- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
- മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ
Author: News Desk
വൈദ്യുതി നിലച്ചതിനെ തുടർന്ന് 21-ാം നിലയിൽ ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തിറക്കിയത് 15 മണിക്കൂറിന് ശേഷം
താനെ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളിയെ 15 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് കൊൽക്കത്ത സ്വദേശിയായ 39കാരൻ ലിഫ്റ്റിൽ കുടുങ്ങിയത്. കെട്ടിടത്തിന്റെ 21-ാം നിലയിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വൈദ്യുതി തടസം കാരണം ലിഫ്റ്റ് പ്രവർത്തിക്കാതെ വരികയും തൊഴിലാളി അകത്ത് കുടുങ്ങുകയുമായിരുന്നു. പാർക്കിങിനായുള്ള നാല് നിലകളുൾപ്പെടെ 35 നിലകളുള്ള കെട്ടിടത്തിലായിരുന്നു സംഭവം. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കപ്പെടാതിരുന്നതിനാൽ ലിഫ്റ്റിൽ രാത്രി മുഴുവൻ തൊഴിലാളി കുടുങ്ങിക്കിടന്നതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ ദുരന്തനിവാരണ വിഭാഗം മേധാവി അറിയിച്ചു. മറ്റ് തൊഴിലാളികൾ ഇയാൾക്ക് വെള്ളം എത്തിച്ച് നൽകി ആശ്വാസമേകി. വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് പുലർച്ചയോടെയാണ് ഇവർ അധികൃതരുടെ സഹായം തേടിയത്. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ഫയർ ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. തുടർന്ന് രണ്ട് മണിയോടെ ദുരന്ത നിവാരണ വിഭാഗത്തിലേക്ക് വിവരം കൈമാറി. പുലർച്ചെ നാല് മണിയോടെ ഞാൻ സ്ഥലത്തെത്തിയപ്പോൾ ഒരു…
’23 ലക്ഷം നൽകിയാൽ മതി, ചില രാജ്യക്കാർക്ക് ആജീവനാന്ത യുഎഇ ഗോൾഡൻ വിസ’; റിപ്പോർട്ടുകളോട് പ്രതികരിച്ച് അധികൃതർ
അബുദാബി: ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ അനുവദിക്കുന്നെന്ന രീതിയില്‍ പല വിദേശ മാധ്യമങ്ങളിലും പ്രചരിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി (ഐസിപി). പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഐസിപി വ്യക്തമാക്കി. രാജ്യത്ത് തന്നെയുള്ള ഔദ്യോഗിക സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയാണ് യുഎഇ ഗോള്‍ഡന്‍ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതെന്നും ഈ അപേക്ഷാ പ്രക്രിയയില്‍ രാജ്യത്തിന് അകത്തോ പുറത്തോ ഉള്ള ഒരു അഡ്വൈസറി സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഐസിപി വ്യക്തമാക്കി. ഗോള്‍ഡന്‍ റെസിഡന്‍സ് കാറ്റഗറികള്‍, അവയ്ക്കുള്ള നിബന്ധനകള്‍, നിയന്ത്രണം എന്നിവ യുഎഇ നിയമങ്ങളും ഔദ്യോഗിക മന്തിതല തീരുമാനങ്ങളും അനുസരിച്ചാണ് നിശ്ചയിക്കുന്നത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അറിയേണ്ടവര്‍ക്ക് ഐസിപി വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പരിശോധിച്ച് ഇവ മനസ്സിലാക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു രാജ്യത്തെ ഒരു കൺസൽറ്റൻസി ഓഫിസ് മുഖേന ലളിതമായ വ്യവസ്ഥകളിൽ യുഎഇക്ക് പുറത്തുനിന്ന് എല്ലാ വിഭാഗക്കാർക്കും ആജീവനാന്ത ഗോൾഡൻ വീസ…
പാറ്റ്നയിൽ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചു, ഉണ്ടായിരുന്നത് 169 യാത്രക്കാർ; അടിയന്തര ലാൻഡിങ് നടത്തി സംഘം
ദില്ലി: പാറ്റ്ന വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. പാറ്റ്ന- ദില്ലി ഇൻഡിഗോ വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്. പാറ്റ്ന വിമാനത്താവളത്തിൽ തിരികെ ഇറങ്ങുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതിനിടെ, ഇന്നലെ അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാൻ അനുവദിക്കാതെ തടസ്സമുണ്ടാക്കിയിരുന്നു. ഒടുവിൽ രക്ഷയ്ക്കായി അഗ്നിശമന സേന എത്തി. സൂറത്തിൽ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്. വിമാനത്തിൽ ആളുകൾ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്. വൈകുന്നേരം 4.20-ന് സൂറത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർബസ് എ320 വിമാനം ഒടുവിൽ തേനീച്ച പ്രശ്നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര ആരംഭിച്ചത്. പ്രശ്നം ആരംഭിക്കും മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുന്നതിനിടെയാണ് തേനീച്ചക്കൂട്ടം തുറന്ന ലഗേജ് ഡോറിന് സമീപം തമ്പടിച്ചത്. ഇവയെ എങ്ങനെ ഒഴിവാക്കുമെന്ന…
