- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
- 🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ്
- 🚨 ‘രക്ഷാപ്രവർത്തന’ കേസ്; അംഗരക്ഷകരെ ന്യായീകരിച്ച് ഇ.പി. ജയരാജൻ
- 🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
- വിഡി സതീശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
- ശാസ്ത്ര മികവുമായി ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് 2026
- വിഷു ബംബർ 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്: വീട്ടില്‍ എല്ലാവര്ക്കും ലോട്ടറിക്കച്ചവടമാണ് തൊഴില്‍
Author: News Desk
സംശയാസ്പദമായ സാഹചര്യത്തില്‍ റെയിൽവേ ജീവനക്കാരന്‍; കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ്, പിന്നില്‍ വലിയ സംഘമെന്ന് സംശയം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി വീണ്ടും റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. ടാറ്റാ നഗര്‍ എക്സ്പ്രസിലെ കരാര്‍ ജീവനക്കാരനില്‍ നിന്ന് പന്ത്രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഫയാസുള്ളയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഫയാസുള്ളയുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. ടാറ്റാ നഗര്‍ എക്സ്പ്രസിലെ ബെഡ് റോള്‍ തൊഴിലാളിയാണ് പിടിയിലായ പ്രതി. നാല് ദിവസം മുമ്പ് ഇതേ ട്രെയിനിലെ മറ്റൊരു ബെഡ് റോള്‍ തൊഴിലാളിയെയും മറ്റ് രണ്ട് മലയാളികളെയും കഞ്ചാവുമായി പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാലിനെ റെയിൽവേ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 56 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. റെയില്‍വേ ജീവനക്കാരെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിന്…
‘രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രിഡേറ്റർ, പരാതി വന്നപ്പോൾ ഒളിച്ചോടി’; പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷമ മുഹമ്മദ്
കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരാതി പോലും ഇല്ലാതിരുന്നിട്ടും പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തത് ശരിയായ നടപടിയായിരുന്നു. വിഷയത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട് സ്വാഗതാർഹമായിരുന്നെന്നും ഷമ പറഞ്ഞു. ചോദ്യം ചെയ്യലിന് തയാറാണെന്ന് പറഞ്ഞ പരാതി വന്നപ്പോൾ ഒളിവിൽ പോയി. നട്ടെല്ലും നിലപാടുമുള്ള നേതാവാണെങ്കിൽ അറസ്റ്റ് ചെയ്യട്ടെ എന്ന് പറയുകയാണ് വേണ്ടിയിരുന്നതെന്നും രാഹുൽ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്നും അവർ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ സംസാരിക്കാൻ ബിജെപിക്ക് അർഹതയില്ല. ബിജെപി എംപിയായിരുന്ന ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ ലോകമറിയുന്ന ഗുസ്തി താരങ്ങളുടെ പരാതിയും ജന്തർമന്ദറിൽ പ്രതിഷേധം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്ക് മിണ്ടിയില്ല. ബിൽകീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികൾ ജയിൽ മോചിതരായപ്പോൾ…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് എംഎ ഷഹനാസ്; ‘രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു’
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. കർഷക സമരത്ത് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു. മാധ്യമങ്ങളോടാണ് ഷഹനാസ് രാഹുലിനെതിരേയും ഷാഫിക്കെതിരേയും ആരോപണം ഉന്നയിച്ചത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ലെന്ന് ഷാഫി പറയട്ടെ. ഷാഫി പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ടെന്നും എംഎ ഷഹനാസ് പറഞ്ഞു. കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്ക് പ്രവർത്തിക്കണം. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയിൽ അന്ന് തൻ്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി. തന്നെയും എംകെ…
