Author: News Desk

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത് കാലിക്കറ്റ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിനായി ഓപ്പണര്‍ അഭിഷേക് നായര്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയെങ്കിലും 20 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ടായി 14 റണ്‍സ് തോല്‍വി വഴങ്ങി. ജയത്തോടെ കൊല്ലത്തെ നാലാം സ്ഥാനത്താക്കി കാലിക്കറ്റ് 10 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ടാമതായിരുന്ന തൃശൂര്‍ നെറ്റ് റണ്‍ റേറ്റില്‍ മൂന്നാമതായി. 12 പോയന്‍റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് ഒന്നാം സ്ഥാനത്ത്.സ്കോര്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ 202-5, കൊല്ലം സെയ്‌ലേഴ്സ് 20 ഓവറില്‍ 188ന് ഓള്‍ ഔട്ട്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിനായി അവസാന ഓവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ച കൃഷ്ണ ദേവന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി.നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന രണ്ടോവറില്‍ 24 റണ്‍സായിരുന്നു കൊല്ലത്തിന് ജയിക്കാന്‍…

Read More

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ വിവാദത്തിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, നിയമസഭയിൽ വരുന്നതിൽ നിലപാട് വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. രാഹുലിന് സഭയിൽ വരുന്നതിന് നിലവിൽ തടസമില്ലെന്നാണ് സ്പീക്ക‍ർ വ്യക്തമാക്കിയത്. അംഗങ്ങൾക്ക് സഭയിൽ വരാൻ ഒരു തടസ്സവുമില്ല. രാഹുൽ പ്രതിയെന്ന റിപ്പോർട്ട് ഇന്ന് നാല് മണി വരെ ലഭിച്ചിട്ടില്ലെന്നും ഷംസീർ വിവരിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാ‍ഞ്ചിന് മുന്നിലുള്ളത്. രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വിമർശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. അയ്യപ്പസം​ഗമം നടത്തുന്നതിൽ സാധാരണ ഭക്തർക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം ചോദിച്ചു. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കണമെന്നും 2018 ൽ ഉണ്ടായ നടപടികൾ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സർക്കാർ ഭക്തർക്ക് ഉറപ്പ് നൽകണമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം ആവശ്യപ്പെട്ടു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. അതേസമയം, രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊളളുമെന്നും നിര്‍വ്വാഹക സംഘം സെക്രട്ടറി എംആര്‍എസ് വര്‍മ്മ വ്യക്തമാക്കി. അതേ സമയം, ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ ഇല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച…

Read More

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വെടികെട്ട് ഫിനിഷിംഗുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്‍റെ കൃഷ്ണ ദേവൻ. ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരെ ഇന്നിംഗ്സിലെ അവസാന അഞ്ച് പന്തും സിക്സിന് പറത്തിയ കൃഷ്ണ ദേവന്‍റെ ബാറ്റിംഗ് മികവില്‍ കൊല്ലത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ഷറഫുദ്ദീന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന അ‍ഞ്ച് പന്തും കൃഷ്ണ ദേവന്‍ സിക്സിന് പറത്തി. ഏഴ് സിക്സും ഒരു ബൗണ്ടറിയും അടക്കം 11 പന്തില്‍ 49 റണ്‍സുമായി കൃഷ്ണ ദേവന്‍ പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ സ്കറിയ 25 പന്തിൽ 32 റണ്‍സുമായി പുറത്താകാതെ നിന്നു. 18 ഓവര്‍ കഴിഞ്ഞപ്പോള്‍ കാലിക്കറ്റ് 152-5 എന്ന നിലയിലായിരുന്നു. എന്നാല്‍ എന്‍ എസ് അജയ്ഘോഷ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റണ്‍സടിച്ച കൃഷ്ണ ദേവന്‍ അവസാന ഓവറില്‍ അ‍ഞ്ച് സിക്സ് അടക്കം 31 റണ്‍സ് അടിച്ചു. അവസാന രണ്ടോവറില്‍ നിന്ന്…

Read More

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാ‍ഞ്ചിന് മുന്നിലുള്ളത്. രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.

