- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
മനാമ: പാലക്കാട് എടവക്കാട് തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫ (43) ഹൃദ യാഘാതത്തെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ നിര്യാതനായി. സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം. പതിനഞ്ച് വർഷത്തിലധികമായി ബഹ്റൈനിലുണ്ട്. ബഹ്റൈനിലെ അൽ നൂർ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സുലൈഖ. സഹോദരങ്ങൾ: ഷരീഫ് (അബൂദബി), സാജിദ, ശബ്നൂർ. ഭാര്യ: അഫ്റ. രണ്ട് മക്കളുണ്ട്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുളള നടപടികൾ ചെയ്തുവരുന്നു.
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ പോകുന്ന പ്രസിഡൻ്റ് ജയ്സൺ കൂടാംപള്ളത്ത്, മുൻ പ്രസിഡൻ്റ് അനിൽ കായംകുളം, മുതിർന്ന അംഗവും, പ്രോഗ്രാം കോഓർഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവർക്ക് യാത്രയയപ്പ് നൽകി. ആലപ്പുഴ ജില്ലക്കാരും, അല്ലാത്തവരുമായ പ്രയാസം അനുഭവിക്കുന്ന ഒരുപാട് പ്രവാസികൾക്ക് സംഘടനയ്ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യുവാൻ ഈ ഭാരവാഹികളുടെ കാലയളവിൽ കഴിഞ്ഞു എന്ന അഭിമാനത്തോടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി അസോസിയേഷനെ അർഹിക്കുന്ന കരങ്ങളിൽ ഏല്പിച്ചാണ് ഇവരുടെ പടിയിറക്കം. സംഘടനയുടെ പുതിയ പ്രസിഡൻ്റ് ലിജോ പി ജോൺ കൈനടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, കലാകായിക വിഭാഗം കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, വനിതാവേദി കോഓർഡിനേറ്റർ ആതിര പ്രശാന്ത് എന്നിവർ ആശംസകളും നേർന്നു.
തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവ് വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയടക്കണം. വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. എന്നാൽ പ്രതിക്ക് ഭാവ വ്യത്യാസമില്ലായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പൊലീസ് മാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു. മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്‌മയ്‌ക്ക് പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.സ്നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു; നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം
തൃശൂര്‍: നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥി ഏദന്‍ ജോസഫി(9)നാണ് മര്‍ദനമേറ്റത്. ഇടവേള സമയത്ത് സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ചെവിയില്‍ പിടിച്ച് നൂറ് മീറ്ററോളം വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചെന്നും വടികൊണ്ട് ദേഹമാസകലം ക്രൂരമായി മര്‍ദിക്കുകയും കൈകളില്‍ നുള്ളി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞിനെ വീട്ടുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ആശുപത്രി അധികൃതര്‍ കുന്നംകുളം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ന്യൂഡൽഹി∙ രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസാണ് കേസെടുത്തത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആർഎസ്എസിനോടും രാജ്യത്തോടും തന്നെ നമ്മൾ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനം ഡൽഹിയിലെ കോട്‌ല റോഡില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം. മോൻജിത് ചേതിയ എന്നയാളുടെ പരാതിയുടെ അടിസ്ഥനത്തിലാണ് കേസ്. രാഹുൽ ഗാന്ധിയുടെ പരാമർശം അഭിപ്രായസ്വാതന്ത്രത്തിന്റെ സീമകൾ ലംഘിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കിയെന്ന ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വെടിനിർത്തലിനു പിന്നാലെ നെതന്യാഹു സർക്കാരിന് പിന്തുണ പിൻവലിച്ച് ഒറ്റ്സ്മ യെഹൂദിത് പാർട്ടി; രാജിവച്ച് സുരക്ഷാമന്ത്രി
ടെൽ അവീവ്∙ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ രാജിവച്ച് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബെൻ ഗ്വിർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറിൽ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിൻവലിക്കുന്നുവെങ്കിലും സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കില്ലെന്നും ബെൻഗ്വിർ പറഞ്ഞു.
ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാർ, അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു .ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ” ഭരണഘടന ശില്പികൾ, ഭരണഘടന പഠനം ” എന്ന വിഷയത്തിൽ കെ പി സി സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി. ജവഹർലാൽനെഹ്‌റു, ബി ആർ അംബേദ്കർ, സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ള ഭരണഘടന ശിൽപ്പികളെ സംബന്ധിച്ചു സംസാരിച്ചു. ഐപിസി സെക്ഷനുകളുടെ പേര് മാറ്റി ഇത് ഞങ്ങളുടെ സംഭാവന ആണെന്ന് ഭാവിയിൽ പറയിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്ര ഭരണ കർത്താക്കൾ ശ്രമിച്ചു പോവുന്നത്, എന്നാൽ ഭരണഘടന സമിതിയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പോലും ഇന്ന് കേന്ദ്രം ഭരിക്കുന്ന ആളുകളുടെ സംഭാവന ഉണ്ടായിട്ടില്ല.ഇന്ന് ഭരണഘടന തകർക്കാനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നതാണ് യാഥാർഥ്യം. സംസ്ഥാന മന്ത്രി തന്നെ ഭരണഘടനയെ അവഹേളിച്ചിട്ടും അദ്ദേഹത്തെ…
പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി ശ്രി പ്രസാദിന് ഉപജീവനോപാതിയായി മുച്ചക്ര വാഹനം നൽകി .മാവേലിക്കര MLA ശ്രി കെ. എസ് അരുൺകുമാർ ആണ് വാഹനം കൈമാറിയത്.ചെങ്ങന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ജെബിൻ വർഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി. മോഹൻ കുമാർ, വാർഡ് മെമ്പർ ശ്രീമതി. ഗീത മുരളി എന്നിവർ സന്നിഹിതർ ആയിരുന്നു.2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൌണ്ട്സിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് ആണ് വാഹനം നൽകാൻ സാധിച്ചതെന്ന് എന്ന് കൺവീനർമാരായ ശ്രി റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടെല്‍ അവീവ്: ഇസ്രയേല്‍ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് മൂന്ന് വനിതകളെയാണ് ഹമാസ് ആദ്യം മോചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മോചിപ്പിക്കുന്ന സ്ത്രീകളില്‍ സംഗീത നിശയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയും മോചിപ്പിക്കുന്ന സ്ത്രീകളില്‍ ഉള്‍പ്പെടും. സംഗീത നിശയ്ക്കിടെ റോമി ഗോനെനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് പുറത്തു വന്നിരുന്നു. റോമി ഗോനെനിനെ കൂടാതെ ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി എന്ന രണ്ട് സ്ത്രീകളെയാണ് ഹമാസ് മോചിപ്പിക്കുക. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടര്‍ന്ന് യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ഇസ്രയേല്‍ റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. 2023…