Author: News Desk

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻഎസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമിതിയുടെ നേതൃത്വം രാഷ്ട്രീയ വിമുക്തമാകണമെന്ന ഉപാധിയും വച്ചു. എൻഎസ്എസിനുള്ളിലെ എതിരഭിപ്രായത്തിനും ബിജെപി വിമര്‍ശനത്തിനും പിന്നാലെയായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് സംഘാടകരുടെ തീരുമാനം. പഴയകാലം ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം പറയുമ്പോഴും എൻഎസ്എസിൽ എല്ലാവരും യുവതി പ്രവേശന വിധി നടപ്പാക്കാൻ സര്‍ക്കാര്‍ ഇറങ്ങിയത് മറക്കാൻ ഒരുക്കമല്ല. ശബരിമലയുടെ കാര്യത്തിൽ സര്‍ക്കാരിന് വിശ്വസിക്കാനാകുമോയെന്ന് ചോദ്യം ഉള്ളിൽ ഉയര്‍ന്നതോടെയാണ് ആഗോള സംഗമത്തിന്‍റെ പിന്തുണയ്ക്ക് ഉപാധി വച്ചുള്ള എൻഎസ്എസ് നേതൃത്വത്തിന്‍റെ ചുവടു മാറ്റം. സമിതി രാഷ്ട്രീയ മുക്തമാകണമെന്ന് എൻഎസ്എസ് പറയുമ്പോള്‍ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികരി മുഖ്യമന്ത്രിയാണ്. സമിതിയിൽ മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും ഉണ്ടായിരിക്കും. ഇതിനിടെ ശബരിമല…

Read More

അമേരിക്കയുടെ താരിഫ് ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അപ്രതീക്ഷിത കുതിപ്പ് നടത്തി. 7.8% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിസര്‍വ് ബാങ്കിന്റെ 6.5% വളര്‍ച്ചാ പ്രവചനത്തെ മറികടക്കുന്നതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7% ആയിരുന്നു. ശരാശരി 6.7% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 47.89 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 44.42 ലക്ഷം കോടി രൂപയായിരുന്നു. 7.8% വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. മേഖല തിരിച്ചുള്ള പ്രകടനം പ്രാഥമിക മേഖല: കൃഷിയും ഖനനവും ഉള്‍പ്പെടുന്ന ഈ മേഖല 2.8% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കൃഷി മാത്രം 3.7% വളര്‍ച്ച കൈവരിച്ചു. എന്നാല്‍, ഖനന മേഖലയില്‍ 3.1% ഇടിവുണ്ടായി.ദ്വിതീയ മേഖല: ഉല്‍പാദന രംഗം ഉള്‍പ്പെടുന്ന ഈ…

Read More

കൊച്ചി: പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകള്‍ക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക്…

Read More

ദില്ലി: തങ്ങളുടെ നടപടിക്ക് സമാനമായ നിലയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക. ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ എത്തിച്ചത്. റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മേലെ മാത്രം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ വിമർശിക്കപ്പെട്ടതെങ്കിലും ഇന്ത്യയെ മാത്രം വരുതിക്ക് നിർത്താനുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം…

Read More

കെ സി എ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും, “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടന കർമ്മവും കെസിഎ അങ്കണത്തിൽ വച്ച് നടന്നു.ബി എഫ് സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദേ പുട്ട് റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ പാർവതി മായ, 107.2 എഫ് എം റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതികളായി പങ്കെടുത്തു. കെ സി എ അങ്കണത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു. സമ്മർ ക്യാമ്പ് ഡയറക്ടർ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, മാവേലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നവീൻ എബ്രഹാം , അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്,…

