- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
Author: News Desk
വിരൽ ചൂണ്ടാനുള്ളതു കൂടിയാണ്, മന്ത്രിയുടെ നേരെ മാത്രമല്ല, മുഖ്യമന്ത്രിക്ക് നേരെയും വിരല്‍ ചൂണ്ടും: വിഡി സതീശന്
സുല്‍ത്താന്‍ ബത്തേരി: തദ്ദേശമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നത്? പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്? ജോയിയുടെ തിരോധനത്തോടെ തിരുവനന്തപുരം കോര്‍പറേഷനും റെയില്‍വെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ അടി തുടങ്ങി. കോര്‍പറേഷനും റെയില്‍വെയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ടത് കോര്‍പറേഷനാണ്. തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എവിടെയാണ് ഓട വൃത്തിയാക്കിയത്. ഒന്നും ചെയ്തില്ല. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എം.എല്‍.എമാരും…
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും. അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ ഡി വാൻസിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് 39കാരനായ വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡോണൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാൻസ്. നിലവിൽ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്.
മനാമ: 2024 ജൂലൈ 7 മുതൽ 13 വരെയുള്ള കാലയളവിൽ 408 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ നിയമലംഘകരും ക്രമരഹിതവുമായ 58 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. അതേസമയം 168 പേർ നിയമലംഘകരെ നാടുകടത്തി. പരിശോധനാ സന്ദർശനങ്ങൾ നിരവധി നിയന്ത്രണ നിയമങ്ങളുടെ, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ബഹ്‌റൈനിലെ റസിഡൻസി നിയമങ്ങൾ എന്നിവയുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്താൻ കാരണമായി. കണ്ടെത്തിയ ലംഘനങ്ങളിൽമേൽ നിയമപരമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 394 പരിശോധനാ സന്ദർശനങ്ങൾ നടത്തി.
കണ്ണൂർ: തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. എ.ആർ. ക്യാമ്പ് ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോളടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടഞ്ഞതോടെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സന്തോഷ് കുമാറിനെ സർവീസിൽനിന്ന് സസ്പെന്റ് ചെയ്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ പെട്രോളടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ അനിൽ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണു സംഭവം. തളാപ്പിലെ ഭാരത് പെട്രോൾ പമ്പില്‍ സ്വന്തം കാറിലെത്തിയ സന്തോഷ് 2,100 രൂപയ്ക്ക് പെട്രോളടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ 1,900 രൂപ മാത്രം നൽകിയ സന്തോഷ് ബാക്കി 200 രൂപ നൽകാൻ കൂട്ടാക്കിയില്ല. ബാക്കി പണം ചോദിച്ചപ്പോൾ വാഹനത്തിൽ അടിച്ച പെട്രോൾ തിരിച്ചെടുത്തോ എന്ന മറുപടിയാണ് ഇയാൾ നൽകിയതെന്ന് അനിൽ കുമാർ പറയുന്നു. ഇതിനിടെ കാർ മുന്നോട്ടെടുക്കാൻ…
പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചന; സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി
കോഴിക്കോട്: തന്നെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രമോദ് കോട്ടൂളി. പുറത്താക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. കൃത്യമായി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി. തിരക്കഥ എഴുതിയത് ആരെന്നത് പുറത്തുവരേണ്ടതുണ്ട്. തിരക്കഥ എഴുതിയവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണം. തന്റെ വിശദീകരണം പാർട്ടി മുഖവിലയ്ക്കെടുത്തില്ല. നിയമ വിദ്ഗദ്ധരുമായി ആലോചിച്ച് പോലീസിനു പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. അതേസമയം, പി.എസ്.സി. അംഗത്വം ലഭിക്കാൻ ആരെങ്കിലും കോഴ വാങ്ങിയെന്ന് താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും ചേവായൂർ സ്വദേശി ശ്രീജിത്ത് വെളിപ്പെടുത്തി. താനും പ്രമോദും വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. പ്രമോദുമായി ഒരു പണമിടപാടുമില്ല. താനും കുടുംബവും മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തന്റെ കുടുംബത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒ.പി. ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
