- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
- ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷനില്‍ രണ്ട് വനിതകള്‍ക്ക് സ്ഥാനക്കയറ്റം
- ബഹ്റൈനില്‍ വാടക നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ തള്ളി
- ” വസന്തത്തിന്റെ ഇടിമുഴക്കം” AKCC ബഹ്റൈൻ കേരളപ്പിറവി ആഘോഷിച്ചു.
- 52 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Author: News Desk
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു. അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അസ്ലം വടകര അദ്ധ്യക്ഷനായിരുന്നു. അസൈനാർ കളത്തിങ്ങൽ, വി എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ,ഇസ്ഹാഖ് വില്യാപിള്ളി, സലാം മമ്പാട്ടു മൂല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഗഫൂർ കൈ പമംഗലം സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കും. മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നുനിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20ന് സമാജം ആസ്ഥാനത്തു വെച്ച് ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് സമ്മാനിക്കുമെന്ന് പുരസ്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ ഡോ. കെ.എസ്. രവികുമാർ, സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള, വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി. നായർ എന്നിവർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിനു വേണ്ടി പാലരുവി എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം.എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനവും നൽകി.രാവിലെ 8.25ന് എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽനിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. ഇത് സ്ഥിരമായതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്.വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി. കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്.പാലരുവി എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്രാ…
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിനു വേണ്ടി പാലരുവി എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനവും നൽകി. രാവിലെ 8.25ന് എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽനിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. ഇത് സ്ഥിരമായതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്. വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി. കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്. പാലരുവി എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു…
വയനാട് ദുരിതബാധിതരുടെ പേഴ്സണൽ ലോണും സ്വര്‍ണ പണയവും അടക്കം എല്ലാ വായ്പകൾക്കും മോറട്ടോറിയം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പ്കൾക്ക് മോറട്ടോറിയം നടപ്പാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധൻ ആദി കേശവൻ. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരം ഒരു പ്രകൃതി ദുരന്തം ഉണ്ടായി കഴിഞ്ഞാല്‍ ആ പ്രദേശത്തെ വായ്പകളെല്ലാം തന്നെ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ജില്ലാ തലത്തില്‍ ആണെങ്കില്‍ തന്നെ ഡിസ്ട്രിക്ട് കണ്‍സൾട്ടേറ്റീവ് കമ്മിറ്റിക്ക് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്നും ആദി കേശവൻ പറഞ്ഞു. എസ്എൽബിസി കൂടി കൂട്ടായ തീരുമാനം എടുക്കുന്നത് കുറച്ച് കൂടി നല്ലതാണ്. ഇതുവരെ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും ഒരു വര്‍ഷം മോറട്ടോറിയം നടപ്പാക്കണം. വ്യക്തിഗത വായ്പകളും സ്വര്‍ണ പണയവും വരെ ഇതില്‍ ഉൾപ്പെടുത്തണം. അങ്ങനെ ഒരു പ്രമേയം പാസാക്കിയാല്‍ എല്ലാ ബാങ്കുകളും അത് അംഗീകരിക്കും. ഡിസിസി ഒരു പ്രമേയം പാസാക്കിയാല്‍ ഇപ്പോള്‍ തന്നെ മോറട്ടോറിയം പ്രഖ്യാപിക്കാൻ കഴിയും. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സുപ്രധാന സാഹചര്യങ്ങളില്‍ സോണല്‍ മാനേജര്‍മാര്‍ക്ക് അടക്കം തീരുമാനം എടുക്കാൻ കഴിയുമെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം; രാജസ്ഥാനിൽ 20 മരണം; നഗരങ്ങളിൽ വെള്ളക്കെട്ട്
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ബെംഗളൂരു, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതിൽപെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഭരത്പുർ ജില്ലയിലെ ബംഗംഗ പുഴയിൽ ഏഴുപേർ മുങ്ങിമരിച്ചു. സ്കൂട്ടർ പുഴയിൽ ഒലിച്ചുപോയി രണ്ടുപേർ മരിച്ചു. ജയ്പുർ, കരൗളി, സവായി മധോപുർ, ദൗസ തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകിൽ ശക്തമായ മഴയാണ് രാജസ്ഥാനിൽ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജൻലാലൽ ശർമ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിലെ ശക്തമായ മഴയ്ക്ക്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂര്‍ക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ, എട്ടുപേര്‍ക്കാണ് രോഗബാധയുണ്ടായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍പ്പെട്ടവരായിരുന്നു ഇവര്‍.
മദ്യലഹരിയിൽ കാറോടിച്ച് സുരക്ഷാജീവനക്കാരനെ ഇടിച്ചുകൊന്നു; ഹൈദരാബാദിൽ വിദ്യാർഥി അറസ്റ്റിൽ
ഹൈദരാബാദ്: മദ്യലഹരിയിൽ വിദ്യാർഥി ഓടിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ ഭാഷ ഗോപി(38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ഗാജുലരാമരത്താണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവ് ഓടിച്ചിരുന്ന എസ്.യു.വി വാഹനം അമിതവേഗത്തിലെത്തി ഭാഷ ഗോപിയെ ഇടിച്ചുതെറിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം സമീപത്തെ വൈദ്യുത തൂണിലും മതിലിലും ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിന് ശേഷം, അഞ്ച് യുവാക്കൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ഇവരിൽ ഒരാൾ അപകടത്തിൽ തെറിച്ചുവീണ് കിടക്കുന്നയാളെ കണ്ടെങ്കിലും നിസ്സംഗതയോടെ മതിൽ ചാടി പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ മറുവശത്തേക്ക് വീണുപോയ വ്യക്തിയെ രക്ഷിക്കാനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ മതിലിനപ്പുറം ഏകദേശം പത്ത് അടിയോളം മാറിയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. അവിടെ ഒരു മൃതദേഹമുണ്ടെന്ന് അപകടസമയത്ത് റോഡിൽ തടിച്ചുകൂടിയവർ പോലും അറിഞ്ഞില്ല. പോലീസെത്തി അന്വേഷണം ആരംഭിച്ചതോടെയാണ് ഭാഷ ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ,…
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ, സാമൂഹിക സേവന പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂലക്ക് യൂറോപ്യൻ ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ ബഹുമതി. ഡോക്ടർ ഓഫ് എക്സലൻസ് ഇൻ ഗ്ലോബൽ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ് ബഹുമതിയാണ് നൽകിയത്. ദുബൈയിൽ നടന്ന ചടങ്ങിൽ സലാം മമ്പാട്ടുമൂല ഏറ്റുവാങ്ങി. ബഹ്റൈനിലെ സാമൂഹിക, ജീവകാരുണ്യമേഖലകളിൽ നിറഞ്ഞ സാന്നിധ്യമായ സലാം മമ്പാട്ടുമൂല നിലവില്‍ ബഹ്റൈന്‍ കെ.എം.സി.സി സെൻട്രല്‍ മാര്‍ക്കറ്റ് ഏരിയ പ്രസിഡന്റാണ്. മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു. സാമൂഹിക സേവനത്തിന് 150 ല്‍പരം അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൊച്ചി ∙ ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 33 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണു നൗഷാദിനെ അധികൃതർ പിടികൂടി പരിശോധിച്ചത്. ഷൂസിന്റെ സോളിനുള്ളിൽ ഒളിപ്പിച്ച 8 മാലകൾ പിടികൂടി. പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാമുണ്ടെന്ന് അധികൃതർ അറിയിച്ചു.
