- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
ജോഷ്വയായി ചന്തു സലീംകുമാർ ; ഹണി റോസ് ചിത്രം ‘റേച്ചൽ’ ക്യാരക്ടർ ലുക്ക് എത്തി, റിലീസ് ഡിസംബർ 6ന്
കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് എത്തുന്ന ‘റേച്ചൽ’ എന്ന സിനിമയിലെ ചന്തു സലീംകുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ജോഷ്വ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6ന് അഞ്ച് ഭാഷകളിലായി റേച്ചല്‍ പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. സംവിധായകൻ വിനയനാണ് ട്രെയിലർ പുറത്തിറക്കിയിരുന്നത്. ഓഡിയോ ലോഞ്ച് സംവിധായകൻ ലാൽ ജോസും നിർമ്മാതാവ് ജോബി ജോർജ്ജും ചേർന്നാണ് നിർവ്വഹിച്ചത്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്‍റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി…
വിഷപ്പുകയിൽ ശ്വാസംമുട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം, തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ മരക്കരി കത്തിച്ചു വെച്ചു, സംഭവം ബെലഗാവിയിൽ
കർണാടക: കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അദിതി അമൽജിത്ത് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിലാണ് മുടി നൽകിയത്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അമൽജിത്തിന്റെയും ശിൽപ്പ അമൽജിത്തിന്റെയും മകളായ അദിതി തന്റെ എട്ടാമത് പിറന്നാൾ ഇത്തരമൊരു പുണ്യ കർമ്മത്തിലൂടെ വേറിട്ട അനുഭവമാക്കുകയായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
വി എം വിനുവിന് 2020ലും വോട്ടില്ല, സ്ഥിരീകരിച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍; കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ല
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും പേരില്ലെന്ന് സ്ഥിരീകരണം. വിഎം വിനുവിന് 2020ലും വോട്ട് ഉണ്ടായിരുന്നില്ലെന്നും പട്ടികയിൽ പേര് ചേര്‍ക്കാനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കി. അതിനാൽ തന്നെ കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അസി. റിട്ടേണിംഗ് ഓഫീസര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നൽകും. വി എം വിനുവിനു 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ഉണ്ടായിരുന്നില്ലെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. 2020ൽ അദ്ദേഹം വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. അന്നത്തെ വോട്ടർ പട്ടികയിലും വി എം വിനു ഉൾപ്പെട്ടിരുന്നില്ല. വി എം വിനുവിന് നിയമപ്രകാരമല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്നും മെഹബൂബ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിനു വോട്ടുചെയ്തെന്ന വാദം ആവർത്തിച്ച് ഡിസിസി നേതൃത്വം…
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ പുറക്കാട് ശാന്തിസദനം ഭാരവാഹികൾക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നൽകിയ സ്വീകരണ യോഗത്തിൽ മോട്ടിവേഷണൽ സ്പീക്കറും ഗ്രന്ഥകാരനുമായ പി. എം.എ ഗഫൂർ, ശാന്തിസദനം പ്രിൻസിപ്പൽ മായ ടീച്ചർ, മാനേജർ അബ്ദുസ്സലാം ഹാജി, കോർഡിനേറ്റർ സറീന മസ്ഊദ്, സിറാസ് ഡയറക്ടർ ഡോ. ശറഫുദ്ദീൻ, ശാന്തിസദനം യുഎഇ ചാപ്റ്റർ പ്രസിഡൻറ് മൊയ്തീൻ, സാമൂഹ്യ പ്രവർത്തകൻ മജീദ് തണൽ, സിറാജ് പള്ളിക്കര എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന.സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതമാശംസിക്കുകയും ഗഫൂർ മൂക്കുതല നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. റസാഖ് മൂഴിക്കൽ, മുഹമ്മദ് മുഹ്‌യുദ്ദീൻ, ബദ്റുദ്ദീൻ പൂവാർ, തസ്‌നീം, ഇസ്മയിൽ കുമ്പള, ഇസ്മയിൽ ആലുവ, സമീർ ഹസൻ, അജ്മൽ ശറഫുദ്ദീൻ, സിറാജ് എം. എച്ച്, അബ്ദുൽ ഹഖ്, ഫാറൂഖ് വി. പി, ശമീം ജൗദർ, മുഹമ്മദ് റഊഫ്, അലി അശ്റഫ്, ഹമീം…