സമഗ്ര ശിക്ഷ പദ്ധതി: സംസ്ഥാനങ്ങൾക്ക് കേന്ദ്രം നല്കിയ തുകയുടെ കണക്ക് പുറത്ത്; കേരളത്തിന് നല്‍കിയത് 412.23 കോടി രൂപ മാത്രം
ദില്ലി: സമഗ്ര ശിക്ഷ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ തുകയുടെ കണക്ക് പുറത്ത്. 2022 മുതൽ ഇതുവരെ 1572.75 കോടി രൂപ കേരളത്തിന് നൽകാമെന്ന് അറിയിച്ചെങ്കിലും 412.23 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചത് 92.41 കോടി, പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് കേന്ദ്രം ഈ തുക നൽകിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പണം അനുവദിക്കാതിരുന്നത്. തമിഴ്നാടിനും 2024-25 മുതൽ പണം നൽകിയില്ല. എന്നാൽ, ഈ വർഷം കോടതി ഉത്തരവിനെ തുടർന്ന് 450.60 കോടി നൽകി. പശ്ചിമബംഗാളിന് കഴിഞ്ഞ വർഷവും ഈ വർഷവും ഒരു രൂപ പോലും നൽകിയിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആയിരക്കണക്കിന് കോടി രൂപ വർഷം തോറും കൈപ്പറ്റുമ്പോഴും കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്ക് പിഎം ശ്രീയിൽ ചേർന്നില്ലെന്ന കാരണം പറഞ്ഞാണ് ഫണ്ട് തടയുന്നത്. എന്താണ് പിഎം ശ്രീ പദ്ധതി? കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്…
കൊച്ചി: വിവാഹ ദിനത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് വിവാഹിതയായ ആവണി സാധാരണ ജീവിതത്തിലേക്ക്. വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരുന്ന ആവണി ആരോഗ്യവതിയായി ആവണി വീട്ടിലേക്ക് മടങ്ങി. നവംബര്‍ 21 നായിരുന്നു ആവണിയുടെയും ഷാരോണിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് രാവിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ കുമരകത്ത് വച്ചാണ് ആവണിയെ തേടി വാഹനാപകടം എത്തിയത്. തുടര്‍ന്ന് ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്. ആവണിയുടെ മാതാപിതാക്കളായ എം. ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍, ഭര്‍തൃസഹോദരന്‍ റോഷന്‍ എന്നിവരും ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ഭര്‍ത്താവ് ഷാരോണും ആവണിയ്ക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു. എറണാകുളം വി.പി.എസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചാണ് ആവണിയെ യാത്രയാക്കി. ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആവണിയുടെ ചികിത്സ ചെലവ് വി.പി.എസ്…
സ്ഥാനാര്‍ഥികളായ ആശാ വര്‍ക്കര്‍മാര്‍ മരുന്നുകള്‍ വോട്ടർമാർക്ക് നേരിട്ട് നൽകേണ്ട, ഹരികകർമ സേന യൂണിഫോമില്‍ പ്രചരണം നടത്തരുത്; നിർദേശങ്ങൾ
കൊല്ലം: തൊഴിൽ വേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ട നിരീക്ഷണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂണിഫോമില്‍ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായി ഉയര്‍ന്ന പരാതികള്‍ ചിലവ് നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തെരഞ്ഞെടുപ്പിന് തടസമാകാത്ത വിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു. സ്ഥാനാര്‍ഥികള്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശവുമുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാക്കണം. സ്ഥാനാര്‍ഥികളായ ആശാ വര്‍ക്കര്‍മാര്‍…
