- ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്ണ്ണന്2 – 10 ന് റിലീസ് ചെയ്യും.
- “ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ്-പായസ മൽസരം സംഘടിപ്പിക്കുന്നു
- ’98, 68, 91, 99 ഇതൊരു ഫോൺ നമ്പര്‍ അല്ല…’, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഓര്‍മപ്പെടുത്തലുമായി എംഎം മണിയുടെ പോസ്റ്റ്
- അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ
- ഇനി മുതൽ മൂന്ന് തരം പെട്രോളുകൾ, പുതിയൊരു തരം പെട്രോൾ കൂടിയെത്തുന്നു, സൗദിയിലെ ഇന്ധന സ്റ്റേഷനുകളിൽ ഉടൻ ലഭ്യമാകും
- പാലക്കാട് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകും; തൃത്താലയിൽ ബൽറാം തന്നെ, പട്ടാമ്പി സീറ്റ് ലീഗിന് നൽകില്ലെന്നും കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ തീരുമാനം
- വിമാനത്താവളത്തില്‍ അക്രമം: കുവൈത്തി വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിൽ ഭാഗ്യശാലികളെ കാത്ത് ഒട്ടേറെ സമ്മാനങ്ങൾ
Author: News Desk
കോഴിക്കോട്: കേന്ദ്ര സബ്സിഡി കിട്ടുന്നതിലെ കാലതാമസവും സാങ്കേതിക പ്രശ്നവും കാരണം കനറാ ബാങ്ക് സ്വർണപ്പണയ കാർഷിക വായ്പാ സബ്സിഡി പൂർണമായി നിർത്തി. വൻ തുക വായ്പയെടുത്തവർ ഇതോടെ വെട്ടിലായി. വായ്പ പുനഃസ്ഥാപിക്കണമെങ്കിൽ ഇനി 8.45 ശതമാനം പലിശ നൽകണം. കാർഷിക ആവശ്യങ്ങൾക്ക് സ്വർണത്തിന്റെ ഈടിൽ വായ്പ നൽകുന്ന പദ്ധതി നേരത്തേ നിർത്തലാക്കിയെങ്കിലും രണ്ടുവർഷം മുമ്പ് പുനരാരംഭിച്ചു. ഭൂമിയുടെ രേഖയായി സ്ഥലത്തിന്റെ കരമടച്ച രസീതുമാത്രമാണ് നൽകേണ്ടത്. നേരത്തെ ഭൂമിക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. പദ്ധതി പുനരാരംഭിച്ചപ്പോൾ 50 സെന്റിൽ കുറയാത്ത ഭൂമിയുടെ കരമടച്ച രസീത് ഈടായി നൽകണമെന്ന വ്യവസ്ഥ വന്നു. ഭൂവിസ്തൃതിക്കനുസരിച്ചാണ് വായ്പ അനുവദിച്ചത്. പരമാവധി മൂന്നുലക്ഷം വരെയാണ് വായ്പ. നാലുശതമാനമാണ് കേന്ദ്ര സബ്സിഡി. സബ്സിഡി ബാങ്ക് മുൻകൂട്ടി നൽകും. സാമ്പത്തിക വർഷാവസാനം ഒന്നിച്ചാണ് കേന്ദ്രം സബ്സിഡി നൽകുക. ഇത് മുടങ്ങിയതോടെയാണ് ബാങ്ക് പദ്ധതി പിൻവലിച്ചത്. ഗുണഭോക്താവിന്റെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ട് നൽകുമെന്നാണ് കേന്ദ്ര നിലപാട്. വായ്പ എടുത്തവർക്ക്…
ജഡ്ജിയെന്ന് പറഞ്ഞ് പൊലീസിനെ പറ്റിച്ചു, കളക്ടറെന്ന് പറഞ്ഞ് ഹോട്ടലിൽ റൂമെടുത്തു; തിരുവനന്തപുരം സ്വദേശി പിടിയിൽ
കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. തന്റെ വാഹനം കേടായെന്ന് ഇയാൾ ഫോൺ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. പിന്നീട് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇന്നലെ രാത്രി പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെക്ക് ഫോണ്‍ കോള്‍ എത്തുന്നത്. നീലേശ്വരം പൊലീസ് വിവരം കാഞ്ഞങ്ങാട് സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് ഹോട്ടലില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും പിന്നീട് സംശയം തോന്നിയ പൊലീസ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചതായത്. സബ് കളക്ടര്‍ ചമഞ്ഞാണ്…
തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ജില്ലയിലെത്താനിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഇടുക്കി ജില്ലാ ഹർത്താൽ ആരംഭിച്ചു. ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്. ഗവർണർ പങ്കെടുക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് എൽഡിഎഫ് പ്രകടനം ആരംഭിച്ചു. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. ഗവർണർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മുൻ നിശ്ചയിച്ച പരിപാടിക്കായി ഇന്നു 11.30നു തൊടുപുഴയിലെത്തും. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ ഇന്നു രാവിലെ 9.30നു തൊടുപുഴയ്ക്കു പുറപ്പെടും. ബില്ലിൽ…
