- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
റീമ ജീവനൊടുക്കിയതിന് ഒരു ദിവസം മുൻപത്തെ ഫോൺ സംഭാഷണം പുറത്ത്, കുഞ്ഞിനെ കിട്ടാൻ ഭര്‍ത്താവ് വാശിപിടിക്കുന്നതും ശബ്ദരേഖയിൽ
കണ്ണൂര്‍: കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച കണ്ണൂർ സ്വദേശി റീമയുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു. റീമ കുഞ്ഞുമായി ജീവനൊടുക്കിയതിന്റെ ഒരു ദിവസം മുൻപുള്ളതാണ് ഫോൺ സംഭാഷണം. കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നാണ് റീമ പറയുന്നത്.” കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവും അമ്മയുമാണെന്നാണ് റീമയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഭർത്താവ് കമൽരാജും അമ്മ പ്രേമയും നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും വീട്ടിൽ നിന്ന് കുഞ്ഞിനൊപ്പം പുറത്താക്കിയെന്നും കുറിപ്പിൽ പറയുന്നു. കുഞ്ഞിന് വേണ്ടി കമൽരാജ് ഭീഷണി മുഴക്കിയെന്നും റീമ പറയുന്നുണ്ട്. ഇത് തെളിയിക്കുന്നതാണ് ശബ്ദരേഖ. നാട്ടിലെ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും റീമ ആത്മഹത്യകുറിപ്പിലെഴുതിയിട്ടുണ്ട്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.
ദില്ലി : മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വീണ്ടും ജയിലിലാക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം. മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ ഹാജരായി. ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്. വിധിപ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു. പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വിട്ടയച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണ്. കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പരാമര്‍ശിച്ചിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തെറ്റായി നൽകിയെന്ന പരാതിയുമായി 2 കുടുംബങ്ങൾ, അന്വേഷണമാരംഭിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെറ്റായി നൽകിയെന്ന ആക്ഷേപത്തെ തുടർന്ന് ലണ്ടനിലേക്കയച്ച മൃതദേഹങ്ങൾ അവിടെ തിരിച്ചറിയൽ നടപടികൾക്ക് വിധേയമാക്കും. 2 കുടുംബങ്ങൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് യുകെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. 12 മൃതദേഹങ്ങളാണ് ഇതുവരെ അയച്ചത്. കുടുംബങ്ങൾ സർക്കാരിനെ പരാതി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ വിഷയം ബ്രിട്ടിഷ് പ്രധാനമന്ത്രി ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ചത് വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊടുക്കുവാൻ ബിഡികെക്ക് സാധിക്കുന്നുണ്ട്. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, അമൽദേവ്, ബിനു കുന്നന്താനം (ഒഐസിസി), ജവാദ് പാഷ (ഐസിആർഎഫ്) മോഹിനി തോമസ് (ബികെഎസ് വനിതാ വിംഗ്), പ്രവീൺ (വോയിസ് ഓഫ് ബഹ്‌റൈൻ), കോയിവിള മുഹമ്മദ് കുഞ്ഞു (കൊല്ലം പ്രവാസി അസോസിയേഷൻ), മിനി റോയി (വേൾഡ് മലയാളി ഫെഡറേഷൻ), ഇടത്തോടി ഭാസ്കരൻ, റഷീദ് മാഹി, സുബീഷ്…
ഖത്തറിൽ അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
ദോഹ:ഖത്തറിലെ പ്രശസ്തമായ എം. ഇ. എസ് ഇന്ത്യൻ സ്കൂളിൻ്റെ മുതിർന്ന വൈസ് പ്രസിഡൻ്റ് ഡോ കെ.പി നെജീബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡ്യ നോർക്ക റൂട്ട്സ് ചെയർമാൻ സി. ബി. റപ്പായി. ഐ സി സി പ്രസിഡൻ്റ് മണികണ്ഡൻ ഐസിബിഎഫ് വൈസ്പ്രസിഡൻ്റ് ദീപക് ഷെട്ടി. ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ.യൂണിറ്റി കോഡിനേറ്റർ ഖലീൽ. കെ.എം.സി.സി ഭാരവാഹി സാം ബഷീർ. ഗോവൻ കമ്യൂണിറ്റിയുടെ മുതിർന്ന ഇന്ത്യൻ കമ്യൂണിറ്റി ഭാരവാഹി ഹരീഷ് കാഞ്ചാണിസി ഐ സി ഭാരവാഹി കാസിം ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി എന്നിവർ പ്രസംഗിച്ചു…. ഹൈദർ ഹാജിയുടെ മകൻ പി.പി.അൻവർ മറുപടി പ്രസംഗം നടത്തി വിവിധ കൂട്ടായ്മ ഭാരവാഹികൾ സ്ഥാപന ഖത്തർ സ്വദേശികളും വിദേശികളുമായ നിരവധിപേർ അനുശോചന യോഗത്തിലും പങ്കെടുത്തു എം.ഇ.എസ് സ്ക്കൂൾ ഭാരവാഹിയും ഹൈദർ ഹാജിയുടെ മകനുമായ പി.പി. ഫൈസൽ ഹൈദർ ഒരുക്കിയ മജ്ലിസിൽ അനുശോചനം അർപ്പിക്കാനും എത്തിചേർന്നിരുന്നു….…
മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു . “രാഷ്ട്രീയത്തിന് അതീതമായ , ശക്തമായ പല കാഴ്ചപ്പാടുകളും കൊണ്ട് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്ന് കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അനുസ്മരിച്ചു.”കേരള രാഷ്ട്രീയ ചരിത്രത്തിൽ ‘ശ്രീ വി.എസ്.’ എന്ന തൂലിക നാമം എന്നും അനശ്വരമാകും,” എന്നും അസിസ്റ്റന്റ് സെക്രട്ടറി സതീഷ് അഭിപ്രായപ്പെട്ടു.
ദുബൈ: വിസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി യു എ ഇ അധികൃതർ. ഈ വർഷം നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 32,000 പ്രവാസികൾ പിടിയിലായതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കുകളും ഐ സി പി പുറത്തുവിട്ടു.വിസ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനുമാണ് യു എ ഇയിൽ പരിശോധനകൾ നടത്തുന്നത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ പിടി കൂടിയ ശേഷം നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറും. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 31വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ചു രാജ്യം വിടുന്നവർക്ക് നിയമ തടസ്സമില്ലാതെ തിരികെ വരാനും അനുമതി നൽകിയിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ്…
‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. നടൻ വിനായകനും പങ്കാളിയായി. ഇല്ല… ഇല്ല… മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിനായകനും സുഹൃത്തുക്കളും സങ്കടമടക്കി മുദ്രാവാക്യം വിളിക്കുന്നുണ്ട്. അതേസമയം, വിഎസിന്‍റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്തി. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് എത്തിയിട്ടുള്ളത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും. പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയമാകെ കീഴടക്കിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ വരിനിൽക്കുന്ന ജനങ്ങളെ കാണാം. ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന്…
പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം; സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്; കനത്ത മഴ
ആലപ്പുഴ: വിഎസിൻ്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നു. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് ഇവിടെ നിൽക്കുന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും. പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയമാകെ കീഴടക്കിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വരിനിൽക്കുന്ന ജനങ്ങളെ കാണാം. ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്. വേലിക്കകത്ത്…
മടങ്ങുന്ന, പുന്നപ്രയുടെ സമരനായകന്; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്, ഡിസിയിലെ പൊതുദര്‍ശനം ചുരുക്കി
ആലപ്പുഴ: പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് ന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു…