തിരുവനന്തപുരം: ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ടാണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും.ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും (03.12.25)നാളെയും(04.12.25) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒന്‍പത് മണി വരെയും നാളെ രാവിലെ ആറു മുതല്‍ 11 മണിവരെയുമാണ് നിയന്ത്രണം. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മുതല്‍…
മനാമ: കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ. സി. എഫ്) വർഷങ്ങളായി നടത്തി വരുന്ന രിഫാഈ ദഫ് റാത്തീബ് ജൽസ (05-12-2025 വെള്ളി) രാത്രി 6.30 മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കും. ഇസ്ലാമിക ആത്മീയ ചക്രവാളത്തിലെ നിറ ജോതിസ് ശൈഖ് രിഫാഈ തങ്ങളുടെ വഴിയിൽ വന്ന ദഫ് മുട്ടിന്റെ അകമ്പടിയോട് കൂടെയുള്ള റാത്തീബ് സംഗമത്തിൽ ബഹ്‌റൈനിലെ ഐ. സി. എഫ്, കെ. സി. എഫ്, ആർ. എസ്. സി മറ്റു സ്ഥാപന സംഘടന നേതാക്കളും പ്രവർത്തകരും സംഗമിക്കും. സമാപന കൂട്ട് പ്രാർത്ഥനയ്ക്ക് മഞ്ചേശ്വർ മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽബുഖാരി നേതൃത്വം നൽകുന്ന സംഗമത്തിൽ ഹാഫിള് സയ്യിദ് അസ്ഹർ അൽബുഖാരി റാത്തീബ് ജൽസക്ക് നേതൃത്വം നൽകും. മനാമ പാക്കിസ്ഥാൻ ക്ലബ് ഗ്രൗണ്ടിൽ വിശാലമായി ഒരുക്കിയ സദസ്സിൽ സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും. കെ സി എഫ് നാഷനൽ സെക്രട്ടറി ഹാരിസ് സമ്പ്യയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച…
തമിഴ്നാട്ടില്‍ മാത്രം നേടേണ്ടത് 225 കോടി! കേരളത്തില്‍ ബ്രേക്ക് ഈവന്‍ ആവാന്‍ എത്ര? വന്‍ ലക്ഷ്യവുമായി വിജയ്യുടെ അവസാന ചിത്രം
പ്രതീക്ഷകളുടെ അമിതഭാരം കോളിവുഡിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്ന് എന്നതില്‍ കുറഞ്ഞതൊന്നും ജനനായകനില്‍ നിന്ന് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നില്ല. വമ്പന്‍ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് നേടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അതത് മാര്‍ക്കറ്റുകളില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന് നഷ്ടം ഒഴിവാക്കാനാവൂ (ബ്രേക്ക് ഈവന്‍) തമിഴ്നാട്ടില്‍ ആഭ്യന്തര മാര്‍ക്കറ്റ് ആയ തമിഴ്നാട്ടില്‍ 100 കോടിക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റുപോയത്. അവിടെ 225 കോടി നേടിയാല്‍ മാത്രമേ ചിത്രം ബ്രേക്ക് ഈവന്‍ ആവൂ. കേരളത്തില്‍ തമിഴ്നാട് കഴിഞ്ഞാല്‍ വിജയ്‍ക്ക് ഏറ്റവും വലിയ ആരാധകവൃന്ദം ഉള്ളത് കേരളത്തില്‍ ആണ്. കേരളത്തിലും വലിയ ലക്ഷ്യമാണ് ചിത്രത്തിന് മുന്നില്‍ ഉള്ളത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ബ്രേക്ക് ഈവന്‍ ടാര്‍ഗറ്റ് 35 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങള്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം ബ്രേക്ക് ഈവന്‍ ആവണമെങ്കില്‍ 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടേണ്ടതുണ്ട്. കര്‍ണാടകത്തില്‍ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് കര്‍ണാടകത്തില്‍…
നാടിന്റെ നോവായി നഫീസ ടീച്ചർ, സ്കൂളിന് മുന്നിൽ വച്ച് ടിപ്പർ ലോറിയിടിച്ചു; ദാരുണാന്ത്യം വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ
മലപ്പുറം: മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം. ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗത്തിലായിരുന്നുവെന്നു കണ്ടു നിന്ന നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവര്‍ ലോറി നിര്‍ത്തിയത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ട് സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ടിപ്പര്‍ ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ലോറി പിന്നോട്ടെടുത്ത് നഫീസ ടീച്ചറെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം…