കൂത്തുപറമ്പ്: യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കൊറവന്‍മൂലയിലെ അഖില്‍ ചാല (29)യെയാണ് കൂത്തുപറമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് വഴി പരിചയത്തിലായ കിണവക്കല്‍ സ്വദേശിനിയായ മുപ്പതുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു വെന്ന പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മാസങ്ങളായി സോഷ്യല്‍മീഡിയയില്‍ സൗഹൃദം സൂക്ഷിക്കുന്ന അഖിലിനെ അവഗണിക്കുന്നുവെന്ന തോന്നലില്‍ മദ്യപിച്ച് വീട്ടിലെത്തി കടന്നുപിടിക്കുകയായിരുന്നു.
മലപ്പുറം: ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളിയുടെ മൊബെെൽ ഫോണാണ് കത്തി നശിച്ചത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബെെൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.അന്യസംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബെെൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടൻ കത്തിയത്. പിന്നാലെ ജീവനക്കാരൻ തീയണച്ചു. മൊബെെൽ ഫോണിന്റെ ബാറ്ററി പൊള്ളിയ അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കെെയിൽ ഇരുന്ന് ഫോൺ പൊട്ടിത്തെറിക്കുമായിരുന്നു.അതേസമയം, പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ്ചെയ്യാൻ കുത്തി ഇട്ടിരുന്ന മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് ഒക്ടോബറിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. വീടിനകത്തെ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിക്കുകയായിരുന്നു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. താനുപയോഗിച്ചിരുന്ന സാംസംഗ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞിരുന്നു.
കൊരട്ടി: വിദ്യാർത്ഥികൾക്ക് മുന്നിൽ കുഴഞ്ഞു വീണു അദ്ധ്യാപികയുടെ മറണം. കൂട്ടക്കരച്ചിലുമായി വിദ്യാർത്ഥികളും. തൃശ്ശൂർ ജില്ലയിലെ കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ അദ്ധ്യാപികയായ രമ്യ (41)യാണ് കുഴഞ്ഞു വീണു മരിച്ചത്. വിദ്യാർത്ഥികളുടെ വിടപറയൽ വേളയിൽ അവസാന ഉപദേശം നൽകുന്നതിനിടെയാണ് അദ്ധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ സ്കൂളിലെ ഹയർ സെക്കൻഡറി ബാച്ചിന്റെ യാത്രയയപ്പ് വേളയിൽ സംസാരിച്ച് തുടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. പഠനാവധിയിലേക്ക് അടക്കം കടക്കുന്ന അവസരത്തിലാണ് അദ്ധ്യാപിക തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് സംസാരിച്ചത്. എന്നാൽ, അത് തങ്ങളുടെ അദ്ധ്യാപികയുടെ അവസാന വാക്കുകളാകുമെന്ന് വിദ്യാർത്ഥികളും കരുതിയില്ല. യാത്രയയപ്പ് വേളയിൽ വേദിയിൽ കയറി മൈക്രോഫോൺ കൈയിലെടുത്ത അദ്ധ്യാപികക്ക് ‘എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട്’ എന്ന് മാത്രമേ പറയാനായുള്ളു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അദ്ധ്യാപിക കുഴഞ്ഞു വീണത് കണ്ട് വിദ്യാർത്ഥികളും കൂട്ടത്തോടെ നിലവിളിച്ചു. ആദ്യം സാധാരണ തലകറക്കാമെന്നാണ് പലരും കരുതിയത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയുടെ വേർപിരിയലാകുമെന്ന് വിദ്യാർത്ഥികൾ ആരും കരുതിയതുമില്ല. കുഴഞ്ഞു വീണ ഉടനെ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ തിരൂര്‍ സ്വാധീനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ്ദാന ചടങ്ങിലാണ് ഓ.രാജഗോപാലിന്റെ പരാമര്‍ശം. ഒ രാജഗോപാലിന്റെ കാല് തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് തരൂര്‍ മടങ്ങിയത്.
