Author: News Desk

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ഗെയിമുകളില്‍ രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിനുള്ള നിയന്ത്രണവും നിയമത്തിനെതിരായ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ശരിവെച്ചു. ഗെയിമിങ് കമ്പനികളും ഗെയിമര്‍മാരും നല്‍കിയ ഹര്‍ജി ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് കെ. രാജശേഖര്‍ എന്നിവരുടെ ബെഞ്ചാണ് തള്ളിയത്. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്ത് ഒരുപടി മുന്നില്‍ നിന്നുകൊണ്ടുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഇത് ന്യായമായ നിയന്ത്രണങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഗെയിമിങ് കമ്പനികളുടെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി വെരിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കുന്നതുള്‍പ്പടെയുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ കോടതിയെ സമീപിച്ചത്. 2022 ലെ തമിഴ്നാട് ഓണ്‍ലൈന്‍ ചൂതാട്ട നിരോധന-ഓണ്‍ലൈന്‍ ഗെയിം നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 5(2) സെക്ഷന്‍ 14(1)(c)…

Read More

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ അധികൃതര്‍ ക്ഷണിച്ചതു പ്രകാരം, തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്. പോക്‌സോ കേസില്‍ പോലീസ് അന്വേഷണം നേരിടുന്ന വ്യക്തിയെ അതിഥിയായി ക്ഷണിച്ചത് വലിയ വിവാദത്തിനിടയാക്കി. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്‌കൂളില്‍ അതിഥിയായെത്തിയ മുകേഷ്, കുട്ടികളെ അഭിസംബോധന ചെയ്യുകയും സ്‌കൂളില്‍ സമ്മാനവിതരണം നടത്തുകയും ചെയ്തിരുന്നു. പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അതേദിവസംതന്നെയാണ് പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായി പ്രവേശനോത്സവത്തിനെത്തിയത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് റീല്‍സ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം. നായര്‍. പെണ്‍കുട്ടിയുടെ…

Read More

ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടത് 2,49,540 കുട്ടികൾ. ഇവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും വ്യാഴാഴ്ച വൈകീട്ട് അഞ്ചിനുമിടയിൽ സ്കൂളിൽ ചേരാം. സ്പോർട്സ് ക്വാട്ടയിലെയും പട്ടികജാതി-വർഗ വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള മോഡൽ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും പ്രവേശനത്തിനുള്ള അലോട്‌മെന്റും പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റിനു ശേഷം മിച്ചമുള്ളതും അലോട്‌മെന്റ്‌ ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെയും സീറ്റു ചേർത്ത് 10-നു രണ്ടാം അലോട്‌മെന്റ് നടത്തും. 16-നു നടക്കുന്ന മൂന്നാം അലോട്‌മെന്റോടെ ഇത്തവണത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകും. ശേഷം സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും. അതിന് ഓരോ സ്കൂളിലെയും സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പുതുക്കണം. ആകെ അപേക്ഷകരിൽ 1,68,295 പേർക്കാണ് ഇനി അലോട്‌മെന്റ് കിട്ടാനുള്ളത്. ഇവരിൽ എഴുപതിനായിരത്തോളം പേരെങ്കിലും രണ്ടാം അലോട്‌മെന്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ. സംവരണത്തിൽ 69,000 സീറ്റൊഴിവ് ആദ്യ അലോട്‌മെന്റ് പൂർത്തിയായപ്പോൾ വിവിധ സംവരണവിഭാഗങ്ങൾക്കായി നീക്കിവെച്ച 69,000 സീറ്റ് ഒഴിവാണ്. അർഹരായ അപേക്ഷകരില്ലാത്തതാണു കാരണം. എസ്ടി വിഭാഗത്തിലാണ് കൂടുതൽ ഒഴിവ്- 27,094. എസ്.സി. വിഭാഗത്തിൽ…

Read More

മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ രണ്ടാം പെരുന്നാളിന് (ശനിയാഴ്ച 7-6-2025) നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ലോഗോ, ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ സി ഇ ഒ യും പ്രോഗ്രാം കമ്മറ്റി മുഖ്യ രക്ഷാധിധികാരിയുമായ ഹബീബ് റഹ്‌മാൻ നിർവഹിച്ചു. യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. എം ജെ പി എ ഇരുപതാം വാർഷിക ആഘോഷത്തിന്റെ മുഖ്യ ആകർഷണം മലയാളികളുടെ ഹൃദയം കവർന്ന പ്രശസ്ത യുവ ഗായകൻ ” പാട്ടോ ഹോളിക് ” എന്ന മുഹമ്മദ് ഇസ്മായിൽ തന്റെ ലൈവ് പ്രോഗ്രാം ആദ്യമായാണ് ബഹ്‌റൈനിൽ അവതരിപ്പിക്കുന്നത്. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ യോഗത്തിൽ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. വേൾഡ് കെ എം സി സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഒ…

