- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. താൻ നടത്തിയത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ്; കളങ്കിതമായ പ്രവർത്തനം ഇല്ല. പലതും ഉള്ളാലെ ചിരിച്ച് വിടുകയാണ് പതിവ്. പത്ത് വർഷത്തിനിടെ അഭിമാനിക്കാൻ പല കാര്യങ്ങളും ഉണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതിന് തെളിവ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാൽ വിലപ്പോകുമോ? പൊതു ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബവും അതിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ ഡി സമൻസ്…
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം 2025 ഒക്ടോബർ 10 നു സീതാറാം യെച്ചൂരി നഗറിൽ നടന്നു.ബഹ്‌റൈൻ പ്രവാസികൾക്ക് പാസ്സ്പോർട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും, എയർ ഇന്ത്യ വിമാന സർവീസുകളുടെ കുറവ് പരിഹരിക്കണമെന്നും , നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയ പരിധി നീട്ടി നൽകണം എന്നുമുള്ള പ്രവാസി സംബന്ധിയായ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രമേയങ്ങളിലൂടെ സമ്മേളനം അഭ്യർത്ഥിച്ചു. രാജ്യസഭ എം പി ഡോ: ജോൺ ബ്രിട്ടാസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. താമസം നാടിന് പുറത്താണെങ്കിലും പ്രവാസികളുടെ മനസ് ജീവിക്കുന്നത് എക്കാലവും സ്വന്തം നാട്ടിലാണെന്നും, ആ നാടിന് വേണ്ടി വലിയ സംഭാവനകൾ എക്കാലവും നൽകിയവരാണ് മലയാളികളായ പ്രവാസി സമൂഹം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേരളം ഭരിക്കുന്ന ഇടതു സർക്കാർ ആ പ്രവാസികൾക്കു വേണ്ടി കൂടെയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ചരിത്രസത്യങ്ങളെ വളച്ചൊടിച്ച്…
പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, ബിജെപി പ്രതിഷേധം; രാഹുലിനെ ചുമലിലേറ്റി ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകർ
പാലക്കാട്: പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. വിവാദങ്ങള്‍ക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളിൽ ഇതുവരെ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തില്‍ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാനിരുന്നത്. ഇതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയിൽ റോഡ് നവീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് നേരത്തെ അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎൽഎക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്. രാഹുലിനെ എടുത്തുയര്‍ത്തിയാണ് റോഡ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. തുടര്‍ന്ന്…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ, ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു.
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈനും മുഹമ്മദ് അഹമ്മദ് കമ്പനിയും (MAC) ചേർന്ന് സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 10 വെള്ളിയാഴ്ച മുഹമ്മദ് അഹ്മദി കമ്പനിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം തൊഴിലാളികൾ പങ്കെടുത്തു. ഐസിആർഎഫ് ചെയർമാനായ അഡ്വക്കേറ്റ് വി കെ തോമസും, MAC മാനേജിംഗ് ഡയറക്ടർശ്രീ ബേബി മാത്യുവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലെ ഡോ. കൽസൂം നസീർ അഹമ്മദ് കൂടാതെ പാരാമെഡിക്കുകൾ, കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോ. ശങ്കരേശ്വരി അരുണാചലം കൂടാതെ പാരാമെഡിക്കുകൾ, ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ ഡോ. ഫാത്തിമത്ത് സുഹ്‌റാർ കൂടാതെ പാരാമെഡിക്കുകൾ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജിസ്സ മേരി ജോസഫ് കൂടാതെ പാരാമെഡിക്കുകൾ എന്നിവർ ആരോഗ്യ അവബോധവും സുരക്ഷാ സന്ദേശങ്ങളും, സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലൈസ്ഡ് ഡോക്ടർ കൺസൾട്ടേഷൻ എന്നിവ നൽകി. ക്യാമ്പിൽ…
വിജയ്ക്ക് നിര്‍ണായകം, തമിഴ്നാട് സർക്കാരിന് തിരിച്ചടി; കരൂർ ദുരന്തത്തില്‍ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മുൻ സുപ്രീം കോടതി ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക. കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകർ കോടതിയിൽ…
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഫ്രണ്ട്‌സ് അസോസിയേഷൻ ഹാളിൽ സജീവ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി അബ്ദുറഹ്മാൻ അസീൽ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിനോദ് നാരായണൻ അവതാരകനായിരുന്ന പരിപാടിആബിദ് കുട്ടീസ്, ഷിഹാബ് അമീറ, തസ്നീം ജന്നത്ത്, പ്രജീഷ് തിക്കോടി, നദീർ കാപ്പാട്, മുഹമ്മദ് കൊച്ചീസ്, സഹദ്, അരുണിമ രാകേഷ്, നൗഷി നൗഫൽ എന്നിവർ ചേർന്ന് നിയന്ത്രിച്ചു.
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുള്‍പ്പടെ പത്ത് പ്രതികൾ, ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്. കാണാതായ സ്വർണ്ണത്തിൻറെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരങ്ങള്‍. ദേവസ്വം വിജലിൻസിൻ്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണ്ണം അഥവാ 124 പവൻ ആണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ, 98ൽ യുബി ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർ്ണ്ണം. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട്…
മനാമ: മനാമയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഒക്ടോബര്‍ 16ന് മുമ്പ് തിരിച്ചെടുക്കണമെന്ന് ഉടമകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ആവശ്യപ്പെട്ടു.ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഇപ്പോള്‍ ടുബ്ലിയിലെ ഒരു യാര്‍ഡിലാണുള്ളത്. അവിടെനിന്നാണ് തിരിച്ചെടുക്കേണ്ടത്. വാഹന ഉടമകള്‍ക്കാ നിയമാനുസൃതം അവര്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ക്കോ വാഹനം തിരിച്ചെടുക്കാം. നഗരത്തില്‍ പൊതുക്രമവും ശുചിത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു.വാഹനം തിരിച്ചുകിട്ടണമെങ്കില്‍ പിഴ അടയ്ക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 17983288 എന്ന നമ്പറിലോ വാട്‌സ്ആപ്പ് വഴി 33266988 എന്ന നമ്പറിലോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.
ഷെയ്ഖ് ജാബിര്‍ ഹൈവേ നവീകരണം: ബഹ്‌റൈനും കുവൈത്തും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറിന് ധാരണ
മനാമ: ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് ധനസഹായം നല്‍കാന്‍ ബഹ്‌റൈന്‍ സര്‍ക്കാറും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് എക്കണോമിക് ഡെവലപ്‌മെന്റും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറുണ്ടാക്കാന്‍ ധാരണയായി.ഇതു സംബന്ധിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ് അടുത്തയാഴ്ച ചര്‍ച്ച ചെയ്യും.2031 അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ചു ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.2024-25 മുതല്‍ 2030-31 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 10 മില്യണ്‍ കുവൈത്ത് ദിനാര്‍ വീതമുള്ള ഏഴു വാര്‍ഷിക വായ്പകളായാണ് ധനസഹായംനല്‍കുന്നത്.
