Author: News Desk

തിരുവനന്തപുരം: സംവിധായകൻ ശ്രീദേവ് കപ്പൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ജഗള’ ഈ മാസം 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും, നടക്കാതെ പോയ മലമ്പാർ കലാപം സിനിമയാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡിലും, ഐ.എഫ്.എഫ്.കെ.യിലും നാഷണൽ അവാർഡിലും ഇന്ത്യൻ പനോരമയിലും ഈ സിനിമ പരിഗണിക്കപ്പെട്ടില്ലായെങ്കിലും, കാനഡ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പരിഗണിക്കപ്പെട്ടു.അതിൽ സന്തോഷമുണ്ട്. സംവിധായകൻ പറയുന്നു. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കാം ചിത്രം പരിഗണിക്കപ്പെടാതെ പോയതെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ ആരോപിക്കുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ടു നിരവധി സിനിമകൾ അനൗൺസ് ചെയ്തെങ്കിലും പല ചിത്രങ്ങളും പൂർത്തിയായില്ല. അത് കൊണ്ട് തന്നെ ഈ സിനിമ പ്രേക്ഷകർ കാണണംസംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു. വളരെ ശക്തമായ കഥയാണ് ചിത്രം പറയുന്നത്. ലൗ എഫ് എം എന്ന ചിത്രത്തിന്…

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. രണ്ട് വർഷം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച കബീർ മുഹമ്മദ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്. ഹമദ് ടൗൺ കെ.എം.സി.സി ഹാളിൽ നടന്ന അനുസ്മരണ സംഗമം ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി. യുടെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സൗമ്യമുഖമായിരുന്ന കബീർ മുഹമ്മദ്, സംഘടനാതലത്തിലും പൊതുമേഖലയിലും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ചും ദേശീയ പ്രസിഡന്റ് അനുസ്മരിച്ചു. സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നാട്ടിലും വിദേശത്തും സഹജീവി സ്നേഹത്തിലൂന്നി പ്രവർത്തിച്ച കബീർ മുഹമ്മദ് എല്ലാവർക്കും മാതൃകയാണെന്ന് അനിൽകുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ജോയിന്റ് സെക്രട്ടറി രതീഷ് രവി, കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ്…

Read More

കൊച്ചി: എറണാകുളത്ത് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ്. തിരുവനന്തപുരത്തും മൂന്നാറിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോൾ കൊച്ചിയിലേയ്ക്കും എത്തുന്നത്. ജൂലൈ 15 മുതൽ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ് കൊച്ചിയിൽ സര്‍വീസ് ആരംഭിക്കും. കൊച്ചി നഗരത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. കൗതുകമായ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസിലെ ടിക്കറ്റ് നിരക്ക്, സീറ്റുകളുടെ എണ്ണം, സമയം എന്നിവ അറിയാനുള്ള ആകാംക്ഷയിലാണ് സഞ്ചാരികൾ. വൈകുന്നേരം 5 മണിയ്ക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാളമുക്ക് ജം​ഗ്ഷനിലെത്തിയ ശേഷം തിരികേ ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി ബിഒടി പാലത്തിലെത്തും. കായൽ തീരത്തുള്ള പുതിയ പാർക്കും നടപ്പാതയും സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരമുണ്ടാകും. രാത്രി 8 മണിയോടെ തിരികെ സ്റ്റാൻഡിലെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുക. 30 കിലോ മീറ്ററോളം…

Read More

കാസർകോട്: ഗുരുപൂർണ്ണിമയുടെ ഭാഗമായി കാസർകോട്ടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂരിലെയും ആലപ്പുഴയിലെയും സ്കൂളുകളിലും പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുവന്ദനത്തിന്‍റെ ഭാഗമായി കുട്ടികൾ അനുഗ്രഹം വാങ്ങിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്കൂളുകളുടെ വിശദീകരണം കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിയെന്ന് കമ്മീഷൻ അംഗം ബി മോഹൻ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചടങ്ങിനെതിരെ DYFI, AIYF തുടങ്ങിയ സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മാതൃപൂജയും ഗുരുപൂജയും ഭാരതീയ വിദ്യാനികേതന് കീഴിലുള്ള സ്കൂളുകളിൽ പതിവാണെന്നും കുട്ടികളെക്കൊണ്ട് അനുഗ്രഹം വാങ്ങിക്കുന്ന ചടങ്ങ് മാത്രമെന്നുമാണ് സ്കൂൾ അധികൃതരുടെ…