സാംസ ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം (12.07.2024) ന് കന്നഡ സംഘ ഹാളിൽ നടന്നു.പ്രസിഡന്റ് ബാബു മാഹി അധ്യക്ഷ ത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന് 2023 – 2024 ലെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ അവതരിപ്പിച്ചു. തുടർന്ന് രക്ഷധികാരികളായ മനീഷ്, മുരളി കൃഷ്ണൻ, ജേക്കബ് കൊച്ചുമോൻ,വൈസ് പ്രസിഡന്റ് സോവിൻ,നിർമല ജേക്കബ്, ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് എന്നിവർ സംസാരിച്ചു. ഈ വർഷത്തെ ഓണാഘോഷം ബാൻസൻ തായി ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 20ന് നടത്താൻ നിശ്ചയിച്ചു.ഓണാഘോഷ കമ്മിറ്റി കൺവീനറായി ജേക്കബ് കൊച്ചുമോനെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബാബു മാഹി പ്രസിഡന്റ്, ദിലീപ് വൈസ് പ്രസിഡന്റ്,അനിൽ കുമാർ എ വി. ജനറൽ സെക്രട്ടറി, സിതാര മുരളികൃഷ്ണൻ ജോയിന്റ് സെക്രട്ടറി,റിയാസ് കല്ലമ്പലം ട്രഷറർ മറ്റ് ഭാരവാഹികൾ… നിർമല ജേക്കബ് എന്റർടൈൻമെന്റ് സെക്രട്ടറി, മനീഷ് ചിൽഡ്രൻസ് വിംഗ് കൺവീനർ, വിനീത്…
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്ന് വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.
മനാമ: മുൻ യു.എസ്. പ്രസിഡൻ്റും ഇപ്പോൾ അവിടുത്തെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ പ്രചാരണത്തിനിടയിൽ വധിക്കാൻ നടന്ന ശ്രമത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. കൊലപാതകശ്രമം ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായ കുറ്റകൃത്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന് ആരോഗ്യവും സുരക്ഷയുമുണ്ടാകട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു. ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും കൂടാതെ യു.എസ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സമാധാനപരമായി തുടരട്ടെ. മന്ത്രാലയം അമേരിക്കയ്ക്ക് രാജ്യത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
മനാമ: കപ്പൽ റീസൈക്ലിംഗ് വ്യവസായം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും സഹകരിക്കാൻ ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും എ.പി. മോളർ- മേഴ്‌സ്‌കുമായി ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവച്ചു. ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ പ്രധാന പങ്കാളികളായ അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡ് കമ്പനി (എ.എസ്. ആർ.വൈ), ബഹ്റൈൻ സ്റ്റീൽ, എ.പി.എം. ടെർമിനൽസ് ബഹ്‌റൈൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ബഹ്‌റൈനിലെ പങ്കാളികളായ കമ്പനികൾക്കിടയിൽ സുരക്ഷിതവും സുസ്ഥിരവുമായ കപ്പൽ പുനരുപയോഗത്തിൽ സംയുക്ത പ്രവർത്തനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രം ലക്ഷ്യമിടുന്നു. ഇത് രാജ്യത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സഹകരണമാണ്. ധാരണാപത്രമനുസരിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും എ.എസ്. ആർ.വൈക്ക് സംഘാടന പിന്തുണ നൽകും. കമ്പനി വലിയ കപ്പലുകൾക്കായി ഡോക്കുകളും യാർഡുകളുമൊരുക്കും. എ.പി. മോളർ- മേഴ്സ്ക് പുനരുപയോഗത്തിനായി കപ്പലുകളെ ആകർഷിക്കുകയും പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു കൺസൾട്ടൻ്റായി അതിൻ്റെ വിദഗ്ദ്ധ സഹായം നൽകുകയും ചെയ്യും. പകരമായി പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിതരണം…