- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും
കല്‍പ്പറ്റ: ദുരിതബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്‍പ്പറ്റയില്‍ ഇറങ്ങിയത്. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു.
വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡിൽ ഹെലികോപ്പ്റ്ററുകൾ ഇറങ്ങും. 12 മണിമുതൽ 3 മണിവരെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. മുഖ്യമന്ത്രി ഗവർണർ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും.
തൃശൂർ: ചാവക്കാട് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത് ഭൂചലനമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ. തിരുവത്ര പുതിയറയിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ന് ഭൂമിക്കടിയില്‍ നിന്നു വലിയ പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇത് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ലെന്നു കലക്ടര്‍ വ്യക്തമാക്കി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പ്രദേശത്ത് ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു. കോഴിക്കോട്…
ന്യൂഡല്‍ഹി: തോക്കുമായി നൃത്തംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണ്ഡോലി ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ഡല്‍ഹി മണ്ഡോലി ജയില്‍ ഉദ്യോഗസ്ഥനായ ദീപക് ശര്‍മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ‘നായക് നഹി, ഖല്‍നായക് ഹൂ മേം’, എന്ന ഹിന്ദി പാട്ടിന്റെ അകമ്പടിയില്‍ ദീപക് ശര്‍മയും സുഹൃത്തുക്കളും ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്. പാര്‍ട്ടിക്കിടെ ആകാശത്തേക്ക് വെടിവെച്ചതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. എന്നാലിത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലായ സുകേഷ് ചന്ദ്രശേഖറിന്റെ തിഹാര്‍ ജയിലിലെ ബാരക്കില്‍ റെയ്ഡിലടക്കം പങ്കെടുത്ത് ശ്രദ്ധേയനായ ജയില്‍ ഉദ്യോഗസ്ഥനാണ് ദീപക് ശര്‍മ. ഇദ്ദേഹത്തിന് ഇന്റഗ്രാമില്‍ 4.4 ലക്ഷം ഫോളോവര്‍മാരുണ്ട്. തിഹാര്‍ ജയില്‍ കോംപ്ലക്‌സിലാണ് മണ്ഡോലി ജയിലും പ്രവര്‍ത്തിക്കുന്നത്.
മനാമ: ബഹ്‌റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം മറിയം ഖമീസും കുട്ടികൾക്കായി പരിചയപ്പെടുത്തി. സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മർ ക്യാമ്പിന്റെ സമാപനയോഗം കെ. ടി. സലിം ഉത്ഘാടനം ചെയ്തു. സയ്ദ് ഹനീഫ് ആശംസകൾ നേർന്നു. റോജി ജോൺ സ്വാഗതവും റിയാസ് വടകര നന്ദിയും രേഖപ്പെടുത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീൻസ് അവന്യൂ, ഫവാസ് ബ്രോസ്റ്റഡ്, എൻഗേജ് സ്പോർട്സ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് ജിഷാർ, ഗോപിനാഥ്,അനുപ്രിയ ശ്രീജിത്ത്,ശ്രുതി, സുനിൽ സജീഷ്,താൻസീർ, രാഗേഷ്,അരുൺ ചന്ദ്രൻ,ഇല്യാസ്, ശിൽപ സിജു, രൻജു സംഗീത് എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി ‘വെട്ടുകത്തി’ ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിലെത്തിയ സംഘം സൊസൈറ്റി ജങ്ഷനിൽ വെച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി.
തിരുവനന്തപുരം: പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്സ് അസോസിയേഷന്റെ ആവശ്യം. ‘‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’’– ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
തിരുവനന്തപുരം നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്; 3.72 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ
തിരുവനന്തപുരം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 3.72 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. പാളയം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാമ്പില്‍ 117 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 60 പേരുടെ പദ്ധതികള്‍ക്കാണ് വായ്പകള്‍ ലഭ്യമാകുക. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി. ————————————————— സി. മണിലാല്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം ഫോണ്‍: +91-9446317775 www.norkaroots.org, www.nifl.norkaroots.org, www.lokakeralamonline.kerala.gov.in
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സര്‍. സോഹന്‍ റോയ് ആണ് ടീമുടമ. ടീം ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ഐക്കണ്‍ പ്ലയറായി മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന്‍ ബേബി എന്നിവരെ പ്രഖ്യാപിച്ചു. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ് ലൈനും പുറത്തിറക്കി. ‘എടാ മോനെ , കൊല്ലം പൊളിയല്ലേ…’ എന്നതാണ് ടീമിന്റെ ടാഗ് ലൈൻ . ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. എന്‍. പ്രഭിരാജാണ് ടീമിന്റെ സിഇഒ . അദ്ദേഹമാണ് ടീമിനെ മുന്നിൽ നിന്നും നയിക്കുന്നത്. സപ്പോർട്ടിംഗ് താരങ്ങളെയും പരിചയപ്പെടുത്തി. ഫിസിയോ – ആഷിലി ടോമി, ട്രൈനെർ – കിരൺ , വീഡിയോ അനലിസ്റ്റ് – ആരോൺ,…
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ), സുഹാസിനി മണിരത്നം ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി, ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി, ലക്ഷ്‌മി, ജി സ്ക്വയർ, കല്യാണി പ്രിയദർശൻ, കോമളം, ചാരുഹാസൻ, ശോഭന, റഹ്മാൻ, മൈജോ ജോർജ്ജ്, ചാമ്പ്യൻ വുമൺ തുടങ്ങിയവർ സ്വരൂപിച്ചപണമാണ് കൈമാറിയത്. നേരത്തെ താര സംഘടനയായ ‘അമ്മ’യുടെ മെഗാ ഷോയിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ധിഖ് അറിയിച്ചിരുന്നു. ഇന്ന് നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലാണ് തീരുമാനം. കൊച്ചി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുക. ഷോ നടത്തി കിട്ടുന്ന തുകയിൽ നിന്ന്…
