Author: News Desk

മനാമ: റമദാൻ പുണ്യമാസത്തിൻ്റെ ഭാഗമായി ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കമ്മറ്റി മലബാർ ഗോൾഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് ട്യൂബ്ലിയിലെ ഹലായ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം നടത്തി. ജി എം എഫ് ജി സി സി പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയുടെ മേൽനോട്ടത്തിൽ പ്രമുഖ സിനിമ നടനും സംരംഭകനുമായ അബുസലീം വിതരണം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കമ്മറ്റി പ്രസിഡന്റ് നജീബ് കടലായി, ജനറൽ സെക്രട്ടറി കാസിം പാടത്തകായിൽ ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ, അജീഷ് കെ വി, ഹലായ ഹാഷിം. സയ്യിദ് ഹനീഫ്, ഖൈസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..

Read More

ദില്ലി: രാജ്യത്തിന്റെ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 5083 കോടി രൂപയുടെ പുതിയ കരാറുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. റഷ്യയുമായും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായാണ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടത്. ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും പുത്തൻ കരുത്തേകുന്നതാണ് കരാർ എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാവികസേനയ്ക്കായി നൂതന മിസൈൽ സംവിധാനങ്ങൾ വാങ്ങുമെന്നതാണ് കരാറിലെ പ്രധാന തീരുമാനം. ഇതാണ് റഷ്യയിൽ നിന്ന് വാങ്ങുക. കോസ്റ്റ് ഗാർഡിനായി ആറ് അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനും തീരുമാനമുണ്ട്. ഇത് സംബന്ധിച്ച കരാർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് ഒപ്പിട്ടിട്ടുള്ളത്. സമുദ്ര അതിർത്തികളിലെ നിരീക്ഷണവും പ്രത്യാക്രമണ ശേഷിയും വർദ്ധിപ്പിക്കാൻ ഈ പുതിയ നീക്കം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വിവരിച്ചു.

Read More

മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ധന സഹായം വാഗ്ദാനം ചെയ്ത് റഷ്യ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക വാഗ്ദാനം. ഗൾഫ് മേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം. നേരത്തെ പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയോടുള്ളത് ‘ചെകുത്താനോടുള്ള യുദ്ധം’ ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് റഷ്യയോട് പ്രതികരിച്ചത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിശദമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത്…

Read More

മനാമ: ബഹ്‌റൈനിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങളുടെ ഫലമായുണ്ടായ നിലവിലെ സാഹചര്യത്തിൽ ബഹ്റൈൻ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ വിവിധ തുറമുഖങ്ങളിൽ പരിശോധനാ സന്ദർശനം നടത്തി.ഭക്ഷ്യവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ വിതരണ ശൃംഖലകളുടെ തുടർച്ച ഉറപ്പാക്കാനായിരുന്നു സന്ദർശനം.കൃത്യതയും ഡെലിവറിയും ഉറപ്പാക്കുന്നതിന് കയറ്റുമതിക്കും സാധനങ്ങൾക്കുമുള്ള കസ്റ്റംസ് വർക്ക്ഫ്ലോകളും ക്ലിയറൻസ് നടപടിക്രമങ്ങളും ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അവലോകനം ചെയ്തു. ഇറക്കുമതി, കയറ്റുമതി നീക്കങ്ങളുടെ തുടർച്ച നിലനിർത്തുന്നതിനും വിതരണ ശൃംഖലകൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ശക്തമായ ഏകോപനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More

മനാമ: ഇറാൻ്റെ ആക്രമണത്തിൽ കുവൈത്ത് സായുധ സേനയിലെ രണ്ട് സൈനികർ ദേശീയ കടമകൾ നിർവഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച സംഭവത്തിൽ ബഹ്‌റൈൻ അനുശോചിച്ചു.കുവൈത്ത് സർക്കാരിനെയും അവിടുത്തെ ജനങ്ങളെയും ബഹ്റൈൻ അഗാധമായ അനുശോചനവും സഹതാപവും അറിയിച്ചു.ഈ നഷ്ടത്തിൽ കുവൈത്തിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നതായും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയിൽ ആശംസിച്ചു.

Read More

മോസ്കോ: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പുതിയ പ്രസ്താവനയും പുറത്തിറക്കി. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം എന്ന പുതിയ പ്രസ്താവന നൽകിയ ഇന്ത്യ, ചരക്കു കപ്പലുകൾക്കെതിരായ ആക്രമം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ…

Read More

ദില്ലി: പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു.ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേൽ തടഞ്ഞതോടെ ജറുസലേമിൽ വലിയ സ്ഫോടനങ്ങളുണ്ടായി. ടെഹ്‌റാനിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലും കരാജ്, ഇസ്ഫഹാൻ നഗരങ്ങളിലും സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ഇറാൻ പ്രസിഡന്റിന്റെ ഓഫീസും ദേശീയ സുരക്ഷാ കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി…

Read More

മനാമ: ഫെബ്രുവരി 28ന് രാവിലെ മുതൽ ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യം വെച്ചെത്തിയ ഇറാന്റെ 70 മിസൈലുകളും 76 ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി ബി.ഡി.എഫ്. ജനറൽ കമാൻഡ് അറിയിച്ചു. നിരന്തരവും ക്രൂരവുമായ ഈ തീവ്രവാദ ആക്രമണം സാധാരണക്കാരുടെ സ്വത്തുക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഏതൊരു ഭീഷണിയെയും ഉടനടി നിർവീര്യമാക്കാൻ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഏറ്റവും ഉയർന്ന സജ്ജീകരണത്തിലാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി.ബഹ്‌റൈൻ തങ്ങളുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം വീണ്ടും ഉറപ്പിച്ചിട്ടുണ്ട്.ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പുറത്തുപോകാവൂ എന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടക്കുന്നത്. പൊങ്കാല നിവേദിക്കാനായി മുന്നൂറ്റി എൺപതോളം പൂജാരിമാരെയാണ് നിയോഗിച്ചിട്ടുളളത്.രാവിലെ 9.45ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആഗ്രഹങ്ങളും പ്രാർത്ഥനകളുമെല്ലാം മൺകലങ്ങളിൽ തിളച്ചുതൂവി. പായസവും തെരളിയപ്പവുമെല്ലാമൊരുക്കി പൊരിവെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. ആറ്റുകാൽ ദേവീക്ഷേത്രത്തിലും പരിസരത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും ഭക്ഷണവും കുടിവെളളവുമൊരുക്കി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസിയും റെയിൽവെയും പ്രത്യേക സർവീസുകളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങളുടെ തുടക്കം മുതൽ അതിനോട് അനുഭാവം പ്രകടിപ്പിച്ച് സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ടതിന് നിരവധി വ്യക്തികളെ ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഈ കുറ്റകൃത്യങ്ങളിൽ ഇറാന്റെ ഹീനമായ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന വീഡിയോകളും ഉള്ളടക്കവും പ്രസിദ്ധീകരിച്ചതും ഉൾപ്പെടുന്നു. ഇത് രാഷ്ട്രത്തെ വഞ്ചിക്കുന്നതും അതിന്റെ മൂല്യങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്.കൃത്രിമബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ചിലർ പ്രചരിപ്പിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി തെറ്റായി ചിത്രീകരിച്ച് അവ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചു. ഇത് പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളിൽ ഭയം പ്രചരിപ്പിക്കാനും കാരണമായി. ഇത് സുരക്ഷയ്ക്കും പൊതുക്രമത്തിനും ഹാനികരമായ കുറ്റകൃത്യമാണ്.ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടാനും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും…

Read More