- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
- അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു
- ആർ.എം.എസ്. ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു
- കോസ്റ്റ് ഗാർഡും ബാപ്കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി
- ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
- മദേഴ്സ് യൂണിയൻ ബഹ്റൈനിൽ 150ാം വാർഷികം ആഘോഷിക്കും
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം
Author: News Desk
നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും? സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നു; വിമർശനവുമായി രാഹുൽ
ദില്ലി: ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍, എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വയ്ക്കുന്നില്ലെന്നും ചോദിച്ചു. സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും പ്രധാനമന്ത്രിയോ, മാധബിയോ, അംബാനിയോ പുതിയ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ്…
മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തിൽ വലിയ തോതിൽ വെള്ളമുണ്ടായിരുന്നു. ഇതറിയാതെ കുളത്തിന് സമീപത്തെത്തിയ കുട്ടി അബദ്ധത്തിൽ അപകടത്തിൽ പെട്ടതായാമെന്നാണ് കരുതുന്നത്.
കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്സ് വിമാനം കൊച്ചിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി. ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ദുബൈയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
തൃശൂര്‍: ബസ് യാത്രക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതി പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്. തൃശ്ശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്.
പാലക്കാട് : മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാൾ മരിച്ചതെന്നാണ് സംശയിക്കുന്നുത്. ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മാങ്കാവിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്ന ഒഡീഷ സ്വദേശി പിടിയില്‍
കോഴിക്കോട്: മാങ്കാവിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്ന് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഒഡീഷ സ്വദേശിയെ ഫറോക്ക് എക്‌സൈസ് പിടികൂടി. ഇയാളിൽ നിന്ന് 800 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സുശാന്ത് കുമാര്‍ സ്വയിന്‍(35) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വലയിലായത്. കോടതിയില്‍ ഹാജരാക്കിയ സുശാന്ത് കുമാറിനെ റിമാൻഡ് ചെയ്തു. നാട്ടില്‍ നിന്ന് തിരികേ വരുമ്പോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി. മാങ്കാവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ നിഷില്‍ കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മില്‍ട്ടണ്‍, പ്രവന്റീവ് ഓഫീസര്‍മാരായ രഞ്ജന്‍ ദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സുശാന്തിനെ പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോഴിക്കോട്: വിലങ്ങാട്ടും പരിസരങ്ങളിലുമുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയം നൽകി. കണക്കെടുപ്പ് പൂർത്തിയായിട്ടില്ലാത്തസാഹചര്യത്തിലാണ് നഷ്ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറാൻ സാവകാശം നൽകിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ. രാജനും കോഴിക്കോട് കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഓൺലൈനായി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വാണിമേൽ പഞ്ചായത്തിലാണ് ഉരുൾപൊട്ടൽ വൻനഷ്ടം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് 30 വരെ നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷിഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവുമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും നഷ്ടം കണക്കാക്കുക. പല വകുപ്പുകളിലും ഇതുവരെ നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നിരിക്കെ…
മനാമ: സേവന രംഗത് പകരം വെക്കാനില്ലാത്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം വയനാട് ദുരിതാശ്വാസ നീതിയിലേക്കുള്ള ബഹ്‌റൈൻ പരിയാരം സി എച് സെന്റർ വിഹിതം ചാപ്റ്റർ ചെയർമാൻ ഹാരിസ് ഏഴോം ജില്ല ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലത്തിന് കൈമാറി. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടി സെക്രെട്ടറി ലത്തീഫ് പൂമംഗലം ,ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ജില്ല ഓർഗനൈസിംഗ് സെക്രെട്ടറി ഫൈസൽ ഇസ്മായിൽ ,ജില്ല സെക്രട്ടറി നാസർ മുല്ലാലി , വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് അദ്‌ലിയ ഫൈസൽ വട്ടപ്പൊയിൽ തുടങ്ങിയവരും ചാപ്റ്റർ ഭാരവാഹികളായ ബാദുഷ,അബ്ദുല്ല എവി, തുടങ്ങിയവരും ബഹ്‌റൈൻ കെഎംസിസി നേതാവ് കുട്ടൂസ മുണ്ടേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 50000 രൂപയുടെ ധനസഹായത്തിന് പുറമെ വയനാട് മേഖലയിലെ സേവന പ്രവർത്തനത്തിനിടയിൽ സി എച് സെന്റർ വളന്റിയറിനുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ചികിത്സാ ചിലവും പരിയാരം സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുത്തു.
പാലക്കാട്: ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. രണ്ടു ബസുകളിലെയും ഡ്രൈവര്‍മാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് ബസ്സുകളുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. രണ്ട് ഡ്രൈവര്‍മാര്‍ക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ബസ്സുകളുടെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. ചിലരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: തെളിവെടുപ്പിനിടെ മൃതദേഹം കണ്ടെത്തി, അമ്മയേയും ആൺസുഹൃത്തിനേയും പ്രതിയാക്കി
ആലപ്പുഴ: ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസയുടെ സ്ഥിരീകരണം. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കൊലപാതകo ആണോ എന്നതിൽ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടേത് കൊലപാതകമാണോ എന്നതിൽ നിലവിൽ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിൽ മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല.…
