Author: News Desk

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവെച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് കമ്പനികളുടെ തീരുമാനം. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ 25% തീരുവ കൂടി ചേരുമ്പോള്‍ മൊത്തം തീരുവ 50% ആകും. ഈ പുതിയ നടപടികള്‍ക്ക് ഏകദേശം 20 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരുമെങ്കിലും, അവസാന നിമിഷം വരെ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ഡൊണാള്‍ഡ് ട്രംപ് 50% തീരുവ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയ്ക്ക് എന്ത് വ്യാപാര ഇളവുകളാണ് നല്‍കാന്‍ കഴിയുകയെന്ന് ഇന്ത്യ പരിശോധിക്കുന്നതായി സൂചനയുണ്ട്. റഷ്യന്‍ എണ്ണയുടെ…

Read More

ദില്ലി: വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ​ഗാന്ധി സംസാരിച്ചത്. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാ​ഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺ​ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയത് നമ്മൾ കണ്ടു. നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. നമ്മുടെ സഖ്യത്തിന് വോട്ട് കുറഞ്ഞില്ല. ലോക്സഭയിലും നിയമസഭയിലും ഒരേ ശതമാനം വോട്ട് കിട്ടി. പുതുതായി വോട്ട് ചെയ്തവർ അത്ഭുതകരമായി ബിജെപിക്ക് വോട്ട് ചെയ്തു. അന്ന് തന്നെ ഇതിൽ ക്രമക്കേട് ഉണ്ടെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്നും രാഹുൽ ​ഗാന്ധി. കർണാടകയിൽ 16 സീറ്റെങ്കിലും കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ജയിച്ചത് 9 എണ്ണത്തിൽ മാത്രമാണ്. ഞങ്ങൾ തോറ്റതോ തോൽപിക്കപ്പെട്ടതോയെന്നും രാഹുൽ ​ഗാന്ധി…

Read More

ടെൽഅവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ​ദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒന്നിലധികം ഘട്ടങ്ങളിലൂടെയായിരിക്കും ​ഗാസ ന​ഗരം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കുക. ഗാസ നഗരം ഒഴിപ്പിക്കലും സഹായ വിതരണം വിപുലീകരിക്കലും ഉൾപ്പെടുന്ന ആദ്യ ഘട്ട പ്രവർത്തനത്തിനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗാസയിൽ, ഇസ്രായേൽ യുദ്ധത്തിന് തുടക്കമായ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിന്റെ രണ്ടാം വാർഷികമാണ് 2025 ഒക്ടോബർ 7. ആദ്യ ഘട്ടത്തിൽ തന്നെ ഇസ്രായേൽ മാനുഷിക സഹായ പ്രവർത്തനങ്ങൾ ഗണ്യമായി വികസിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പദ്ധതി പൂർത്തിയാകാൻ അഞ്ച് മാസം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വോട്ടെടുപ്പിന് മുമ്പ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. പ്രദേശത്തെ ജനസംഖ്യയുടെ പകുതിയോളം പേരെ നിർബന്ധിതമായി ഒഴിപ്പിക്കേണ്ടിവരുമെന്നും പറയുന്നു. നിലവിൽ ഗാസയുടെ 75% പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) ഗാസാ സിറ്റിയിലേക്ക് സൈന്യത്തെ വിന്യസിക്കാനും, നിലവിൽ ഇസ്രായേൽ…

Read More

തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിന് എതിരായ ഗൂഢാലോചനയില്‍ പ്രതികരിച്ച് വിഡി സതീശന്‍. കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നു. കേരളം ആദരിക്കുന്ന ഡോക്ടറെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നത്. ഡോക്ടർ ഹാരീസിന്‍റെ മേൽ ഒരു നുള്ളു മണ്ണ് വാരി ഇടാൻ പ്രതിപക്ഷം സമ്മതിക്കില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിൽ എന്ന മുന്നറിയിപ്പാണ് ഹാരിസ് നടത്തിയത്. ഡോക്ടർ ഹാരിസിനെതിരെ നടത്തിയത് മോഷണക്കുറ്റത്തിൽ പ്രതിയാക്കാനുള്ള അന്വേഷണമായിരുന്നു. ഒരു രൂപ കൈക്കൂലി വാങ്ങാത്ത ഒരാളെക്കുറിച്ച്, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെ ആണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആരോഗ്യ മന്ത്രിയെ ഹീനമായ നീക്കത്തിൽ നിന്ന് പിന്മാറ്റാൻ മുഖ്യമന്ത്രി തയാറാക്കണം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്ത സമ്മേളനത്തെ കുറിച്ചും വിഡി സതീശന്‍ പ്രതികരിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും എത്ര വലിയ അപകടത്തിലാണെന്…