Read More

തൃശൂര്‍: പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍. തൃക്കാക്കര മഠത്തിപറമ്പ് സ്വദേശി കൂട്ടക്കല്‍ വീട്ടില്‍ മിബിന്‍, കണയന്നൂര്‍ പൊന്നൂക്കര സ്വദേശി മാളിയേക്കര്‍ വീട്ടില്‍ മനു ഗോഡ്‌വിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി കരുതിയ 15.25 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മിബിന്‍ ചാലക്കുടി, എളമക്കര, കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, സ്ത്രീകളോട് ലൈംഗിക അതിക്രമം, മയക്കു മരുന്ന് ഉപയോഗം, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്യുക, തുടങ്ങി എട്ട് കേസുകളില്‍ പ്രതിയാണ്. മനു ഗോഡ്‌വിന്‍ കളമശേരി, ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്യല്‍ തുടങ്ങി 5 കേസുകളുണ്ട്. പുതുക്കാട് എസ്.എച്ച്.ഒ. ആദംഖാന്‍, എസ്.ഐ മാരായ പ്രദീപ്, വൈഷ്ണവ്, സുധീഷ്, ജെനിന്‍, ലിജു, ഡാന്‍സാഫ് സംഘത്തിലെ ജി.എസ്.ഐമാരായ ജയകൃഷ്ണന്‍, സതീശന്‍ മഠപ്പാട്ടില്‍, ഷൈന്‍, ജി.എ.എസ്.ഐ മാരായ സൂരജ്, സില്‍ജോ, റെജി…

Read More

തിരുവനന്തപുരം: കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഉത്തരവിന് പിന്നാലെ ടിങ്കു ബിസ്വാൾ ചുമതലയേറ്റു. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു വാർത്ത ചോർന്നതെങ്ങനെ എന്ന കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നത്. ലോകബാങ്ക് ഇമെയിൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി അശോകിന്റെ റിപ്പോർട്ട്. ഇത് നിലനിൽക്കെയാണ് ബി അശോകിനെ സ്ഥലം മാറ്റിയത്. ബി അശോകിന് ഇപ്പോൾ നൽകിയത് കെടിഡിഎഫ്സി ചെയർമാൻ പദവിയാണ്. ഇതൊരു ഡെപ്യൂട്ടേഷൻ തസ്തികയാണ്. നേരത്തെ തദ്ദേശ ഭരണ പരിഷ്കരണ കമ്മീഷണർ പദവി നൽകിയത് ബി അശോക് ചോദ്യം ചെയ്തിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആ ഉത്തരവ് റദ്ദാക്കിയിരുന്നു.

Read More

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സല്‍മാന്‍ നിസാറിന്റെ കുതിപ്പ്. 28 സിക്‌സുകളാണ് ആറ് മത്സരങ്ങളില്‍ നിന്ന് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ഇന്ന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ മാത്രം 12 സിക്‌സുകള്‍ സല്‍മാന്‍ നേടിയിരുന്നു. അതില്‍ 11 സിക്‌സുകളും അവസാനത്തെ രണ്ട് ഓവറുകള്‍ക്കിടെയായിരുന്നു. അഭിജിത് പ്രവീണിന്റെ ഒരോവറില്‍ ആറ് സിക്‌സും അതിന് തൊട്ടുമുമ്പ് ബേസില്‍ തമ്പിയുടെ ഒരോവറില്‍ അഞ്ച് സിക്‌സും സല്‍മാന്‍ നേടി. ഈ സിക്‌സുകള്‍ തന്നെയാണ് സല്‍മാനെ, സഞ്ജുവിനെ മറികടക്കാന്‍ സഹായിച്ചത്. നാല് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 21 സിക്‌സുകള്‍ നേടിയ സഞ്ജു രണ്ടാമതാണ്. വിഷ്ണു വിനോദ് (20), രോഹന്‍ കുന്നുമ്മല്‍ (16), അഹമ്മദ് ഇമ്രാന്‍ (14) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ ഒന്നാമതാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് അഖില്‍ വീഴ്ത്തിയത്.…

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ അല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ. അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻഎസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻഎസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഎസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എൻഎസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചു. യുവതിപ്രവേശന…

Read More

ദില്ലി: രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച ശേഷമാണ് യാത്ര. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സർക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉൽപ്പാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് സന്ദർശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ ചേർന്ന് ചന്ദ്രന്റെ ധ്രുവ മേഖലയിൽ നടത്തുന്ന സംയുക്ത പര്യവേക്ഷണമായ ചന്ദ്രയാൻ -5 ദൗത്യത്തിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിൽ 10 ട്രില്യൺ യെൻ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപം പത്ത് വർഷത്തിനുള്ളിൽ നടത്താൻ ജപ്പാൻ ലക്ഷ്യമിടുന്നുണ്ട്. പ്രതിരോധ രംഗത്ത് സഹകരണവും സാമ്പത്തിക പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. ആഗോള തലത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും. സെമികണ്ടക്ടറുകൾ, ക്ലീൻ എനർജി. ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ധാതു…

Read More