Read More

മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥി ആൽവിൻ.കുമിത്തെ വിഭാഗത്തിലാണ് നേട്ടം.മൂവാറ്റുപുഴ പണ്ടപ്പിള്ളി പുന്നമറ്റത്തിൽ തോമസ് ജോർജിന്റെയും ദിയ തോമസിന്റെയും മകനാണ് ആൽവിൻ തോമസ്. ബഹ്‌റൈൻ ന്യൂ മില്ലെനിയം സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി ആൽബിൻ,ഷിഹാൻ അബ്ദുള്ളയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്

Read More

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിൽ മോചനദ്രവ്യത്തിന് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധമെന്ന് ഫറോക് റഹീം കമ്മിറ്റി. എന്നാൽ അതുമായി ബന്ധപ്പെട്ട് അപേക്ഷ ഔദ്യോഗികമായി ട്രസ്റ്റിന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് റഹീം നിയമസഹായ ട്രസ്റ്റ് കൺവീനര്‍ കെ കെ ആലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപേക്ഷ വന്നാല്‍ അതിനോട് വളരെ പോസിറ്റീവ് ആയി പ്രതികരിക്കും. ഇതുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്‍റെ ഔദ്യോഗിക യോഗം ചേർന്നിട്ടില്ല. അബ്‍ദുൾ റഹീമിനെ പോലെ തന്നെയാണ് നിമിഷപ്രിയയെയും കാണുന്നത്. റഹീം ട്രസ്റ്റിൽ 11 കോടിയോളം രൂപ ബാക്കി ഉണ്ട്. സൗദി ജയിലിൽ ഉള്ള അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനുള്ള ദിയാധനത്തിനായി 48 കോടിയോളം രൂപയാണ് മലയാളികൾ സമാഹരിച്ചത്. ലോക മലയാളികൾ ഒന്നുചേര്‍ന്നാണ് അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനായി പണം സമാഹരിച്ചത്. മൂന്നംഗ ട്രസ്റ്റാണ് റഹീമിനായി രൂപീകരിച്ചത്. ദിയാധനത്തിന് ശേഷം ബാക്കി പണം റഹീം വന്ന ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. നിമിഷപ്രിയയുടെ കാര്യത്തില്‍ ഔദ്യോഗിക യോഗം ചേര്‍ന്നപ്പോൾ ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് പോസിറ്റീവ് പ്രതികരണമാണ്…

Read More

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് അതിന്‍റെ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കള്‍ കണ്ടന്‍റുകൾ കണ്ടെത്തുന്ന രീതിയിൽ വലിയ മാറ്റം വരുത്തുകയാണ്. ജൂലൈ 21 മുതൽ ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും നീക്കം ചെയ്യും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് 2015-ൽ ആദ്യമായി അവതരിപ്പിച്ച ഫീച്ചറാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. അവയുടെ സ്ഥാനത്ത് പുതുതായി യൂട്യൂബ് കാറ്റഗറി ചാർട്ടുകൾ അവതരിപ്പിക്കും. വ്യത്യസ്ത വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയമായ ഉള്ളടക്കം ഈ ചാർട്ടുകൾ ഹൈലൈറ്റ് ചെയ്യും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിലേക്കുള്ള സന്ദർശനങ്ങൾ വലിയ രീതിയിൽ കുറഞ്ഞുവെന്ന് കമ്പനി പറയുന്നു. ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ മറ്റ് പല വഴികളിലൂടെയും കണ്ടെന്‍റ് കണ്ടെത്തുന്നു എന്നതാണ് ഇതിന് കാരണമായി യൂട്യൂബ് പറയുന്നത്. 2025 ജൂലൈ 21 മുതൽ തങ്ങളുടെ ട്രെൻഡിംഗ് പേജ് അവസാനിപ്പിക്കുമെന്ന് യൂട്യൂബ് അധികൃതര്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് വീഡിയോകൾ ഇവിടെയാണ് കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഷോർട്ട്സ്, സെർച്ച് നിർദ്ദേശങ്ങൾ, കമന്‍റുകൾ, കമ്മ്യൂണിറ്റി പോസ്റ്റുകൾ തുടങ്ങിയ ഓപ്ഷനുകൾ…

