Author: News Desk

തൃശൂര്‍: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കെതിരെ നല്‍കിയ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ പൊലീസ് അമ്മയ്ക്ക് എതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഇത്തരം കേസ് വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ പൊലീസിന് ലഭിച്ച പരാതിയില്‍ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നല്‍കിയതെന്നും അതിനാല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവി…

Read More

പത്തനംതിട്ട: പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 6.48ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിൽ എത്തിയത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്ന് മെയിലിൽ പരാമർശമുണ്ട്.ഇന്ന് രാവിലെ പത്ത് മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സ്‌പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കളക്ടറുടെ ചേംബറിലും എല്ലാ ഓഫീസിലും പരിശോധന നടത്തി. എല്ലാ ഉദ്യോഗസ്ഥരെയും പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പൊലിസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി ജ്യോതി പറഞ്ഞു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ സ്ഥലത്തില്ലായിരുന്നു.

Read More

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമായ വിഷയമാണിത്. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണ്. മട്ടന്നൂർ നിയമസഭാംഗം കെ കെ ശൈലജ ടീച്ചറും നിരന്തരം ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയമാണിത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പ്പെട്ട 21.81 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും തുടര്‍നടപടി സ്വീകരിച്ചുവരികയുമാണെന്നും മുഖ്യമന്ത്രി മറുപടി…

Read More

മനാമ: ബഹ്റൈനിലെ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും, പുരസ്കാരവിതരണവും സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പിജിഎഫ് നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ ബഷീർ അമ്പലായിക്ക് ഡെയ്ലി ട്രിബ്യൂൺ ചെയർമാനും മുൻ കർമ്മജ്യോതി ജേതാവുമായ പി ഉണ്ണികൃഷ്ണൻ സമ്മാനിച്ചു. ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരുന്ന പുരസ്കാരങ്ങളും വിതരണം ചെയ്തു. പിജിഎഫ് ജ്വവൽ അവാർഡ് ലത്തീഫ് കോലിക്കലിനും, പിജിഎഫ് പ്രോഡിജി അവാർഡ് അനിൽ കുമാർ, വിമല തോമസ് എന്നിവർക്കും, മികച്ച കൗൺസിലർക്കുള്ള അവാർഡ് മുഹമ്മദ് റഫീക്കിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ബിനു ബിജുവിനും, മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് ജെയിംസ് ഫിലിപ്പിനും, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം റോസ് ലാസർ, ജസീല എം എ, സുധീർ എൻ പി എന്നിവർക്കുമാണ് സമ്മാനിച്ചത്. പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ജെയിംസ് ഫിലിപ്പ് സ്വാഗതവും, ഈവന്റ് കൺവീനർ വിശ്വനാഥൻ ഭാസ്കരൻ നന്ദിയും…

Read More

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട്ടിൽ അടക്കം ഏഴിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തിയത്. രാവിലെ ഒമ്പതരയോടെ പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിതൃ സഹോദരൻ ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം വീട്ടിൽ മടങ്ങി എത്തിയ അഫാൻ അഹ്സാനെയും ഫർസാനയെയും അടിച്ചുവീഴ്ത്തിയത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതകരീതിയും പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. ഇതിനു ശേഷം സ്വർണ്ണം പണയംവച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും തെളിവെടുപ്പ് നടന്നു. പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു. ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കാനാണ് അന്വേഷണ…

Read More

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു പേര്‍ അടങ്ങുന്ന കുടുംബം പാപ്പിനിശ്ശേരിയില്‍ താമസിച്ചു വരികയായിരുന്നു.

Read More

തൊട്ടിൽപാലം: പക്രംതളം ചുരത്തിൽ (കുറ്റ്യാടി ചുരം) കാർ യാത്രക്കാർക്കു നേരെ കാട്ടാന ചിന്നംവിളിച്ച് പാഞ്ഞടുത്തു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം.വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്തുവെച്ച് കാട്ടാന ഇവർ സഞ്ചരിച്ചിരുന്ന കാറിനു നേരെ പാഞ്ഞടുത്തത്. കാറിൽ കുത്തിയശേഷം ആന തിരിഞ്ഞുപോകുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ആന കുത്താൻ വരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തി.

Read More

മനാമ: 2024ലെ ബഹ്‌റൈൻ മീഡിയ ടാലന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഹസ്സൻ മുഹമ്മദ് അൽ അത്താവി ഒന്നാം സ്ഥാനവും റീം ഇസ മത്രൂക്ക് രണ്ടാം സ്ഥാനവും നാസർ നബീൽ അൽ ബുസൈദി മൂന്നാം സ്ഥാനവും നേടി. ഈ വർഷത്തെ പ്രമേയം ടെലിവിഷൻ, സിനിമ, നാടകം എന്നിവയിലെ അഭിനയത്തെ കേന്ദ്രീകരിച്ചായിരുന്നു. ക്രിയേറ്റീവ് ലാബ് സംരംഭങ്ങളുടെ ഭാഗമായി ലേബർ ഫണ്ടുമായി (തംകീൻ) സഹകരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയത്. ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നു ഐമിയുംയുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖിയും ക്ഷണിക്കപ്പെട്ട അതിഥികളും കലാകാരന്മാരും മാധ്യമ വിദഗ്ധരും പങ്കെടുത്തു. ബഹ്‌റൈന്റെ മാധ്യമ മേഖലയെ പ്രാദേശികവും അന്തർദേശീയവുമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയം മുന്നോട്ടു കൊണ്ടുപോകുന്നതിൽ അവാർഡിന് വലിയ പങ്കുണ്ടെന്ന് നുഐമി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ബഹ്‌റൈന്റെ കലാപരവും സൃഷ്ടിപരവുമായ പൈതൃകത്തെയും വിവിധ മാധ്യമ മേഖലകളിലെ യുവ, നൂതന കഴിവുകളെയും അദ്ദേഹം പരാമർശിച്ചു.മത്സരത്തിലെ ഫൈനലിസ്റ്റുകൾ അവതരിപ്പിച്ച ‘വി കാൻ ഡ്രീം’…

Read More

മനാമ: ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200-ലധികം ആളുകൾ പങ്കെടുത്തു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോർഡിനേറ്റർ അനിൽ കുമാർ, അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മെമ്പർമാരും കുടുംബാംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. ഈ ഇഫ്താർ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിൻ്റെ ഉദാഹരണമായും മാറി. മെമ്പർമാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും ഈ ആഘോഷത്തെ കൂടുതൽ പ്രഭാവിതമാക്കി.

Read More

തിരുവനന്തപുരം: അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഏപ്രിൽ 10 മുതൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓൺലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവൽക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങൾ…

Read More