Read More

ദില്ലി: വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും കാര്യങ്ങൾ മറിച്ചാണെന്ന് ഹർജിയിൽ പറയുന്നു. നിയമത്തിന്‍റെ പിൻബലത്തോടെ ഭൂമി ഏറ്റെടുക്കുകയും ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങൾ തകർക്കുകയും ചെയ്തുവെന്ന് സമസ്ത ഹര്‍ജിയിൽ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചു. ഇത് സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണെന്നും അതുകൊണ്ട് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്. നേരത്തെ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത ഫയൽ ചെയ്ത ഹര്‍ജിയിലെ…

Read More

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അത്തോളി തോരായി സ്വദേശി ആയിഷ റഷ(21)യാണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുമ്പാണ് സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്ന് അറിയുന്നു. കോഴിക്കോട്ടെ ഒരു ജിമ്മില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബഷീറുദീനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീനാണ് ആയിഷയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ അധികൃതര്‍ നടക്കാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Read More

മനാമ: 2025- 2026 അദ്ധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി ബഹ്‌റൈനിലെ വിദ്യാലയങ്ങളില്‍ ഇന്ന് അധ്യാപകരും മറ്റു ജീവനക്കാരും എത്തി.മദ്ധ്യവേനല്‍ അവധിക്കുശേഷം ക്ലാസുകളുടെ തുടക്കം സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയാണ് അവരെത്തിയത്.സെപ്റ്റംബര്‍ രണ്ടും മൂന്നും പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓറിയന്റേഷന്‍ ദിനങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തിന് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം 4 വരെയും ബുധനാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളുംനടക്കും.

Read More

മനാമ: ബഹ്‌റൈനിലെ ചരിത്രപ്രസിദ്ധമായ മുഹറഖ് നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിക്ക് തുടക്കമായി.ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് മുഹറഖിനെ ഒരു ആധുനിക നഗരമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവിടുത്തെ ജനപ്രതിനിധികള്‍ പറയുന്നു.ആദ്യഘട്ടത്തില്‍ അവിടെ സര്‍ക്കാര്‍ ഏറ്റെടുത്ത 239 പ്ലോട്ടുകള്‍ നവീകരിക്കും. 300 ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കും. 63 തെരുവുകളും ഇടവഴികളും വികസിപ്പിക്കും.പരമ്പരാഗത ബഹ്‌റൈന്‍ വാസ്തുവിദ്യാ സ്വത്വം പ്രതിഫലിപ്പിക്കുന്ന ഏകീകൃത ലൈറ്റിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, വാണിജ്യ ചിഹ്നങ്ങള്‍ എന്നിവ ഒരുക്കും. 360ലധികം പാര്‍ക്കിംഗ് ഇടങ്ങളുംനിര്‍മ്മിക്കും.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025ന്റെ” ഭാഗമായി കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ അൽ ഹിലോ ട്രേഡിങ് കമ്പനിയുമായി ചേർന്ന് വർണ്ണാഭമായ അത്തപ്പൂക്കള മത്സരവും, സംഗീത റെസ്റ്റോറന്റുമായി ചേർന്ന് പായസ മത്സരവും സംഘടിപ്പിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. പ്രമുഖ ആർട്ടിസ്റ്റും കലാകാരിയും ആയ ശ്രീമതി. ലതാ മണികണ്ഠൻ, ശ്രീമതി. സിജു ബിനു, ശ്രീ അജീഷ്. കെ മോഹന്‍ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിരേഖപ്പെടുത്തി എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. “GSS പൊന്നോണം 2025” ജനറൽ കൺവീനർ വിനോദ് വിജയൻ, കോഡിനേറ്റർ മാരായ ശിവകുമാർ, ശ്രീമതി. ബിസ്മി രാജ്, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ…

Read More