- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
Author: News Desk
മുംബയ് : മുംബയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രയിൽ അഗ്നിബാധ. ഒരു നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിനെ നിവർത്താൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. യാർഡിലെ ജീവനക്കാരുടെയും അഗ്നിശമന സേനയുടെയും സഹായത്തോടെ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കിയത് . കാണാതായ നാവിക ഉദ്യോഗസ്ഥനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. കപ്പലിൽ അപകടസാധ്യത വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെ തുടർനടപടികൾ സ്വീകരിച്ചെന്ന് നാവികസേന അറിയിച്ചു.
ഷിരൂരിലെ മണ്ണിടിച്ചിൽ; അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി
ദില്ലി: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനതെരച്ചിൽ ഏഴാം ദിവസവും തുടരുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി നിലപാട്. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. പ്രതീക്ഷയിൽ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി.
500 രൂപ വാടകയ്ക്ക് നൽകി അന്യസംസ്ഥാന തൊഴിലാളി പട്ടിക്കൂട്ടിൽ കഴിഞ്ഞ സംഭവം; റിപ്പോർട്ട് തേടി മന്ത്രി
കൊച്ചി: നായയെ പാർപ്പിച്ചിരുന്ന പഴയ കൂട് അന്യസംസ്ഥാന തൊഴിലാളിക്ക് വാടകയ്ക്ക് നൽകിയ സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകി. കെട്ടിടനിർമ്മാണ തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മൂന്നു മാസമായി പട്ടിക്കൂട്ടിൽ കഴിഞ്ഞിരുന്നത്. പിറവം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കൂരയിൽ ജോയി 500 രൂപയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക് നൽകിയെന്ന് നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. പൊലീസ് ശ്യാമിനെയും ജോയിയെയും സ്‌റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്ന് ശ്യാം മൊഴി നൽകിയതിനാൽ ജോയിയെ കേസെടുക്കാതെ വിട്ടയച്ചു.അഞ്ച് വർഷമായി പിറവത്ത് വിവിധയിടങ്ങളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ശ്യാം സുന്ദർ. സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ വലിയ വാടക നൽകി താമസിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തുവഴി ജോയിയുടെ പട്ടിക്കൂട് വാടകയ്‌ക്ക് ചോദിക്കുകയായിരുന്നു. കൂടിന്റെ ഗ്രില്ലുകൾ കാർഡ്‌ബോർഡുകൊണ്ട് മറച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്.
രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു; ഇനി ഏതവസ്ഥയില്‍ അര്‍ജുനെ കിട്ടുമെന്നറിയില്ലെന്ന് കുടുംബം
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കുടുംബം. ഇനി ഏതവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോടു പറഞ്ഞു. അര്‍ജുനെക്കുറിച്ച് ചെറിയ തുമ്പെങ്കിലും കിട്ടണം. അവന്‍ ജീവനോടെ ഇല്ലെങ്കിലും ഞങ്ങളുടെ ഇത്രയും ദിവസത്തെ കാത്തിരിപ്പിന് ഉത്തരം വേണം. ഇനി അവനെ കാണാന്‍ പറ്റുമോ എന്നറിയില്ല. ഏതവസ്ഥയിലാണ് അവനെ കിട്ടുകയെന്നും അറിയില്ല. കുറേപ്പേര്‍ ഇത്രയും ദിവസം അവിടെ ഏറെ ബുദ്ധിമുട്ടി. മാധ്യമങ്ങളടക്കം എല്ലാവരും പ്രയത്നിച്ചു. ആരെയും കുറ്റപ്പെടുത്താനില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയില്‍ വിശ്വാസമില്ല. വെള്ളത്തിലും കരയിലും തിരച്ചില്‍ വേണം. സൈന്യം വന്നത് കൂടുതല്‍ സംവിധാനങ്ങളില്ലാതെയാണ്. കേരളത്തില്‍നിന്ന് പലരും അവിടെയെത്തി വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇത്രയും വൈകിയത് ഒരുപക്ഷേ ഞങ്ങളുടെ വിധികൊണ്ടായിരിക്കാം. രാഷ്ട്രീയഭേദമെന്യേ കേരളത്തിലുള്ള എല്ലാവരും പിന്തുണച്ചു. ഇന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും അഞ്ജു പറഞ്ഞു. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്കു കടന്നിരിക്കയാണ്. ഇന്നലെ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനെയും…
ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഏഴാംദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കരയിലെ മണ്ണിനടിയിൽ തന്നെ ലോറി ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കരയിൽ ലോറിയില്ല എന്ന് ഇന്നലെ റവന്യൂ മന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കുടുംബം ഇത് തള്ളി രംഗത്ത് വന്നിട്ടുണ്ട്. അർജുന്റെ ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്നാണ് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ പറയുന്നത്. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു. അർജുന്റെ ലോറി അപകടസ്ഥലത്തേയ്ക്ക് കടന്നുവന്നുവെന്നത് സിസിടിവി പരിശോധനയിൽ വ്യക്തമായി. മണ്ണിടിച്ചിലുണ്ടായ പ്രദേശം കടന്ന് ലോറി പോയിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പരസ്പര ബന്ധമില്ലാത്ത സ്വരച്ചേർച്ചകൾ ഇല്ലാത്ത കുറെ നാടകങ്ങൾ മാത്രം. അബദ്ധങ്ങളുടെ പരമ്പര മാത്രമാണ് ഈ ദുരന്തത്തിൽ നടക്കുന്നത്. ഇത്രയും ദിവസമായിട്ടും രാഷ്ട്രീയ നാടകങ്ങൾ അല്ലാതെ ഒന്നും കാര്യമായി നടന്നിട്ടില്ല.…
