- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കോഴിക്കോട്: ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുൻപ്, രാവിലെ 10.50നാണ് പതിനാലു വയസ്സുകാരന് ഹൃദയാഘാതമുണ്ടായത്. 11.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ സംസ്കാരം സംബന്ധിച്ച വിഷയത്തിൽ കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനങ്ങൾക്കു പുറമേ, പരിശോധനകൾക്കു വേഗം കൂട്ടാനായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഒരു മൊബൈൽ ലാബ് കൂടി എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വണ്ടൂർ, നിലമ്പൂർ, കരുവാരകുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കും. പാണ്ടിക്കാട് പഞ്ചായത്തിലെ 16,711 വീടുകളിലും ആനക്കയം പഞ്ചായത്തില 16,248 വീടുകളിലും വീടുവീടാന്തരമുള്ള പനി സർവൈലൻസ് നടത്തും.
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സമ്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്.കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.
ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടും, രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഹർജി സമർപ്പിച്ചു. അർജുനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കനത്ത മഴ; കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ചു വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ കനത്ത മഴയെ തുടർന്ന് വഴിതിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് ഇതുവരെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്.
നെസ്റ്റോ ഗ്രൂപ്പിൻറെ 128-ാമത് ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ നാളെ തുറക്കും; പ്രത്യേക ഉദ്ഘാടന ഓഫറുകൾ
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇസാ ടൗണിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. തങ്ങളുടെ 128-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് നാളെ (ഞായർ) രാവിലെ 9.30ന് ഇസാ ടൗണിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉപഭോക്താക്കൾക്കായി പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് ഉദ്ഘാടന വേളയിൽ പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും സഹിതം ആകർഷകമായ വിലകളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഇസാ ടൗണിലെ സീഫ് മാളിന് സമീപം സ്ഥിതി ചെയ്യുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ആഘോഷിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ വിപുലീകരണത്തിലൂടെ യാഥാർഥ്യമാവുന്നതെന്നു നെസ്റ്റോ അധികൃതർ പറഞ്ഞു.
ടൊവിനോ നായകനാകുന്ന ’അജയന്റെ രണ്ടാം മോഷണ”ത്തിന്റെ റിലീസ് തടഞ്ഞു
കൊച്ചി: ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ’അജയൻറെ രണ്ടാം മോഷണ”ത്തിൻറെ റിലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താത്കാലികമായി തടഞ്ഞു. നിർമ്മാതാക്കളായ യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്കുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി തന്റെ പക്കൽ നിന്ന് 3.20 കോടി രൂപ വാങ്ങിയ നിർമ്മാതാക്കൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും പ്രദർശനാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് പരാതി. ഓണം റിലീസായി സെപ്തംബറിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. സുജിത് നമ്പ്യാരാണ് കഥ, തിരക്കഥ, സംഭാഷണം കൈകാര്യം ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നുവേഷങ്ങളിലാണ് എത്തുന്നത്.
അങ്കോള: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. റഡാർ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയും താൽക്കാലികമായി ഇന്നത്തേക്ക് നിർത്തി. നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്. 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്ത് മണ്ണെടുത്ത് മാറ്റുകയാണ്. നാളെ രാവിലെയോടെ രക്ഷാപ്രവർത്തനം വീണ്ടും പുരരാരംഭിക്കും. കർണാടക മുഖ്യമന്ത്രി നാളെ ഷിരൂരിൽ എത്തും. അതേസമയം, അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ്…
മനാമ: മുഹറഖിലെ ഒന്നാം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുടെ പട്ടിക ജൂലൈ 21 മുതല്‍ 27 ശനിയാഴ്ച വരെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് നിയമനിര്‍മ്മാണ, നിയമ അഭിപ്രായ കമ്മീഷന്‍ പ്രസിഡന്റും ജനപ്രതിനിധിസഭയിലേക്കുള്ള സപ്ലിമെന്ററി തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നവാഫ് അബ്ദുല്ല ഹംസ അറിയിച്ചു. രാഷ്ട്രീയ അവകാശങ്ങളുടെ വിനിയോഗം സംബന്ധിച്ച 2002ലെ നമ്പര്‍ 14 ഡിക്രി-നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് തിയതിക്ക് 45 ദിവസം മുമ്പെങ്കിലും ഒരാഴ്ചത്തേക്ക് വോട്ടര്‍മാരുടെ പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷന്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ അല്‍ ബുസൈതീന്‍ ഇന്റര്‍മീഡിയറ്റ് ഗേള്‍സ് സ്‌കൂളിലെ മേല്‍നോട്ട സമിതി ആസ്ഥാനത്ത് പട്ടിക പരിശോധിക്കാനെത്തുന്ന വോട്ടര്‍മാരെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍മാരുടെ പട്ടിക ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്സൈറ്റായ vote.bh ല്‍ ഓണ്‍ലൈനായും ലഭ്യമാകും. പട്ടിക പ്രദര്‍ശിപ്പിച്ച ഇടം നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ വോട്ടര്‍മാരെ അവരുടെ ഇലക്ടറല്‍ ജില്ല പരിശോധിക്കാനും മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും അനുവദിക്കും. കാലഹരണപ്പെടുന്ന…
മനാമ: ഫഷ്ത് അല്‍ ജാരിമിന് കിഴക്ക് കടല്‍ മേഖലയില്‍ ഞായറാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 8നും ഉച്ചയ്ക്ക് 2നുമിടയില്‍ തത്സമയ അഗ്നിനിശമന പരിശീലന അഭ്യാസങ്ങള്‍ നടത്തുമെന്ന് കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു. കടലില്‍ പോകുന്നവരെല്ലാം ജാഗ്രത പാലിക്കണമെന്നും ഈ സമയങ്ങളില്‍ ഈ പ്രദേശത്ത് കടല്‍ സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.