- ബഹ്റൈന്‍ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി
- 9ാമത് ഗ്ലോബല്‍ എച്ച്.എസ്.ഇ. സമ്മേളനവും പ്രദര്‍ശനവും തുടങ്ങി
- ഈജിപ്തിലെ സൈനിക വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- തുർക്കി വേണ്ട, കടുത്ത നിലപാടുമായി ബോംബെ ഐഐടിയും; സര്‍വകലാശാലകളുമായുള്ള കരാറുകൾ റദ്ദാക്കി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു
- ‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ഖേദപ്രകടനം സ്വീകാര്യമല്ല’; വിജയ് ഷായ്ക്കെതിരെ സുപ്രീം കോടതി
- മഴ: കേരളത്തിൽ ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകൾക്ക്
- ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു
Author: News Desk
ഇലക്ട്രിക് ബസില്‍ വിശദ റിപോര്‍ട്ട് നല്‍കണം; കെ എസ് ആര്‍ ടി സി എം ഡിക്ക് നിര്‍ദേശം നല്കി മന്ത്രി
തിരുവനന്തപുരം: ഇലക്ട്രിക് ബസില്‍ വിശദമായ റിപോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സി എം ഡിയോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കണം. ബുധനാഴ്ച റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സി പി എം രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയല്ല, മന്ത്രിസഭയല്ലേ തീരുമാനമെടുക്കേണ്ടതെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇലക്ട്രിക് ബസുകള്‍ ലാഭകരമാക്കാനാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്ന് വട്ടിയൂര്‍കാവ് എം എല്‍ എ. വി കെ പ്രശാന്ത് പ്രതികരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭകരമാക്കാനും കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കാനുമാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്നുമായിരുന്നു എം…
തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് രാവിലെ 11 മണിക്ക് ഹാജരാകേണ്ടത്. രണ്ടാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുംഅതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്.അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക്കിന് മുമ്പും നോട്ടീസ് നൽകിയെങ്കിലും ഇത് സംബന്ധിച്ച നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയിരുന്നു. മുൻ നോട്ടീസ് പിൻവലിക്കുമെന്നും പുതിയ നോട്ടീസ് നൽകുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
കോഴിക്കോട്: ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരന്‍ സ്വന്തം ചെലവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്റെ ലൈസന്‍സ് ആറുമാസത്തേക്കു റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റര്‍ റോഡാണ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്നത്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നേരിട്ടു നടപടിയെടുത്തത്.
ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്. വീട്ടുസഹായിയായി സഹായിയായി ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലയിൽ നിന്നുള്ള 18 കാരിയായ ദളിത് പെൺകുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് ആരോപണം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന കുട്ടി ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടിൽ ഹെൽപ്പറായി ജോലിക്ക് വന്നത് പരിശീലനത്തിന് പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ജോലിക്ക് വരുന്നതായാണ് റിപ്പോർട്ട്. പൊങ്കൽ അവധിക്കാലത്ത് പെൺകുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഗവൺമെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ ഉളുന്ദൂർപേട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്ക് കൊണ്ടുപോകുമ്പോൾ 17 വയസ്സായിരുന്നു. ദമ്പതികൾ നിരന്തരം മർദിക്കും, സ്ലിപ്പർ,…
ഫോർട്ട് വർത്ത്: ചങ്ങനാശ്ശേരി, തുരുത്തി, തൈപ്പറമ്പിൽ ടി.സി മൈക്കിളിന്റെ ഭാര്യ സൂസി മൈക്കിൾ (71) ഫോർട്ട് വർത്തിൽ നിര്യാതയായി. കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതരായ സി. ജെ മാത്യു (മത്തായി സാർ) വിന്റെയും അരീക്കാട്ട് അന്നക്കുട്ടിയുടെയും മകളാണ് പരേത. സംസ്‌കാരം ജനുവരി 24 ബുധനാഴ്ച നോർത്ത് റിച്ച്ലാൻഡ് ഹിൽസ്, സെന്റ് ജോൺ ദി അപ്പോസ്തോലിക് കാത്തലിക് ദേവാലയത്തിൽ. മക്കൾ: ജെഫ് മൈക്കിൾ (ഫോർട്ട് വർത്ത്), ഡോ. ജെറി മൈക്കിൾ (കോർപ്രസ് ക്രിസ്റ്റി, ടെക്‌സാസ്) മരുമക്കൾ: ദീപ്‌തി തോമസ് മൈക്കിൾ (കൊച്ചുതുണ്ടിയിൽ, നാരങ്ങാനം കോഴഞ്ചേരി ), മേഗൻ രമ്യ മൈക്കിൾ (മാലികറുകയിൽ, മാന്നാർ). കൊച്ചു മക്കൾ: എലിസബത്ത്, എവിലിൻ, എലനോർ, എസക്കിയേൽ, മെലേനിയ (ഏവരും യുഎസ്). സഹോദരങ്ങൾ: ലൈല അങ്ങാടിശ്ശേരിൽ (ടെക്‌സാസ്, യുഎസ്), വത്സമ്മ ബേബി (ഇടമറുക്), ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ടെക്‌സാസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്) സംസ്കാരശുശ്രൂഷകൾ…
കേന്ദ്രത്തെ കുറ്റം പറഞ്ഞ് കൊണ്ടിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ വിനീത വിധേയനായി: രമേഷ് ചെന്നിത്തല