മനാമ: കടൽ നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് കടലിൽ പരിശോധന ശക്തമാക്കി. വടക്കൻ തീരപ്രദേശത്ത് കരയിലും കടലിലും പരിശോധന നടന്നു. ചെറിയ കപ്പലുകൾക്കുള്ള വിവിധ നാവിക ലൈസൻസുകളുടെ സാധുതയും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുണ്ടോ എന്നും അവ പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കുന്നുണ്ട്. ഈ പരിശോധനകൾ തുടരുമെന്നും സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ഈ പരിശോധന ആവശ്യമാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
മനാമ: മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ ടൗണിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും, ബഹ്റൈനിലെ 19-ാമത്തേയും ഔട്ട്‌ലെറ്റാണ് ഇന്ന് തുറന്നു പ്രവർത്തനമാരംഭിച്ചത്. ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഡോ മറിയം അൽ ദീൻ , മുനിസിൽ കൗൺസിൽ മേധാവി അബ്ദുല്ല അബ്ദുൽ ലത്തീഫ്, കൗൺസിൽ അംഗം മുബാറക് ഫറാഗ്, നെസ്റ്റോയെ പ്രതിനിധീകരിച്ച് അർഷാദ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ), നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബയിംഗ്), ഫിനാൻസ് മാനേജർ സോജൻ ജോർജ്, പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു. പുതിയ ഹൈപ്പർമാർക്കറ്റിൽ ആഗോളതലത്തിൽ ലഭ്യമായ പുത്തൻ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ഒരുക്കുന്നു.…
സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത, സത്യാവസ്ഥ വിവരിച്ച് സ്റ്റാര്‍ പേസര്‍
മുംബയ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അടുത്തിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊയ്ബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ പ്രചരിക്കുന്ന കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും സാനിയ മിര്‍സയും വിവാഹിതരാകാന്‍ പോകുന്നുവെന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഹമ്മദ് ഷമി തന്നെ. സാനിയയും ഷമിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ രംഗത്ത് വന്നിരുന്നു. എന്നിട്ടും തെറ്റായ പ്രചാരണങ്ങള്‍ തുടരുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ഷമി രംഗത്ത് വന്നത്.ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം, ഇതുപോലുള്ള ട്രോളുകള്‍ ഉണ്ടാക്കുന്നതിലൂടെ ആളുകള്‍ക്ക് ചിലപ്പോള്‍ സന്തോഷം കിട്ടുമായിരിക്കും. പക്ഷെ അത് അതുപോലെ ദ്രോഹിക്കുന്നതുമാണ്. ഒരാളെ മോശക്കാരനാക്കാന്‍ വേണ്ടി ബോധപൂര്‍വം ചെയ്യുന്നതാണ് ഇതൊക്കെ.…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസം പകുതിയോടെ നിലവില്‍വരുമെന്ന് സൂചന. ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ല. ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്നും ഡ്രൈ ഡേ പിന്‍വലിച്ചാല്‍ 12 അധികപ്രവര്‍ത്തി ദിനങ്ങള്‍ കിട്ടുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നാം തീയതിയിലെ അവധി തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബാറുടമകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലുള്ള നിരവധി മാറ്റങ്ങള്‍ നയത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് ഗുണമാകുമെന്നും കേരളത്തില്‍ ഒന്നാം തീയതി മദ്യം ലഭിക്കാത്തതിനാല്‍ നിരവധി വന്‍കിട കമ്പനികളുടെ യോഗങ്ങളും മറ്റും സംസ്ഥാനത്തിന് ലഭിക്കാതെ പോകുന്നുവെന്ന് വിവിധ വകുപ്പുകളുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നുവെങ്കിലും ഡ്രൈ ഡേ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം ഡ്രൈ ഡേ ഒഴിവാക്കാതെ തന്നെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന നിരവധി മാറ്റങ്ങള്‍ ബാറുകള്‍ കേന്ദ്രീകരിച്ചുണ്ടാകുമെന്നാണ് സൂചന. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവരാനുള്ള…
കോഴിക്കോട് : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള ഏഴുപേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 14കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. പ്രദേശത്ത് വീടുകൾ കയറിയിറങ്ങിയുള്ള സർവേ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്‌മെന്റ് നടക്കും.അതേസമയം സംസ്ഥാനത്ത് നിപപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങളുൾപ്പെടുന്ന സംഘത്തെയാണ് വിന്യസിക്കുന്നത്. സജീവ കേസുകളും സമ്പർക്കപ്പട്ടികയും കണ്ടെത്തുന്നതുൾപ്പെടെ നാല് അടിയന്തര പൊതുആരോഗ്യ നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.നിപ ബാധിച്ച് മരണമടഞ്ഞ മലപ്പുറം സ്വദേശിയായ 14കാരന്റെ കുടുംബത്തിലും അയൽപക്കത്തും നിപ ബാധ കണ്ടെത്തിയ പ്രദേശത്തിന് സമാനഭൂപ്രകൃതിയുള്ള മേഖലകളിലും…