Author: News Desk

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ്…

Read More

ബെം​ഗളൂരുവിൽ ഒരു ഐടി പ്രൊഫഷണലിന് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കേട്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ. 31.83 കോടി രൂപയാണ് ഐടി പ്രൊഫഷണലായ 57 -കാരിക്ക് നഷ്ടപ്പെട്ടത്. ഡിജിറ്റൽ അറസ്റ്റിലൂടെയാണ് മാസങ്ങളോളം തട്ടിപ്പുകാർ ഇവരെ പറ്റിച്ചത്. എന്നാൽ, കുറ്റകൃത്യത്തേക്കാളും ഇപ്പോൾ സോഷ്യൽ മീഡിയയെ കൂടുതൽ അമ്പരപ്പിക്കുന്നത്, നഷ്ടപ്പെട്ടത് 32 കോടി രൂപയാണ് എന്ന കാര്യമാണ്. ആരുടെ കയ്യിലാണ് ഒറ്റയടിക്ക് 32 കോടിയൊക്കെ എടുക്കാനുണ്ടാവുക എന്നാണ് ജനങ്ങൾ അമ്പരക്കുന്നത്. ഇന്ദിരാനഗറിൽ നിന്നുള്ളതാണ് തട്ടിപ്പിനിരയായ സ്ത്രീ. DHL എക്സിക്യൂട്ടീവുകളാണെന്നും CBI ഉദ്യോഗസ്ഥരാണെന്നുമൊക്കെ പറഞ്ഞാണ് തട്ടിപ്പുകാർ ആറ് മാസത്തോളം തുടർച്ചയായി സ്ത്രീയെ പറ്റിച്ച് കാശടിച്ചെടുത്തത്. 2024 സെപ്റ്റംബർ 15 -ന് മുംബൈയിൽ നിന്ന് നിങ്ങളുടെ പേരിലുള്ള ഒരു പാഴ്സൽ പിടിച്ചെടുത്തുവെന്നും അതിൽ പാസ്‌പോർട്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, മയക്കുമരുന്ന് തുടങ്ങിയ അനധികൃത വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സ്ത്രീക്ക് കോൾ വന്നത്. സ്ത്രീ സംശയം പ്രകടിപ്പിച്ചതോടെ ഒരു സിബിഐ ഓഫീസർക്ക് ഫോൺ നൽകാമെന്ന് പറഞ്ഞ് ഒരാൾക്ക് തട്ടിപ്പുകാർ ഫോൺ കൈമാറി.…

Read More

ചെന്നൈ: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎൽജിഎ ബറ്റാലിയൻ -1 തലവനാണ് മാദ്‍വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്‍റെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.

Read More

കൊല്ലം: കൊല്ലം മയ്യനാട് വേദനസംഹാരി ഗുളികകൾ ലഹരിക്കായി വിൽപന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേർ പിടിയിലായി. മയ്യനാട് വലിയവിള സ്വദേശികളായ അലക്സാണ്ടറും ഫ്രാൻസിസുമാണ് പിടിയിലായത്. പോത്തു വളർത്തലിന്റെ മറവിലായിരുന്നു കച്ചവടം. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട് എന്ന സ്ഥലത്ത് മതിൽ കെട്ടി തിരിച്ച് രണ്ട് പോത്തുകളെ വളർത്തിയിരുന്നു. ബോംബെ അനന്തു എന്ന വലിയവിള സുനാമി ഫ്ലാറ്റിലെ താമസക്കാരനാണ് സ്ഥലം വാങ്ങി പോത്തുകളെ വളർത്തിയത്. ഇതിൻ്റെ മറവിലായിരുന്നു ലഹരിക്ക് വേണ്ടിയുള്ള വേദനസംഹാരി ഗുളികകളുടെ വിൽപന. പുരയിടത്തിൽ നിന്ന് ഗുളികകളുടെ വൻ ശേഖരം പൊലീസ് പിടികൂടി. ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വേദന സംഹാരികൾ അടക്കമാണ് വിറ്റിരുന്നത്. സുനാമി ഫ്ലാറ്റിലെ ഫ്രാൻസിസും അലക്സാണ്ടറുമാണ് വിതരണക്കാർ. പോത്തുകളെ പരിപാലിക്കാൻ എന്ന പേരിൽ ഇരുവരും ഇവിടെ എത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. ഏറെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഫ്രാൻസിസും അലക്സാണ്ടറും വലയിലാക്കിയത്. അനന്തു കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Read More

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ ഡിസംബർ റിലീസായി എത്തുന്നു. ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്.  ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്. നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് മല്ലിക സുകുമാരൻ ആയിരുന്നു. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവക്കുകയുണ്ടായി. റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം – കിഷോർ, ജഗദീഷ് ‘ പശ്ചാത്തല സംഗീതം -ഷെറി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.