ഇവിഎമ്മുകൾ നിലവിൽ എവിടെ, സ്ട്രോങ് റൂമിൽ തന്നെയുണ്ടോ? ആഷിനും ജെസ്വിനും ഒരുക്കിയ ഇവിഎം ട്രാക്ക് എല്ലാം നിരീക്ഷിക്കും
തിരുവനന്തപുരം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തെരഞ്ഞെടുപ്പു പ്രക്രിയയിൽ തങ്ങൾക്കും മികച്ച സംഭാവന നൽകാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ആഷിനും ജെസ്വിനും. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിലെ ബിടെക് കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥികളാണ് തിരുവനന്തപുരം സ്വദേശി ആഷിൻ സി അനിലും, തൃശൂർ സ്വദേശി ജെസ്വിൻ സൺസിയും. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി ലോഞ്ച് ചെയ്ത ഇവിഎം ട്രാക്ക് സോഫ്റ്റ് വെയർ വികസിപ്പിച്ചതിനു പിന്നിലിവരാണ്. ജനാധിപത്യപ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്നതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ഇവിഎം. ബാലറ്റ് പേപ്പർ മാറി ബാലറ്റ് യൂണിറ്റും കൺട്രോൾ മെഷീനുമടങ്ങുന്ന ഇവിഎം തെരഞ്ഞെടുപ്പിൽ നിർണായക സ്ഥാനം വഹിക്കാനാരംഭിച്ചതോടെ വോട്ടിംഗ് സംവിധാനം കുറെയേറെ സുഗമമായി. ഇപ്പോൾ വോട്ടിംഗ് മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം തത്സമയം നിരീക്ഷിക്കുന്നതിനും കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുമായി ‘ഇവിഎം ട്രാക്ക്’ എന്ന പുതിയ സംവിധാനവും ആദ്യമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്തു. ഇവിഎം ഇൻവെന്‍ററി ആൻറ്…
ശബരിമലയിലെ തീര്‍ത്ഥാടകയുടെ മരണം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായം ലഭിച്ചില്ല, ഇടപെട്ട് കളക്ടര്‍
പത്തനംതിട്ട: ശബരിമലയിൽ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്‍റെ ചിലവിലാണ് നാട്ടിൽ എത്തിച്ചു നൽകുന്നത്. സംസ്ഥാനത്തു അകത്തേക്ക് ആണെങ്കിൽ 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലേക്കാണെങ്കിൽ ഒരു ലക്ഷം വരെ ആംബുലൻസിനുള്ള തുകയായി അനുവദിക്കാറുണ്ട്. എന്നാൽ, ഈ സഹായം ലഭിച്ചില്ലെന്നാണ് പരാതി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി (58) ആണ് പമ്പയിൽ നിന്ന് നീലിമല കയറുന്നതിനിടെ അപ്പാച്ചിമേട് ഭാഗത്ത് വെച്ച് കുഴഞ്ഞുവീണത്. തിരക്കിനിടെയാണ് സതി കുഴഞ്ഞുവീണത്. പമ്പയിൽ നിന്ന് ആംബുലന്‍സിനുള്ള സഹായം ലഭിച്ചില്ല. പമ്പയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. പത്തനംതിട്ട എത്തിയപ്പോഴും സഹായം ലഭിച്ചില്ലെന്നാണ് പരാതി. സ്വന്തം നിലയിൽ മൊബൈൽ മോര്‍ച്ചറിയടക്കം സംഘടിപ്പിച്ച് ആംബുലന്‍സിൽകൊണ്ടുപോവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.അതേസമയം, വിഷയത്തിൽ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇടപെട്ടു. മൃതദേഹം കൊണ്ടുപോകാനുള്ള ചെലവ് ദേവസ്വം ബോർഡ് വഹിക്കേണ്ടതായിരുന്നുവെന്നും വീഴ്ച പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡൻറ് ശ്രദ്ധയിൽപ്പെടുത്തുമെന്നും പണം ദേവസ്വം…