Read More

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് തയാറാകുമെന്നും അവര്‍ അറിയിച്ചിരുന്നു. തുടര്‍പ്രക്ഷോഭം ആലോചിക്കാന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ചര്‍ച്ചക്ക് മന്ത്രി സന്നദ്ധത അറിയിച്ചത്. സമയ മാറ്റത്തില്‍ എതിര്‍പ്പുള്ളവര്‍ കോടതിയെ സമീപിക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണെന്നും അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വകരിക്കും

Read More

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നാണ് പ്രതികളെ സാഹസികമായി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടിയപ്പോൾ തിരുട്ടുഗ്രാമത്തിലുള്ളവർ പൊലിസിനെ വളഞ്ഞെങ്കിലും പൊലീസ് പ്രതികളുമായി തന്നെ മടങ്ങി. പൊലീസ് വാഹനത്തെ തിരുട്ടുഗ്രാമവാസികൾ വളയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ദിവസങ്ങളായി പൊലീസ് പ്രതികളുടെ പിന്നാലെ ആയിരുന്നു. തിരുട്ടുഗ്രാമമായ കൊല്ലിയത്ത്പ്ര തികളിൽ ചിലരുണ്ടെന്ന സൂചനകൾ നേരത്തെ പിടിയിലായ പ്രതികളിൽ നിന്ന് കിട്ടിയിരുന്നു. ഒടുവിൽ തിരുട്ടു ഗ്രാമത്തിൽ കടന്നു തന്നെ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ പൊലീസിനെ തടഞ്ഞ് പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഈ എതിർപ്പുകളെയൊക്കെ അതിജീവിച്ച്പൊ ലീസ് സംഘം പ്രതികളെ തിരുട്ടു ഗ്രാമത്തിന് പുറത്തെത്തിച്ചു. കവർച്ച സംഘത്തിലെ മറ്റൊരു പ്രതിയെ പുതുച്ചേരിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാലുപേർ പിടിയിലായി. ആലപ്പുഴ ഹരിപ്പാടിന് സമീപം രാമപുരത്ത് വച്ച് കഴിഞ്ഞ മാസം 13നാണ് പാഴ്‌സൽ ലോറി തടഞ്ഞ്മൂന്നു കോടി 24 ലക്ഷം രൂപ കവർന്നത്. കോയമ്പത്തുരിൽ നിന്ന കൊല്ലത്തേക്കാണ് പണം കൊണ്ടുപോയത്. ഈ കേസിൽ തമിഴ്നാട്…

Read More

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. പറന്നുയർന്ന് സെക്കന്‍റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്‌സ് റെക്കോർഡിൽ ഉണ്ട്.ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് പുറത്തുവന്നത്. ജൂൺ 12 ന് അഹമ്മദാബാദിലാണ് എയർഇന്ത്യ ബോയിങ് ഡ്രീംലൈവർ വിമാനം അപകടത്തിൽപെട്ടത്. വിമാനം പറന്നുയർന്ന് 600 അടി ഉയരത്തിൽ വെച്ചാണ് വിമാനം നിലംപതിച്ചത്. കെട്ടിടങ്ങളിൽ ഇടിച്ച് തീപിടിച്ചതിനെത്തുടർന്ന് വിമാനം പൂർണ്ണമായി നശിച്ചു. റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.വിമാനത്തിൽ രണ്ട് എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറിൽ നിന്ന് ഏകദേശം 49…

Read More