Read More

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 8 മണിക്ക് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു. സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ പാർലിമെൻറ്റ് അംഗം ഡോ .ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ . ബിനു മണ്ണിൽ, കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണ പിള്ള, എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സിംസിന്റെ 2025-2026 പ്രവർത്തന മാർഗരേഖ ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പള്ളി അഡ്വ. ബിനു മണ്ണിൽ നിന്നും ഏറ്റുവാങ്ങി. ജന:സെക്രട്ടറി നെൽസൺ വർഗീസ് സിംസിന്റെ 2025-2026 വർഷത്തെ പ്രവർത്തനരേഖ അവതരിപ്പിച്ചു. സമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ്റ് ജോസഫ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ്റ് ജെയിംസ് ജോൺ, സിംസ് മുൻ പ്രസിഡൻറ്റ് ഷാജൻ സെബാസ്റ്റ്യൻ…

Read More

സുല്‍ത്താന്‍ബത്തേരി: സുൽത്താൻ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങി കോണ്‍ഗ്രസ്. നാല് ദിവസം മുമ്പ് തനിച്ചു മത്സരിക്കാന്‍ ഒരുങ്ങി നിന്നതാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ബത്തേരി നഗരസഭയില്‍ ധാരണ പ്രകാരം ആകെയുള്ള ഒരു സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് പിണക്കം ആരംഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച തേലംമ്പറ്റയെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് തര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളുടെ ഒറ്റക്ക് മത്സരിക്കുമെന്നുള്ള വെല്ലുവിളിയില്‍ കോണ്‍ഗ്രസ് വഴിക്കുവരികയായിരുന്നു.  നിലവില്‍ നഗരസഭയുടെ ഭരണം എല്‍ഡിഎഫിന്റെ കൈയ്യിലെത്തിപ്പെട്ടത് വലിയ തിരിച്ചടിയാണ് യുഡിഎഫിന്. ഇത്തവണ കൂടി മുനിസിപ്പല്‍ ഭരണമില്ലാത്ത അവസ്ഥ ലീഗിനും കോണ്‍ഗ്രസിനും ആലോചിക്കാനാവില്ല. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ ഓരോന്നും തീര്‍ത്ത് പ്രചാരണ രംഗത്ത് സജീവമാകാനാണ് നേതാക്കളുടെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തേലംമ്പറ്റ നഷ്ടമായെങ്കിലും മുനിസിപ്പാലിറ്റിയുടെ സിരാകേന്ദ്രം ഉള്‍പ്പെടുന്ന 25-ാം ഡിവിഷന്‍ തന്നെ ലഭിച്ചു. മുന്‍പ് മുസ്ലീംലീഗിന്റെ കൈവശമായിരുന്നു ഈ ഡിവിഷന്‍. എന്നാല്‍ പുതുതായി രൂപീകരിക്കപ്പെട്ട സീക്കുന്ന് മുസ്ലീംലീഗിന് നല്‍കിയ കോണ്‍ഗ്രസ്…

Read More

സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ അഭിനന്ദനം അറിയിച്ചത്. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചന്തു കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായായാണ് കാന്തായിലെ ടികെ മഹാദേവൻ ചർച്ച ചെയ്യപ്പെടുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍…

Read More

തൃശൂര്‍: അതിരപ്പിള്ളിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. 40 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ് തിങ്കളാഴ്ച അതിരിപ്പിള്ളിയിലെത്തിയത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. അതിരപ്പിള്ളിയില്‍നിന്നും തിരിച്ചുപോരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ പുറകിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. റിവേഴ്‌സ് ഗിയറില്‍ അമിത വേഗതയിൽ കാര്‍ താഴ്ചയിലേക്ക് പതിച്ചു. നിയന്ത്രണം വിട്ട കാര്‍ പുഴയുടെ തീരം വരെയെത്തി. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ 108 ആംബുലൻസില്‍ പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിലെത്തിച്ചു. ഹോട്ടല്‍ ജീവനക്കാരായ എട്ട് പേരും ബെംഗളൂരുവിൽ നിന്നമുള്ള രണ്ട്…

Read More

തൃശ്ശൂർ: തൃശ്ശൂരിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. ഇരിങ്ങാലക്കുടയിലാണ് സംഭവം. മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് മുത്രത്തിക്കര സ്വദേശിയായ 85കാരൻ ബാങ്കിലെത്തിയത്. പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പറപ്പൂക്കര സിഎസ്ബി ബാങ്ക് മാനേജരായ ആൻ മരിയാ ജോസിന്റെ സമയോചിതമായ ഇടപെടലിലാണ് വയോധികന് പണം നഷ്ടമാകാതിരുന്നത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം ‘വെരിഫൈ’ ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആവശ്യത്തിനായാണ് വയോധികൻ ബാങ്കിലെത്തിയത്. തൃശ്ശൂർ റൂറൽ സൈബർ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.

Read More