Author: News Desk

76-ാം റിപ്പബ്ലിക് ദിനം കെ. എസ്. സി. എ (എൻ. എസ്. എസ്. ബഹ്‌റൈൻ) ആസ്ഥാനത്ത് ആഘോഷിച്ചു. ഇന്ന് രാവിലെ, 26-1-2025, 6.30-ന് നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ്‌, രാജേഷ് നമ്പ്യാർ പതാക ഉയർത്തി റിപ്പബ്ലിക് ഡേ സന്ദേശം നൽകി. ജനാതിപത്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഭാരതീയന്റെയും ചുമതലയാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനറൽ സെക്രട്ടറി, അനിൽ പിള്ള, വൈസ് പ്രസിഡന്റ്‌, അനിൽ യു. കെ., അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ. സാഹിത്യ വിഭാഗം സെക്രട്ടറി, മനോജ് നമ്പ്യാർ, മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, ലേഡീസ് വിഭാഗം ട്രെഷറർ, ലീബ രാജേഷ്, അംഗം രാധ ശശിധരൻ മറ്റു നിരവധി കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലുള്ള എല്ലാ ഭാരതീയർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ അർപ്പിച്ചുകൊണ്ട് പരിപാടികൾ പര്യവസാനിച്ചു.

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സങ്കല്‍പ്പം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്. മലയാളികള്‍ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരളത്തിന് പുറമെ, മുഖ്യമന്ത്രി പിണറായി വിജയനെയും ഗവര്‍ണര്‍ പ്രസംഗത്തില്‍ പുകഴ്ത്തി. വികസിത കേരളം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീര്‍ഘവീക്ഷണമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. കാരണം നമ്മളെല്ലാം മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. അതേസമയം, ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് നമ്മളെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ചടങ്ങില്‍ സന്നിഹതനായിരുന്നു. മുഖ്യമന്ത്രിയുമായി സൗഹൃസംഭാഷണം നടത്തിയശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.

Read More

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെ വെച്ചാണ് സംഭവം. കടുവയുടെ ആക്രമണം ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ വനംവകുപ്പ് പറഞ്ഞത്. എട്ട് അംഗങ്ങളായി തിരിഞ്ഞ് പത്തു ടീമുകളായി കാട്ടില്‍ പോയി തിരഞ്ഞ് കടുവയെ കണ്ടെത്തുക എന്ന ദൗത്യമാണ് ആര്‍ആര്‍ടി സംഘം നടത്തിയത്. ഇതിലൊരു ദൗത്യസംഘത്തിലെ അംഗത്തിനു നേര്‍ക്കാണ് കടുവ ചാടിവീണത്. തിരച്ചിലിനിടെ കടുവയുടെ ആക്രമണത്തില്‍ ജയസൂര്യ എന്ന ദൗത്യസംഘാംഗത്തിന് പരിക്കേറ്റതായി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത് കുമാര്‍ വ്യക്തമാക്കി. കടുവയുടെ ആക്രമണം ഉണ്ടായതായി വനംമന്ത്രി എ കെ ശശീന്ദ്രനും…

Read More

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ളിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു. തോംസൺ ജോസ് ആണ് കുഴഞ്ഞുവീണത്. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഗവർണറുടെ സമീപത്താണ് കമ്മിഷണർ നിന്നിരുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതിനുശേഷം പ്രസംഗിക്കുന്നതിനായി ഗവർണർ ഒരുങ്ങുന്നതിനിടെ സമീപത്തുനിന്ന കമ്മിഷണർ കുഴഞ്ഞുവീഴുകയായിരുന്നു. മുന്നോട്ടേയ്ക്കുവീണ അദ്ദേഹത്തെ സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേയ്ക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം പിന്നീട് തിരിച്ചെത്തി.

