടെ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. എംടി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല എംടി അങ്ങനെ ഉദ്ദേശിക്കേണ്ട കാര്യവുമില്ല. കാരണം, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. അപ്പോൾ എംടി അങ്ങനെ ഒരിക്കലും ഉദ്ദേശിക്കില്ല. അദ്ദേഹം ഒരു പ്രസംഗത്തിൽ ഒരു പരാമർശം നടത്തി. അത് ആരെ പറ്റി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. പക്ഷേ, അത് കേരളത്തിലെ മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഒരുപറ്റം മാധ്യമങ്ങളുടെ പരിശ്രമമായി മാത്രമേ താൻ കാണൂ എന്നും സജി ചെറിയാൻ പറയുന്നു. കോഴിക്കോട്…
തൃശ്ശൂർ: തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും: എസ്കെഎസ്എസ്എഫ് നേതാവിൻറെ വിവാദ പരാമര്‍ശം
മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പട്ടിക്കാട്ടെ ജാമിയ നൂരിയ്യയിലെ പരിപാടിയില്‍നിന്ന് വിലക്കിയ നേതാക്കളില്‍ ഒരാളാണ് സത്താര്‍. ഇതിനു പിന്നാലെയാണ് എസ്കെഎസ്എസ്എഫിന്റെ മലപ്പുറത്തെ പരിപാടിയിൽവച്ച് സത്താർ ഇത്തരം പരാമർശം നൽകിയത്. ‘‘ഞങ്ങൾക്ക് ആരോടും കടപ്പാടില്ല. ഞങ്ങൾക്ക് ഒരേയൊരു കടപ്പാടേയുള്ളൂ. അതു സമസ്ത കേരള ജംഇയ്യത്തുലമയോടു മാത്രമേയുള്ളൂ. ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്എകെഎസ്എസ്എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ല. ഇതു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്’’ – അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
കൊല്ലം: പട്ടത്താനത്ത് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. പട്ടത്താനം സ്വദേശി ജവഹര്‍ നഗറില്‍ താമസിക്കുന്ന ജോസ് പ്രമോദ് (41), മകന്‍ ദേവനാരായണന്‍ (9), ദേവനന്ദ (4) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. താനും കുഞ്ഞുങ്ങളും മരിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്നലെ ഭാര്യയ്ക്കും സഹോദരിക്കും ജോസ് പ്രമോദ് സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു. പ്രമോദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് രാവിലെ വീട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌റ്റെയര്‍കേസിന്റെ കൈവരിയിലാണ് കുട്ടികളുടെ മൃദേഹങ്ങള്‍ കണ്ടെത്തിയത്. മുറിക്കുള്ളിലായിരുന്നു ജോസ് പ്രമോദിന്റെ മൃതദേഹം. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. സംഭവസമയം ഇവര്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പുകള്‍ നടത്തുകയാണ്.
ബീഹാറിൽ ദുരഭിമാനക്കൊല. ദമ്പതികളേയും രണ്ട് വയസ്സുള്ള പെൺകുഞ്ഞിനേയും വെടിവച്ചു കൊന്നു. യുവതിയുടെ പിതാവും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിൽ. 2021-ൽ ഒളിച്ചോടിയ ദമ്പതികൾ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. ബിഹാറിലെ നൗഗച്ചിയയിൽ ബുധനാഴ്ചയാണ് സംഭവം. ചന്ദൻ കുമാർ, ഭാര്യ ചാന്ദ്‌നി കുമാരി, ഇവരുടെ രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്. ചന്ദനും ചാന്ദ്‌നിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 2020 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ചാന്ദ്‌നിയുടെ വീട്ടുകാർ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഇതോടെ 2021-ൽ ഇരുവരും ഒളിച്ചോടുകയായിരുന്നു.കിടപ്പിലായ പിതാവിനെ കാണാൻ ബുധനാഴ്ചയാണ് ചന്ദൻ കുടുംബത്തോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്. വിവരമറിഞ്ഞ് ചാന്ദ്‌നിയുടെ പിതാവ് പപ്പു സിംഗ് സ്ഥലത്തെത്തി. പിതാവിനെ കണ്ടിറങ്ങിയ ചന്ദനെ പപ്പു ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു, തുടർന്ന് മകൻ ധീരജ് കുമാറിനെ വിളിച്ചുവരുത്തി. സഹോദരിയെയും ഭർത്താവിനെയും രണ്ടുവയസ്സുള്ള മകളെയും ധീരജ് വെടിവച്ചു കൊല്ലുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഒളിവിലാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
സഖാക്കൾക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം; എം.ടി നട്ടെല്ലുള്ള എഴുത്തുകാരൻ- ജോയ് മാത്യു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി നടന്‍ ജോയ് മാത്യു. എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് ‘എഴുത്തുകാരന്‍ എന്നാല്‍’ എന്ന ശീര്‍ഷകത്തിലുള്ള കുറിപ്പില്‍ ജോയ് മാത്യു പറയുന്നു. ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം’ എന്ന് കുറിപ്പിൽ പരിഹസിക്കുന്നുമുണ്ട്. മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണെന്നും ജോയ് മാത്യു പറയുന്നു.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ പ്രദർശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളിൽ എത്തിയത്. മേളകളിൽ ലഭിച്ച അതേ സ്വീകരണംതന്നെയാണ് ചിത്രത്തിന് തിയേറ്ററുകളിൽനിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവർത്തകരേയും വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ആട്ടം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആട്ടം ടീം അംഗങ്ങൾ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും വിനയ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം തങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തുള്ള കാര്യമാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ…
