Author: News Desk

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകള്‍ക്ക് ഏകദേശം 63 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നാണ് വിലയിരുത്തല്‍. എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാന്‍ വാര്‍ത്താ ചാനലുകളും ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആഗോള മാധ്യമമായ ബിബിസി പഹല്‍ഗാം…

Read More

മനാമ: ചരിത്രകാരൻ എം ജി എസ് നാരായണന്റെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1932 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച, കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്‌റ്റോറിക് കൗൺസിലിന്റെ തലവനായും,വിവിധ മേഖലകളിൽ സ്വന്തമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവും, അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയഥാർത്തിത്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയ വത്കരിക്കാനും സാധിച്ചു.ഇരുനൂറി ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതു സമൂഹത്തിനു തീരാനഷ്ടമാണെന്ന് എം ജെ പി എ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

Read More

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 150 ലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണ സെഷന് ഡോക്ടർ രാഹുൽ അബ്ബാസ് നേതൃത്വം നൽകി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന ജീവിത സാഹചര്യങ്ങൾ, ലഹരി ഉപയോഗിക്കുന്നവരിൽ കാണുന്ന ലക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു പ്രസ്തുത സെഷൻ. തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക -പ്രവാസി ക്ഷേമ നിധി ആനുകൂല്ല്യങ്ങൾ,രജിസ്ട്രേഷൻ , സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കുവാനുള്ള നടപടി ക്രമങ്ങൾ എന്നിവയെ കുറിച്ചുള്ള സെഷന് സാമൂഹ്യ പ്രവർത്തകനും കെ എം സി സി വൈസ് പ്രസിഡണ്ടുമായ എ.പി ഫൈസൽ നേതൃത്വം നൽകി. പാക്ട് ചീഫ് കോർഡിനേറ്റർ…

Read More

മനാമ: പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചുകൊണ്ട് സൽമാനിയ നബീൽ ഗാർഡനിൽ കൂടിയ അനുശോചന യോഗത്തിൽ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അനുശോചന പ്രമേയം അവതരിപ്പിച്ചു, ഗ്ലോബൽ ഭാരവാഹികളായ ജെയിംസ് ജോൺ, ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്ത്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി അനു അലൻ, യൂത്ത് വിംഗ് ഭാരവാഹികളായ രസ്ന സുജിത്ത്, ബിനോ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് കൂട്ടാല, വിജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും, തന്റേതുമാത്രമായ വേറിട്ട മാർഗ്ഗങ്ങളിലൂടെ ലോക സമാധാനത്തിനും ഐക്യത്തിനും മാനവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത മഹാനായ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം ലോകജനതയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്…

Read More

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു. ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത്…

Read More

കോഴിക്കോട്∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച്, പാം ബീച്ച് അപാർട്മെന്റിൽ താമസിക്കുന്ന വിമൽ പ്രതാപ് റാഡിയ (47) ആണ് അറസ്റ്റിലായത്. 2024 ഒക്ടോബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. ഇയാളിൽനിന്ന് 12.5 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ഫോറക്സ് ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കി തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 65,22,800 രൂപയാണ് തട്ടിയത്. കോഴിക്കോട് സ്വദേശിയായ റിട്ട. ബാങ്ക് മാനേജരായ പരാതിക്കാരൻ 12,40,000 രൂപ രണ്ട് തവണകളായി വിമലിനു നേരിട്ട് കൈമാറിയിരുന്നു. ഫോൺ കോളുകളും ഇമെയിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Read More

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നുമാണ് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രബന്ധത്തിന് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു. (No ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. കനത്ത ജാഗ്രത തുടരണമെന്ന് സേനകള്‍ക്ക് നിര്‍ദേശം നല്‍കി. അട്ടരി ചെക്‌പോസ്റ്റ് വഴി പാകിസ്ഥാനില്‍ പോയി ഇന്ത്യക്കാര്‍ മെയ് ഒന്നിനകം മടങ്ങിയെത്തണം. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും നിര്‍ദേശമുണ്ട്. പാക്കിസ്താന്‍…

Read More

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം (65)​ നാട്ടിലെത്തിച്ചു. ഡൽഹി വഴി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി. രാജീവ്,​ പി. പ്രസാദ്,​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ കേന്ദ്രമന്ത്രി സുരേഷ് ഗോപി,​ എം.എൽ.എമാർ,​ എം.പിമാർ തുടങ്ങിയവരും നെടുമ്പാശേരിയിൽ എത്തിയിരുന്നു. മൃതദേഹം ഇന്ന് മോർച്ചറിയിലേക്ക് മാറ്റും. മറ്റന്നാൾ രാവിലെ ഏഴു മണി മുതൽ ഒമ്പത് വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. രാമചന്ദ്രന്റെ അമേരിക്കയിലുള്ള സഹോദരന് എത്താനായിട്ടാണ് സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിൽ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രൻ പഹൽഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികൾ (5) എന്നിവരാണ് ഉണ്ടായിരുന്നത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്.

Read More

തിരുവനന്തപുരം: സി.പി.എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കം മുതിർന്ന നേതാക്കൾ ,​ മന്ത്രിമാർ,​ ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.നിലവിലെ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തു വാങ്ങിയ 31.95 സെന്റിൽ 9 നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം നിർമ്മിച്ചത്. രണ്ടു ഭൂഗർഭ നിലകൾ പാർക്കിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. 5380 സ്‌ക്വയർമീറ്ററാണ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ബിൽഡിംഗിന്റെ വിസ്തീർണം. 2022 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് 6.4 കോടി രൂപ മുടക്കി സ്ഥലം വാങ്ങിയത്.അതേസമയം പണി തീർത്ത് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനം പൂർണമായി മാറാൻ ഇനിയും ദിവസങ്ങളെടുക്കും.

Read More

തൃശൂര്‍: അഞ്ചേരിചിറയില്‍ പട്ടാപകല്‍ കടയില്‍ കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂര്‍ പൊലീസ്. അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19), വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചേരിച്ചിറയിലുള്ള മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് മാരകയുധകങ്ങള്‍ കൊണ്ട് കയറി ചെന്ന പ്രതികള്‍ കട ഉടമയായ സന്തോഷിനെ കത്തി വീശി ഭീഷണിപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത ഒല്ലൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ പ്രതികളില്‍ ഒരാളായ സീക്കോയെ ചേര്‍പ്പ് പൊലീസ്…

Read More