Read More

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 16-മത് വാർഷികം ‘അമൃതോത്സവം -2025 ‘ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുൽ (ലേബർ, പ്രെസ്സ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ) മുഹമ്മദ് ഹാഷിം ഉത്ഘാടനം നിർവഹിച്ചു. പത്ര പ്രവർത്തകനായ ജാഫറലി പാലക്കോടിന് ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡും, രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം നൽകിവരുന്ന ഡോ:ഷിബു തിരുവനന്തപുരത്തിന് ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡും, ആർദ്ര അജയകുമാറിന് പിജെസ് എഡ്യൂക്കേഷൻ അവാർഡും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു് പിജെസ് മെഡിക്കൽ വിങ്ങ് കൺവീനറായ സജി ജോർജ് കുറുങ്ങാടിനും, ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആദരവും, വിവിധ കലാ പരിപാടികൾ ചിട്ടപ്പെടുത്തിയവരെയും ആദരിച്ചു. വർണശബളമായ വിവിധ കലാപരിപാടികൾ നടക്കുകയുണ്ടായി. അജിത് നീർവിളാകന്റെ രചനയിൽ സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തിൽ പിജെസ് ഡ്രാമ ടീം അവതരിപ്പിച്ച…

Read More

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റര് മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ രക്ഷാധികാരികളായ സ്വാഗത സംഘത്തിലെ മെമ്പർമാർ: വി.പി. അബ്ദു റസാഖ് (ചെയർമാൻ), അബ്ദുൽ ലത്തീഫ് സി.എം. (ജനറൽ കൺവീനർ), സാദിഖ് ബിൻ യഹ്‌യ (പ്രോഗ്രാം), അബ്ദുസ്സലാം ചങ്ങരം ചോല (വോളന്റീർ), ഹംസ അമേത്ത് (ലൈറ്റ് & സൗണ്ട്), സലിം പാടൂർ (ട്രാഫിക്), സമീർ അലി (സെക്യൂരിറ്റി) ), ഫഖ്‌റുദ്ദീൻ അലി അഹമദ് (റിഫ്രഷ്മെന്റ്), ഷബീർ ഉമ്മുൽ ഹസ്സം(ട്രാൻസ്‌പോർട്ട് ), അബ്ദുൽ വഹാബ് (വിഡിയോ കവറേജ്‌), റഷീദ് മാഹി (മീഡിയ), നഫ്സിൻ (ഐ.ടി.) സാഫിർ അഷ്‌റഫ്‌ (പബ്ലിസിറ്റി), ഗഫൂർ അബ്ദുൽ റഹ്മാൻ (ടെക്നിക്കൽ സപ്പോർട്ട്). എന്നിവരാണ്. ഹൂറ, ഉമ്മുൽ ഹസ്സം, ഹിദ്ദ് എന്നീ ഭാഗങ്ങളിൽ ഈദ്…

Read More

ദില്ലി: പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി. ദില്ലി, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ പശ്ചിമബംഗാൾ, അസം അടക്കം സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെ എടുത്ത കേസിലാണ് പരിശോധന. പാക് ഇൻറലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്‌ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്താനിൽ നിന്നുള്ള ചാര സംഘാംഗങ്ങൾ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ടത്. പാകിസ്താനിലെ ചാര സംഘങ്ങളുമായി ബന്ധപ്പെടുകയും ചാരവൃത്തി പ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റുകയും ചെയ്തെന്ന കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read More

ഹൈദരാബാദ്: ലോകസുന്ദരി പട്ടം കരസ്ഥമാക്കി തായ്‌ലാന്‍ഡിന്റെ ഒപാല്‍ സുചാത ചുങ്സ്രി. മത്സരത്തില്‍ പങ്കെടുത്ത 108 സുന്ദരിമാരെ പിന്തള്ളിയാണ് സുചാത ലോകസുന്ദരിയുടെ കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാര്‍ട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ട് സ്ഥാനങ്ങളില്‍ എത്താനായില്ല. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയും മോഡലുമാണ് സുചാത.കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്‌കോവ, സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കുന്നത്.മുന്‍ ലോകസുന്ദരി മാനുഷി ഛില്ലര്‍, നടന്‍ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഇഷാന്‍ ഖട്ടര്‍ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരില്‍ നിന്ന് യോഗ്യത നേടിയ നാല്‍പതു പേരാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.

Read More

പാലക്കാട് : പാലക്കാട് കോങ്ങാട് നടന്ന ലഹരിവേട്ടയിൽ ഒന്നര കിലോ വരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ. കെ.എസ്. സരിത എന്നിവരെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ഇവർ നടത്തിയിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്പന. ബംഗളുരുവിൽ നിന്ന് പാലക്കാട്ടും തൃശൂരും ചില്ലറ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള സൗഹൃദം സരിത തുടർന്നു പോന്നു. ഒരു വർഷം മുമ്പാണ് ഇരുവരും കോങ്ങാട് ടൗണിൽ കാറ്ററിംഗ് സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ മറവിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിൽ ഒന്നിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട്,​ തൃശൂർ ജില്ലകളിൽ വിൽക്കുകയായിരുന്നു ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം ഇവർ ബംഗളുരുവിലേക്ക് പോയ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇന്ന് വൈകിട്ട് ഇവർ വാഹനത്തിൽ…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് “സമന്വയം 2025” എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും ജൂൺ 5 വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു. ഇടുക്കി പാർലമെൻറ് അംഗം ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായK. G ബാബുരാജൻ വിശിഷ്ടാഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ 2025 – 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും, കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി “മൈലാഞ്ചി രാവ്” എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ്…

Read More