Read More

അബുദാബി: യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഖോര്‍ഫക്കാനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാത്രി 8.35ന് ഉണ്ടായ ഭൂചലനത്തിലും പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Read More

ദില്ലി: ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് ഇരയായ കന്യാസ്ത്രീ എലേസ ചെറിയാൻ. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചെന്നും വൈ​ദികരെ ആക്രമിക്കുകയും ബൈബിൾ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് അക്രമികൾ ആക്രോശിച്ചതായും കന്യാസ്ത്രി പറഞ്ഞു. ആണ്ട് കുർബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ആളുകൾ വന്നു തടഞ്ഞത്. ഒപ്പമുള്ളവരെ ക്രൂരമായി ആക്രമിച്ചെന്നും ബൈക്കിന്റെ എണ്ണവരെ ഊറ്റിക്കളഞ്ഞുവെന്നും സിസ്റ്റര്‍ എലേസ ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റം​ഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്റം​ഗ്ദൾ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.

Read More

ദില്ലി: പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എംപി. പാലിയേക്കര ടോൾപ്ലാസയിലെ അന്യായമായ ടോൾ പിരിവ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ മന്ത്രിക്ക് കത്തു നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എൻഎച്ച്എഐ ക്ക് അനുവദിച്ച ടോൾ പിരിവ് കരാർ 2028 വരെ നീട്ടിയത് പ്രതിഷേധാർഹമാണ്. ഹൈവേയ്ക്കായി കരാർ കമ്പനി ഇതിനകം 1600 കോടിയിലധികം രൂപ ടോൾ പിരിക്കുകയും ഇത് നിർമ്മാണ ചെലവായ 720 കോടി രൂപക്ക് മീതെയാണ് . വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതി നാലാഴ്ചക്കാലത്തേക്ക് ടോൾ പിരിവ് താത്കാലികമായി നിർത്തുന്നതിനുള്ള ഇടക്കാല ഉത്തരവിറക്കിയത്. എന്നിട്ടും എൻഎച്ച്എഐ ഈ വിഷയത്തിൽ സ്ഥിരപരിഹാരം കണ്ട് നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന് മന്ത്രിയോട് സൂചിപ്പിച്ചു. ജനങ്ങളുടെ യാത്ര…

Read More

തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്. ആ​ഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ഡോ.ഹാരിസിന്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയത്. ആദ്യ ദിവസം വകുപ്പ് മേധാവിയുടെ മുറി പരിശോധിച്ചിരുന്നില്ല. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ ചില അസ്വാഭാവികതകൾ കണ്ടെത്തി. മെഡിക്കൽ കോളേജിൽ നിന്നും കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. അത് പക്ഷേ പുതിയ ബോക്സ് ആണെന്നും ആ​ഗസ്റ്റ് രണ്ടിന്…

Read More

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കടലിൽ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു. പുത്തൻതുറ സ്വദേശി അജിതയുടെ പേരിലുള്ള ബോട്ടാണ് പിടിച്ചെടുത്തത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ എസ് രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ എ അനിൽ കുമാർ, ലൈഫ് ഗാര്‍ഡുമാരായ മാർട്ടിൻ, റോബർട്ട് എന്നിവർ വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് ബോട്ട് പിടികൂടിയത്. പരിശോധനയിൽ സംശയാസ്പദമായി തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ് മതിയായ രേഖകളില്ലാതെയാണ് മത്സ്യബന്ധനമെന്ന് മനസിലായത്. പുത്തൻ തോപ്പ് ഭാഗത്തു നിന്നുമാണ് ബോട്ടിനെ പിടി കൂടിയത്. ദിവസങ്ങളിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും പരിശോധന നടത്തുമെന്നും, നിയമ ലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം ഫിഷറീസ്‌ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Read More

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുളള തീരദേശ പാർപ്പിട പദ്ധതിയായ പുനർഗേഹം വഴി തിരുവനന്തപുരം മുട്ടത്തറയിൽ സർക്കാർ പണിത 332 ഫ്ലാറ്റുകൾ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഭൂമി വില കഴിച്ച് ഇരുപത് ലക്ഷം രൂപ ചെലവിലാണ് ഓരോ ഫ്ലാറ്റും നിർമിച്ചത്. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല പുറത്ത് പാർക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ചു വരുന്നത്. വിട്ടുവീഴ്ചയില്ലാതെ ആ നിലപാടിൽ ഉറച്ചു നിന്ന് പദ്ധതികൾ പ്രാവർത്തികമാക്കി സർക്കാർ മുന്നോട്ടു പോകും.

Read More