Read More

കൊച്ചി: ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്‌സിന്റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യു.കെയില്‍ നിന്നുമാണ് വാഹനം എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.തങ്ങളുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഹൃദയമിടിപ്പ് തന്നെയായ ടെസ്‌ല വിദ്യാര്‍ത്ഥികളെയും ടെക് പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറയുന്നു. താഴെ നിന്ന് മുകളിലേക്ക് തുറക്കുന്ന ഗൾ- വിങ് ഡോറുകളും ഓട്ടോപൈലറ്റ് സവിശേഷതകളും എക്സ് മോഡലിൻ്റെ പ്രത്യേകതയാണ്. വാഹനത്തിന്റെ വേഗത, സുസ്ഥിരത, ടെസ് ലയുടെ ദീര്‍ഘവീക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ആളുകള്‍ക്ക് അറിയാനും മനസിലാക്കാനും അവസരം ഒരുക്കുകയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് ഡോ. ടോം ജോസഫ് വ്യക്തമാക്കി. ഒറ്റചാര്‍ജില്‍ 358…

Read More

നടി മമത കുൽക്കർണി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയു‌‌ടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇവർ. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. മഹാദേവനും കാളീദേവിയും നല്‍കിയ നിയോഗമാണിതെന്ന് മമത മാധ്യമങ്ങളോടു പ്രതികരിച്ചു. സന്യാസ ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരാള്‍ക്ക് യഥാര്‍ഥ പ്രതിബദ്ധതയുണ്ടെങ്കില്‍ നിലനില്‍ക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറെക്കാലമായി സിനിമാ മേഖലയിൽ നിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനു ശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരി മരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്. 1991 ലാണ് മമത…

Read More

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എ.ഡി.എം കെ. ദേവകി. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. ഓപ്പറേഷന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. വെടിവെക്കാനുള്ള ഉത്തരവ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എ.ഡി.എം പറഞ്ഞു. വനത്തില്‍ 20 മീറ്റര്‍ പരിധിയില്‍ കാട് വെട്ടുന്നതിനുള്ള സമ്മതം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആറ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാധയുടെ കുടുംബത്തിന് നല്‍കാന്‍ ബാക്കിയുള്ള തുക വിതരണം ചെയ്യുമെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ ഒരു കുടുംബാംഗത്തിന് താല്‍ക്കാലികമായി ഫെബ്രുവരി ഒന്ന് മുതല്‍ തന്നെ ജോലി കൊടുക്കും. സ്ഥിര നിയമനം സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് നടപ്പിലാക്കുമെന്നും എ.ഡി.എം വ്യക്തമാക്കി. ഇതുവരെയുള്ള സംഭവങ്ങള്‍ക്ക് പോലീസ് കേസുകള്‍ എടുക്കില്ല. ആര്‍.ആര്‍.ടി അംഗങ്ങളുള്ള എണ്‍പത് പേര്‍ സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരമായി മീറ്റിങ് കൂടുമെന്നും എ.ഡി.എം വ്യക്തമാക്കി. സര്‍വകക്ഷി…

Read More

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകന്‍ സതീശനാ (22) ണ് പരിക്കേറ്റത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ വീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരുകയായിരുന്നു സതീശ്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. യുവാവിന്റെ സ്‌കൂട്ടര്‍ കാട്ടാന മറിച്ചിട്ടു. തുടര്‍ന്ന് യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു. യുവാവിന്റെ സ്‌കൂട്ടറും കൊമ്പില്‍ കോര്‍ത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വയനാട്ടില്‍ കടുവ ആക്രമണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പാലക്കാടും വന്യജീവി ആക്രമണം ഉണ്ടായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്ന് പുലര്‍ച്ചെ പാലക്കാട് വാളയാറില്‍ കാട്ടാനയാക്രമണത്തില്‍ യുവ കര്‍ഷകനും പരിക്കേറ്റിരുന്നു. വാളയാര്‍ വാദ്യാര്‍ചള്ളം സ്വദേശി വിജയനാണ് പരിക്കേറ്റത്. കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആനകളിലൊന്ന് തുമ്പിക്കൈകൊണ്ട് തട്ടുകയായിരുന്നു. കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ തൃശൂരിലെ…

Read More

ചെന്നൈ: അഞ്ച് മത്സരങ്ങളുള്ള ടി20യിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. പരിക്കേറ്റ നിതീഷ് കുമാറും റിങ്കു സിങ്ങിനും പകരം വാഷിങ് ടണ്‍ സുന്ദറും ധ്രുവ് ജുറലും ടീമില്‍ ഇടംപിടിച്ചു. പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. 79 റണ്‍സ് എടുത്ത അഭിഷേക് ശര്‍മയായിരുന്നു വിജയശില്‍പ്പി. ഇന്നത്തെ മത്സരത്തിലും തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

Read More

കോഴിക്കോട്: ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠിയെ കുത്തിപ്പരിക്കേല്‍പിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാര്‍ഥിയേയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More