- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
- കാറില്‍ കുട്ടിയുടെ മരണം: പ്രതിക്ക് മാതാവ് മാപ്പു നല്കി
- ബഹ്റൈനില്‍ മിനിമം വേതനം 700 ദിനാറാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍
- കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളിയുടെ മരണം: കമ്പനി ഉദ്യോഗസ്ഥനെതിരായ കേസില്‍ വിചാരണ തുടങ്ങി
- എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഫെരാരി കിരീടം നേടി
- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
Author: News Desk
കാലവര്‍ഷക്കെടുതി: അവശ്യസര്‍വ്വീസ് ജീവനക്കാരെ സജ്ജരാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടാകുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ അവശ്യസര്‍വീസായി പ്രഖ്യാപിക്കപ്പെട്ട പോലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടാൻ സജ്ജരാക്കി നിര്‍ത്താൻ എല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടിറി നിര്‍ദ്ദേശം നല്കി. കൂടുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടാൻ സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
കോഴിക്കോട്: വടകര താലൂക്കിലെ വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍.ഡി.ആര്.എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചുപോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. കൈതപ്പൊയില്‍ – ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റിയാട് മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര് പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍…
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. https://youtu.be/7pT81ndNjXY?si=jSbBEC2hak1sKnGX വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍: മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറേക്ടറേറ്റിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി
വയനാട്: ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്കി. https://youtu.be/7pT81ndNjXY?si=jSbBEC2hak1sKnGX കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി കണ്ട്രോള് റൂം പ്രവര്‍ത്തിക്കണം. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്കി. റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണ്. ആരോഗ്യ വകുപ്പിലെ…
തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. https://youtu.be/7pT81ndNjXY?si=jSbBEC2hak1sKnGX അൽപ്പസമയത്തിനകം വയനാട്ടിൽ എത്തും. വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/fw2B31qEgIk?si=LCl_xnLAonZ3kF0y
മലപ്പുറം: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണസംഖ്യ 47 ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. ഇതിനായി കണ്ണൂരിൽ നിന്നും കോഴിക്കോട്ടുനിന്നും സൈന്യമെത്തും. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ദൗത്യത്തിന് തടസമാകുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു.പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് ചാലിയാർ പുഴയിൽ നിന്ന് കിട്ടിയത്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ…
തിരുവനന്തപുരം: കിളിമാനൂരിൽ മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വയ്യാറ്റിൻ കരയിൽ രാജീവ് – വർഷ ദമ്പതികളുടെ മകൾ രൂപ രാജീവാണ് മരിച്ചത്. വീടിന്റെ പിറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് രൂപ അപകടത്തിൽപ്പെട്ടത്. രൂപയെ കാണാനില്ലെന്ന് മൂത്തക്കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ വൻതൂക്കം. 12 സീറ്റിൽ 9ഉം എൽ.ഡി.എഫ്. നേടിയെങ്കിലും നിലവിലുണ്ടായിരുന്ന മൂന്നു സീറ്റുകൾ മുന്നണിക്ക് നഷ്ടമായി. ആദ്യമായി രണ്ടു സീറ്റുകൾ നേടി ബി.ജെ.പി. ചരിത്രം സൃഷ്ടിച്ചു. നിലവിൽ മൊത്തം 12 സീറ്റുകളും എൽ.ഡി.എഫിന്റെ കൈവശമായിരുന്നു. അതിൽ 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റുകളിൽ ഇടതുമുന്നണി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 9 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി രണ്ടു സീറ്റുകളോടെ അക്കൗണ്ട് തുറന്ന് ബി.ജെ.പി. ഇരു മുന്നണികളെയും ഞെട്ടിച്ചു. ഒരു സീറ്റ് യു.ഡി.എഫ്. നേടി. കോൺഗ്രസിലെ ഒരാളുടെ വോട്ട് ബി.ജെ.പി. സ്ഥാനാർത്ഥിക്ക് ലഭിച്ചു.
തിരുവനന്തപുരം: അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മനിയിലനിന്നെത്തിച്ച മരുന്ന് വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിൽനിന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. മരുന്നെത്തിച്ച യു.എ.ഇ. ആസ്ഥാനമായ വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും ടീമിനും മന്ത്രി നന്ദിയറിയിച്ചു. കെ.എം.എസ്.സി.എല്‍. എം.ഡി. ജീവന് ബാബുവും ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട്: കോഴിക്കോട്ട് ഒരു കുട്ടിക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാരപ്പറമ്പ് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരിയിലെ ലാബിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണ്. നേരത്തെ ഈ രോഗം ബാധിച്ച ഒരു മൂന്നര വയസുകാരനും ചികിത്സയിലുണ്ട്. ഈ മാസം തുടക്കത്തിൽ തിക്കോടി സ്വദേശിയായ 14കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു മുമ്പ് രോഗം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിനടുത്ത മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും മരിച്ചിരുന്നു.