കോഴിക്കോട്: വടകരയില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോമയില്‍ കഴിയുന്ന ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്നും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത് കുടുംബത്തിന് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നതാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ വിധി. അദാലത്തിലാണ് പ്രശ്‌നം തീര്‍പ്പാക്കിയത്. 2024 ഫെബ്രുവരി 17നാണ് അപകടം ഉണ്ടായത്. ആറ് മാസത്തിലേറെക്കാലം പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇടിച്ചിട്ട വാഹനം കണ്ടെത്താത്തതിനാല്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാത്ത അവസ്ഥയായിരുന്നു. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. അപകടത്തില്‍ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി( 68) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി…
ദില്ലി: ദില്ലി സ്ഫോടനക്കേസിലെ പ്രതികളായ ഷഹീൻ ഷാഹിദും മുസമ്മിൽ ഷക്കീലും മാരുതി സുസുക്കി ബ്രെസ്സ വാങ്ങുന്നതിന്റെ ചിത്രം പുറത്ത്. സ്ഫോടകവസ്തുക്കൾ വഹിക്കാനും ബോംബുകൾ എത്തിക്കാനും തയാറാക്കിയ 32 കാറുകളിൽ ബ്രെസ്സയും ഉൾപ്പെട്ടിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇതുവരെ ആകെ മൂന്ന് കാറുകൾ കണ്ടെടുത്തു. സെപ്റ്റംബർ 25 ന് പൂർണമായും പണമായി ഇടപാട് നടത്തിയാണ് സിഎൻജി വാഹനം വാങ്ങിയതെന്ന് കണ്ടെത്തി. പുൽവാമയിൽ നിന്നുള്ള 28 കാരനായ ഡോക്ടർ മുസമ്മിലിനൊപ്പം ഷാഹിദ് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രവും പുറത്തുവന്നു. ഷഹീൻ എന്ന പേരിലാണ് ബ്രെസ്സ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ ഹ്യുണ്ടായ് ഐ20 ഉൾപ്പെടെ മുപ്പത്തിരണ്ട് കാറുകൾ ഡിസംബർ 6 ന് ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതേസമയം, ദില്ലി കാർ സ്‌ഫോടനത്തിലെ ചാവേർ ബോംബർ ഡോ. മുഹമ്മദ് ഉമർ നബിയുടെ പുതിയ വീഡിയോ ചൊവ്വാഴ്ച ഓൺലൈനിൽ…
നേതാക്കള്‍ക്കൊപ്പം പത്രികയുമായി എത്തി; വോട്ടര്‍ പട്ടികയില്‍ പേരില്ല!; നിരാശയോടെ സിപിഎം സ്ഥാനാര്‍ഥി മടങ്ങി
പാലക്കാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയ സ്ഥാനാര്‍ഥി വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടതോടെ പത്രിക നല്‍കാനാവാതെ മടങ്ങി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശില്‍പ ദാസിനാണ് പത്രിക നല്‍കാനാവാതെ മടങ്ങേണ്ടിവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ശില്‍പ ദാസ്.ഇന്ന് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരണാധികാരിക്ക് മുന്നില്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ഥി വോട്ടറല്ലെന്ന് സിപിഎമ്മും സ്ഥാനാര്‍ഥിയും അറിയുന്നത്. ഇതോടെ പത്രിക സമര്‍പ്പണം നടത്താനാവാതെ നിരാശരായി മടങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കൊച്ചിന്‍ എയര്‍പോര്‍ട്ട് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച് എത്തിയതായിരുന്നു ഈ 23 കാരി. പ്രചരണത്തിനായി വീടുകയറുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളിലൂടെ തരംഗം തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മോ സ്ഥാനാര്‍ഥിയോ വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എന്ന് ഉറപ്പാക്കുന്നത് മറന്നതാണ് വിനയായത്. കരട് വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ആന്തൂരില്‍ സിപിഎം സ്ഥാനാര്‍ഥിയെ മാറ്റിയതില്‍ പ്രാദേശിക ഘടകത്തെ…