ചെങ്കടലിൽ മുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള യു.എ.ഇ. ശ്രമങ്ങളെ ബഹ്‌റൈൻ അഭിനന്ദിച്ചു
മനാമ: ചെങ്കടലിൽ ആക്രമണം നേരിട്ടതിനെത്തുടർന്ന് മുങ്ങിയ ചരക്കുകപ്പലായ മാജിക് സീസിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ യു.എ.ഇ. നടത്തിയ ശ്രമങ്ങളെ ബഹ്‌റൈൻ അഭിനന്ദിച്ചു.യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് യു.എ.ഇ. നടത്തിയ രക്ഷാപ്രവർത്തനത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രശംസിച്ചു.കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രയാനം, ആഗോള വ്യാപാര പാതകൾ, സമുദ്ര പരിസ്ഥിതി എന്നിവയ്ക്ക് ഇത് ഭീഷണിയായാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ദേശീയ പണിമുടക്ക്: പരീക്ഷകൾ മാറ്റിവച്ച് സർവകലാശാലകൾ, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും
തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള യൂണിവേഴ്സിറ്റി നാളെ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും അധികൃതരുടെ അറിയിപ്പ്. കാലിക്കറ്റ് സർവകലാശാലയിലും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. അതേ സമയം, ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാരും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് നാളെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര…
മനാമ: ബഹ്റൈനിലെ ജുഫൈറിൽ ബ്ലോക്ക് 324ലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഉൾപ്രദേശങ്ങൾ നവീകരിക്കാനുള്ള സർക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി. പമ്പിംഗ് സ്റ്റേഷനടക്കമുള്ള പുതിയ മലിനജല ശൃംഖലയുടെ നിർമ്മാണവും പദ്ധതി പ്രദേശത്തെ എല്ലാ പ്രധാന അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും ബന്ധിപ്പിക്കലും ഇതിലുൾപ്പെടുന്നു.വിപുലമായ റോഡ് വികസനം, ജലസേചന ശൃംഖല സ്ഥാപിക്കൽ, 22-ാം തെരുവിന്റെയും ചുറ്റുമുള്ള റോഡുകളുടെയും പുനർനിർമ്മാണം എന്നിവയും ഇതിലുൾപ്പെടുന്നു. മൊത്തം മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ളവയാണ് ഇവ.ടെൻഡർ ബോർഡ് തിരഞ്ഞെടുത്തതിനെ തുടർന്ന് ഡൗൺ ടൗൺ ഗ്രൂപ്പാണ് പ്രവൃത്തി നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
മനാമ: സൗദി അറേബ്യയിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അതിലൊരു കാറിന് തീപിടിച്ച് അതോടിച്ചിരുന്നയാൾ മരിച്ചു.ഇന്നലെയാണ് സംഭവം. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കുറച്ചു സമയം കോസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണമാരംഭിച്ചു.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബഹ്റൈൻ
മനാമ: വീട്ടുജോലിക്കാരടക്കമുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി ബഹ്റൈൻ സർക്കാർ അറിയിച്ചു.വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളിൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത്. റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടപടിക്രമങ്ങളും അറിയാൻ ഇത് പൊതുജനങ്ങളെ സഹായിക്കും.വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് ഏജൻസികൾ ഈടാക്കുന്ന വലിയ തുകകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന ശൂറ കൗൺസിലിന്റെ നിർദേശത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ചെലവ് കൂടുന്നതിന് കാരണം വ്യക്തമാക്കാൻ ഏജൻസികളോട് ആവശ്യപ്പെടാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എൽ.എം.ആർ.എ) നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. റിക്രൂട്ട്മെൻ്റ് ചെലവിൽ അന്യായമായ വർധന കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കും.