തിരുവനന്തപുരം: എക്സാലോജിക് സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താൽ എല്ലാ സത്യങ്ങളും പുറത്ത് വരും. ഒന്നാം പിണറായി സർക്കാരിvd]Jz കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതതെന്നു തെളിയfക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി പിണറായിക്ക് മുന്നിൽ തിരുവായിക്ക് എതിർവായി ഇല്ലാത്ത അവസ്ഥയിലായി നിൽക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സർക്കാരും ഇത്രത്തോളം അധഃപതിച്ച കാലഘട്ടമുണ്ടായിട്ടില്ല. ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ആശയം പരാജയപ്പെട്ടതു പോലെ കേരളത്തിലും…
അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ ലിയോണല്‍ മെസി പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. 2025ലായിരിക്കും സൗഹൃദ മത്സരത്തിനായി അര്‍ജന്‍റീന ടീം കേരളത്തിലെത്തുക. മലപ്പുറത്തെ സ്റ്റേഡിയത്തിന്‍റെ നിർമ്മാണം ആ സമയം പൂർത്തിയാകുമെന്നും അവിടെ ഉദ്ഘാടന മത്സരമായി അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. അർജന്‍റീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്‍റീന സമ്മതം അറിയിച്ചിട്ടുണ്ട്. ലോകകപ്പ് ജയിച്ച അർജന്‍റീന ടീം അംഗങ്ങൾ മുഴുവൻ കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. 2025 ജൂണില്‍ കേരളത്തിലെത്താമെന്നാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നതെങ്കിലും കേരളത്തില്‍ മണ്‍സൂണ്‍ കാലമായതിനാലാണ് മത്സരം ഒക്ടോബറിലേക്ക് മാറ്റിയത്. 2022ലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കാനായി ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാകില്ലെന്നും സ്പോണ്‍സര്‍മാരെ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി അഖിലേന്ത്യാ ഫുട്ബോള്‍…
ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം
മനാമ: ബഹ്‌റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി നിർദേശിച്ചു. ഫെബ്രുവരി 20 ന് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി യോഗം ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്തു. ബഹ്‌റൈനിലെ തീർഥാടകരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ നടപടിക്രമങ്ങളുടെ വികസനം യോഗം ചർച്ച ചെയ്തു. ഉംറ സീസണിൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബസുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനും ബസ് ഗതാഗതം സംഘടിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഉംറ ട്രിപ്പുകൾ നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളുമായി നിരന്തര ഏകോപനവും കമ്മിറ്റി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയം, കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി, സൗദി അറേബ്യയിലെ അധികാരികൾ എന്നിവരുടെ ശ്രമങ്ങളെയും കമ്മിറ്റി…
ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ബഹ്‌റൈൻ ദിനാർ രണ്ടാം സ്ഥാനത്ത്
മനാമ: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ബഹ്‌റൈൻ ദിനാർ രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കുവൈത്ത് ദിനാറാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വളർച്ച, രാഷ്ട്രീയ സ്ഥിരത, ആഗോള ഡിമാൻഡ്, പ്രകൃതി വിഭവങ്ങൾ എന്നിവയാണ് കറൻസിയുടെ ശക്തിയും മൂല്യവും അളക്കുന്നതിനുള്ള ഘടകങ്ങളെ നിർണ്ണയിക്കുന്നത്. യുഎസ് ഡോളറിന്റെ ആധിപത്യം ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയായി കുവൈറ്റ് ദിനാർ പ്രഖ്യാപിക്കപ്പെട്ടു. യു.എസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മികച്ച 10 കറൻസികൾ 1. കുവൈറ്റ് ദിനാർ, 2. ബഹ്‌റൈനി ദിനാർ, 3. ഒമാനി റിയാൽ, 4. ജോർദാനിയൻ ദിനാർ, 5. ബ്രിട്ടീഷ് പൗണ്ട് , 6. ജിബ്രാൾട്ടർ പൗണ്ട്, 7. കേമാൻ ഐലൻഡ് ഡോളർ, 8. സ്വിസ് ഫ്രാങ്ക്, 9. യൂറോ, 10.…
ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ, ഹെവൻസ് ഓൺ പ്രഷ്യസ് ഐ (ഹോപ്പ്) സംഘടിപ്പിച്ച “ഹോപ്പ് ക്രിസ്മസ്” പരിപാടിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ആരാധന ശുശ്രൂഷയെ തുടർന്ന് നടന്ന പരിപാടി ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ചു, പ്രമുഖ വൈദികരുടെയും സമുദായിക നേതാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. റവ. ഉമ്മൻ സാമുവൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇമ്മാനുവൽ എംടിസി ഗായകസംഘം “ഓ കം ഓൾ യേ ഫെയ്ത്ത്‌ഫുൾ” എന്ന ഗാനം ആലപിച്ചു, തുടർന്ന് മിസ്റ്റർ അലക്സാണ്ടർ ജേക്കബ് സ്വാഗത പ്രസംഗം നടത്തി. ഇമ്മാനുവൽ എംടിസി വികാരി റവ.ഡോ.ഈപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇമ്മാനുവൽ മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ.സന്തോഷ് തോമസ്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ.ഡോ.ജോബി മാത്യു ചടങ്ങിൽ മുഖ്യസ്ഥാനം അലങ്കരിച്ചു. ഹോപ്പ് സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് നാടകം മികച്ച സ്വീകാര്യത നേടി. കുട്ടികൾക്കിടയിൽ ആഹ്ലാദവും…