Author: News Desk

ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരാണ് പോലീസ് പിടിയിലായത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ആഗസ്‌റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് ഇവർ കുഴിച്ചുമൂടിയത്. പ്രതികളെ ചോദ്യം ചെയ്‌ത ശേഷം മൃതദേഹം പുറത്തെടുക്കാനായി പോലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വീട്ടിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രസവത്തിന് ശേഷം വയറുവേദനയെ തുടർന്ന യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാൻ കഴിയൂ എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതോടെയാണ് പ്രസവം നടന്ന വിവരം അറിഞ്ഞത്. കുഞ്ഞിനെ കുറിച്ച്…

Read More

മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീ​ഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്. ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ പൂര്‍വവിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അദ്ധ്യാപകനെ മര്‍ദ്ദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്തു. എന്നാല്‍ തങ്ങളുടേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പാസ്ഔട്ടായിരുന്നു. ഇരുവരും ഒന്നിച്ച് മുമ്പ് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിച്ചത്. കടലൂരിലെ തിരുപ്പത്തിരിപ്പുലിയൂരില്‍ സര്‍ക്കാര്‍ അദ്ധ്യാപകരുടെ ട്രസ്റ്റിന് കീഴിലുള്ള സ്വകാര്യ സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകന്‍ എ. എഡില്‍ബെര്‍ട്ട് ഫെലിക്‌സ് ആരോഗ്യരാജാണ് നാട്ടുകാരുടെയും ബന്ധുക്കളുടേയും രോഷത്തിനിരയായത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ഫെലിക്‌സിനെ ആക്രമിക്കുകയായിരുന്നു. ഫെലിക്‌സിനെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലൂടെ അടിവസ്ത്രംമാത്രം ധരിപ്പിച്ചും നടത്തിയിരുന്നു. വിരുദാചലം പൊലീസെത്തിയാണ് ഫെലിക്‌സിനെ രക്ഷപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രം എടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ അദ്ധ്യാപകനെതിരെ പോക്‌സോ ചുമത്തി.

Read More

തിരുവനന്തപുരം: നെടുമങ്ങാട് ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) പേവിഷബാധയേറ്റ് മരിച്ചു. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ കയ്യിൽ നായ മാന്തിയത് കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല. ഒരു മാസത്തിന് ശേഷം നായ ചത്തു. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.

Read More

മനാമ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാത്തോടനുബന്ധിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.” ഇന്ത്യൻ സ്വാതന്ത്ര്യ സമരം ” എന്ന വിഷയത്തിൽ 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 18 വയസിനു മുകളിൽ ഉള്ളവർ സീനിയർ ആയും, 10 – 18 വരെയുള്ളവർ ജൂനിയർ ആയും, 10 വയസിനു താഴെ ഉള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്കുള്ള 3 മിനിറ്റിൽ കൂടാത്ത പ്രസംഗ വീഡിയോ 2024 ആഗസ്റ്റ് 16 രാത്രി 10 മണിക്ക് മുമ്പായി 39956325 എന്ന വാട്സ്ആപ്പ് നമ്പറിൽ ലഭിക്കണം. റജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്‌, ട്രെഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ : 39956325, 33249181

Read More

ഡൽഹി: പൂജ്യ സ്വാമിജി കോഴിക്കോട് എം.പി. രാഘവനുമായി കൂടികാഴ്ച്ചനടത്തി. കർണാടകത്തിലെ ഷിരൂരിൽ മലയിടിച്ചിലിൽ കാണാതായ അർജുൻറെ വീട് രാഘവൻൻറെ മണ്ഡലത്തിലായതിനാൽ തുടർന്നുള്ള തിരച്ചിലിനെക്കുറിച്ചും NHAI. IRB. കമ്പനിക്കെതിരായ നിയമപരമായി പോരാട്ടം നടത്തുന്നതിനെ കുറിച്ചും സ്വാമിജി എംപിയുമായി ചർച്ച നടത്തി. ഇതുവരെ ബ്രഹ്മശ്രീ നാരായണഗുരു ശക്തിപീഠത്തിന്റെ നേതൃത്വത്തിൽ നടത്തിയ എല്ലാ കാര്യങ്ങളും സ്വാമിജി എംപിയോട് വിശദീകരിച്ചു.

Read More

മനാമ : സൽമാനിയ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി.  അർബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ. ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ്. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവ്. മക്കൾ ബേസിൽ, ബെർട്ടിന ബഹ്‌റൈനിൽ വിദ്യാർഥികളാണ്. ഐ വൈ സി സി മുൻ സ്പോർട്സ് വിംഗ് & ചാരിറ്റി വിംഗ് കൺവീണറായിരുന്നു ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു

Read More

കല്‍പ്പറ്റ: – ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read More

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയായ ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിന്റെ വ്യാപ്‌തി നേരിട്ട് കണ്ട് മനസിലാക്കി. കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി രണ്ട് മണിക്കുശേഷം അവിടെനിന്ന് മടങ്ങി. വെള്ളാർമല സ്‌കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം. https://youtu.be/56LlUk7P2lE പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണം എന്നായിരുന്നു.സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ മോദി ദുരിതബാധിതരായ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റ് വിവരങ്ങളും ചീഫ് സെക്രട്ടറി ഡോ.വി വേണു വിശദീകരിച്ചു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങൾ, അവരുടെ ഭാവി, അനാഥരായ കുട്ടികൾ, എത്ര കുട്ടികൾ മരണപ്പെട്ടു, എത്ര കുട്ടികൾ മരിച്ചു എന്നീ വിവരങ്ങളും മോദി ചോദിച്ചറിഞ്ഞു. സ‌്കൂൾ പരിസരത്തെ തകർന്ന വീടുകളും കണ്ടു. എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.അര മണിക്കൂറോളം ചൂരൽമലയിലെ ദുരന്തമേഖല സന്ദർശിച്ചതിനുശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിൽ കയറി. പാലത്തിലൂടെ നടന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: ദേശീയപാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പൊലീസ് നടപടി അംഗീകരിക്കാനാകില്ലയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുലര്‍ച്ചെ രണ്ടു മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഗുണ്ടാ- കൊട്ടേഷന്‍ സംഘങ്ങളെ പോലെ പൊലീസ് അതിക്രമിച്ച് കയറിയത്. കായംകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് ഈ ഗുണ്ടാ സംഘം എത്തിയത്. സിവില്‍ വേഷത്തിലെത്തിയ പൊലീസുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റു ചെയ്ത ശേഷം പൊലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിച്ചു. ജനകീയ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരപ്പന്തലിലെത്തി മര്‍ദ്ദിച്ചതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് വീട് കയറിയുള്ള ആക്രമണവും അറസ്റ്റും. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. രാഷ്ട്രീയ സമരങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാമെന്ന്…

Read More