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
ബഹ്റൈനിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ചു സംഘടിപ്പിച്ച ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ടൂർണമെന്റിൽ ഹണ്ടേഴ്‌സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം റണ്ണർ അപ്പ് കിരീടം കരസ്ഥമാക്കി. ഗ്രൂപ്പ് തലത്തലുള്ള മത്സരങ്ങളിൽ റഹ്മാൻ ചോലക്കൽ, കബീർ എരമംഗലം, ജിഷ്ണു എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫികൾ കരസ്ഥമാക്കി. മാൻ ഓഫ് ദി സീരിസ് – റഹ്മാൻ ചോലക്കൽ ( ഹണ്ടേഴ്‌സ് മലപ്പുറം), മാൻ ഓഫ് ദി ഫൈനൽ – ജിഷ്ണു (ഹണ്ടേഴ്‌സ് മലപ്പുറം), ബെസ്റ്റ് ബാറ്റ്സ് മാൻ – റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്‌സ് മലപ്പുറം ), ബെസ്റ്റ് ബൗളർ – സൂരജ് (ഫൈറ്റേഴ്സ് മലപ്പുറം), മോസ്റ്റ് സിക്സ് -റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്‌സ് മലപ്പുറം ), ഫെയർ പ്ലേ അവാർഡ് – ടീം ഫൈറ്റേഴ്സ് മലപ്പുറം എന്നിവരും നേട്ടങ്ങൾക്ക് അർഹരായി. ടൂർണമെന്റിനു വേണ്ടി എല്ലാ പിന്തുണയും തന്നു സഹകരിച്ച മെഗാ സ്പോൺസറായ എം.എം. എസ്.ഇ ഫ്രൂട്ട്സ്…
മനാമ: സാമ്പത്തിക സേവനങ്ങൾ, ഐ.സി.ടി, വിദ്യാഭ്യാസം, ടൂറിസം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ (2022-2024) ബ്രിട്ടൺ ആസ്ഥാനമായുള്ള കമ്പനികളിൽനിന്ന് 250 മില്യൺ അമേരിക്കൻ ഡോളറിലധികം നിക്ഷേപം ലഭിചച്ചതായി ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡ് (ബഹ്‌റൈൻ ഇ.ഡി.ബി) അറിയിച്ചു.ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ബഹ്‌റൈനിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫിന്റെ നേതൃത്വത്തി മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നടത്തിയ ബ്രിട്ടീഷ് സന്ദർശനത്തിനിടെയാണ് ഈ അറിയിപ്പുണ്ടായത്. അവിടുത്തെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്ചകൾ നടത്തുകയും ഉൽപ്പാദനത്തിലും ലോജിസ്റ്റിക്സിലുമുള്ള പ്രവണതകൾ കേന്ദ്രീകരിച്ചുള്ള ക്യൂറേറ്റഡ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