പത്തനംതിട്ട: നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ അധിക്ഷേപിച്ച ഫാ.ഡോ. മാത്യൂസ് വാഴക്കുന്നത്തിനെ സഭാസംബന്ധമായ എല്ലാ ചുമതലകളില്‍നിന്നും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി കാതോലിക്കാ ബാവ അറിയിച്ചു. നിലയ്ക്കല്‍ ഭദ്രാസനത്തിലെതന്നെ വൈദികനാണ് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നേല്‍. ജോഷ്വാ മാര്‍ നിക്കോദിമോസിനെ സാമൂഹിക മാധ്യമങ്ങള്‍വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാലാണ് നടപടിയെന്നാണ് അറിയിപ്പിലുള്ളത്. ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയില്‍ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാ മക്കളെ നേര്‍വഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ ഹീനമായ പ്രവര്‍ത്തനം സഭാംഗങ്ങള്‍ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. ഒരു സഹോദര വൈദികനെതിരെ പരാതി ഉന്നയിക്കുവാന്‍ സഭാപരമോ നിയമപരമോ ആയ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി കുറ്റാരോപണം നടത്തിയത് അച്ചടക്കമുള്ള വൈദികന് ചേര്‍ന്നതല്ല. ഇക്കാരണങ്ങളാല്‍ അന്വേഷണത്തിനു…
തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മോട്ടോര്‍വാഹന വകുപ്പ്. ജനുവരി 10 മുതല്‍ ‘ഓപ്പറേഷന് സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നേരത്തെ മുതല്‍ തന്നെ ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധനകളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുന്നത്. ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതലയേറ്റതിനുശേഷം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നും മന്ത്രിതലത്തില്‍ യോഗവും നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്താനുള്ള തീരുമാനം. രോഗികളുമായി പോകേണ്ട ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യാപക പരാതികള്‍ നിലവിലുണ്ട്. ആംബുലന്‍സുകളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും മോട്ടോര്‍വാഹന വകുപ്പ് പരിശോധിക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽനിന്ന് ഭാര്യയെ വിലക്കി; യുവാവിനെ കൊലപ്പെടുത്തി ഭാര്യയും ബന്ധുക്കളും
പട്ന: ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നത് വിലക്കിയ ഭർത്താവിനെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. ബിഹാർ ബെഗുസരായി സ്വദേശി മഹേശ്വർ കുമാർ റായ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേശ്വറിന്റെ ഭാര്യ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തിൽ ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം അരങ്ങേറിയത്. കൊൽക്കത്തയിൽ ജോലി ചെയ്യുന്ന മഹേശ്വർ ഇടയ്ക്കു മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീലുകൾ ഇടുന്നതിനെ ചൊല്ലി മഹേശ്വർ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 9500 ഫോളവേഴ്സുള്ള റാണി തന്റെ പേജിൽ 500 ഓളം റീലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. കുറച്ചു ദിവസങ്ങൾ മുൻപാണ് മഹേശ്വർ കൊൽക്കത്തയിൽനിന്ന് ബെഗുസരായിയിലെ വീട്ടിൽ എത്തിയത്. റാണി അവരുടെ വീട്ടിലായിരുന്നു ഈ സമയം. റാണിയുടെ വീട്ടിലെത്തിയ മഹേശ്വർ ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീൽസ് ഇടുന്നതിനെതിരെ വഴക്കുണ്ടാക്കിയതായാണു വിവരം. തുടർന്ന് റാണിയും ബന്ധുക്കളും കൂടി…
