Author: News Desk

തൃശൂർ: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനം. കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറ‍ഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടിഎൻ പ്രതാപൻ ആണ് പരാതി നൽകിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു. തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക്…

Read More

കൊച്ചി: കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പൊലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. അഗാധ പ്രണയത്തിനിടയിലും റമീസ് തന്റെ ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി. കേസിൽ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇരുവരുടെയും…

Read More

ദില്ലി: വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യും. നടപടിക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്സഭ സ്പീക്കര്‍ അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ക്കായി നിയോഗിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണ്ണാടകയിലെ നിയമ വിദഗ്ധൻ ബിവി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ്. മൂന്നംഗ സമിതി ജസ്റ്റിസ് വര്‍മക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്നായിരിക്കും ഇംപീച്ച്മെന്‍റ് നടപടികളുണ്ടാകുക. ആഭ്യന്തരഅന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്‍റെ അടിസ്ഥാനത്തിനുള്ള തുടർനടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെൻറ് മുന്നോട്ട് പോകുന്നത്. ആറ് കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വർമ്മയുടെ ഹർജി നിലനിൽക്കുന്നതെല്ലെന്ന് ജസ്റ്റില് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ല. ചട്ടപ്രകാരമുള്ള…

Read More

കൊല്ലം: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വോട്ട് ക്രമക്കേടിൽ ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായ വേലൂർ പഞ്ചായത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റൽ വില്ലേജ് ഫ്ലാറ്റിൽ ചേർക്കപ്പെട്ടു എന്നാണ് വിവരം. അതിനിടെ, മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. ഒന്നര കൊല്ലമായി തൃശ്ശൂരിൽ താമസിച്ച സംഘടന ചുമതല നിർവഹിക്കുന്നത്…

Read More

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തില്‍ ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ പറയുന്നു. നിലവിലുള്ള താൽക്കാലിക വിസിമാർക്ക് തുടരാനായി ചാൻസലർക്ക് പുതിയ വിജ്ഞാപനമിറക്കാമെന്ന സുപ്രീ കോടതി ഉത്തരവിന്റെ 20–ാം ഖണ്ഡികയിലുള്ളതാണു ഗവർണർ രാജേന്ദ്ര ആർലേക്കർ ആയുധമാക്കിയത്. സാങ്കേതിക സർവകലാശാലാ നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവയ്ക്കനുസൃതമായി വേണം ഈ വിജ്ഞാപനമെന്ന് ഇതേ ഖണ്ഡികയുടെ അവസാന ഭാഗത്തുണ്ടെന്നും ഇതു പാലിക്കപ്പെട്ട് ഇല്ല എന്നാണ് സർക്കാർ വാദം. ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സികെ ശശിയാണ് ഹർജി സമർപ്പിച്ചത്. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന്…

Read More

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐ.സി.ആർ.എഫ്. ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും ചൂടിൽ മൂന്ന് മാസത്തേക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, സിത്രയിലെ ഒരു തൊഴിൽ സ്ഥലത്ത് ഐ.സി.ആർ.എഫ്. ബഹ്‌റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം പരിപാടിക്ക് ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ., ഐ.ഒ.എം. എന്നിവയുടെ പിന്തുണയുണ്ട്. ഏകദേശം 500 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽ സുരക്ഷയും ആരോഗ്യ പരിശോധനയും കൈകാര്യം ചെയ്യുന്ന എഞ്ചിനീയറും ആയ ശ്രീ ഹസൻ അൽ അരാഡി. തൊഴിൽ മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം മേധാവി ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ.യുടെ പങ്കാളിത്ത & ഔട്ട്റീച്ച് ഡയറക്ടർ ശ്രീ. ഫഹദ് അൽ ബിനാലി എന്നിവർ വിതരണത്തിൽ പങ്കുചേർന്നു, ഇരു സംഘടനകളും തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു. നേപ്പാൾ എംബസിയുടെ അംബാസഡർ…

Read More

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിർദേശ പ്രകാരം കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരെയും ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്. നിരീക്ഷണവും ശക്തിമാക്കിയിരിക്കുന്നതാണ്. സാധാരണയുള്ള സുരക്ഷാ പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപും (ലാഡർ പോയിന്റ്) യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.

Read More

മനാമ: കിംഗ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നമായ തമ്പാക്ക് കടത്താന്‍ ശ്രമിച്ചു പിടിയിലായ ഒരാള്‍ക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷനിലെ നികുതി വെട്ടിപ്പ് കുറ്റകൃത്യ യൂണിറ്റ് മേധാവി അറിയിച്ചു.ചെക്ക്‌പോസ്റ്റില്‍ 230 കിലോഗ്രാം തമ്പാക്കുമായാണ് ഇയാളെ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തമ്പാക്ക്.തമ്പാക്കും കാറും അധികൃതര്‍ പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിനിടയിലുണ്ടായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.

Read More

മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഓഗസ്റ്റ് 3 മുതല്‍ 9 വരെ ബഹ്‌റൈനിലുടനീളമുള്ള തൊഴിലിടങ്ങളില്‍ 1,089 പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകകരായ 130 വിദേശ തൊഴിലാളികളെ നാടുകടത്തുകയും 10 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.പരിശോധനയില്‍ ദേശീയത- പാസ്പോര്‍ട്ട്സ്- റെസിഡന്‍സ് അഫയേഴ്സ് വിഭാഗം, ഗവര്‍ണറേറ്റുകളിലെ പോലീസ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവ പങ്കെടുത്തു.

Read More

കൊച്ചി: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹർജി തള്ളി ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. വിചാരണ അന്തിമ ഘട്ടത്തിൽ എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. റോയ് തോമസിന്റേത് ഉൾപ്പടെ…

Read More