Author: News Desk

കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടിയോളം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഓൺലെെൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓൺലെെൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മാബാദിൽ നിന്ന് പിടിയിലായ വിജയ് സോൻഖർ. സാമൂഹിക മാദ്ധ്യങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ഓൺലെെൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം ഉണ്ടാകാമെന്ന് പറഞ്ഞ് പണം കെെക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മാസങ്ങൾക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെ പരിചയപ്പെടുന്നത്. ഓൺലെെൻ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയിൽ കുറച്ച് തുക നൽകി. പിന്നാലെ വീട്ടമ്മ കൂടുതൽ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാദ്ധ്യമത്തിലെ പേജുകളിൽ പ്രദർശിപ്പിച്ചു. ഇങ്ങനെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വീട്ടമ്മ നൽകിയത്. ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോഴാണ്…

Read More

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. സന്തോഷ് വർക്കിയെ കൂടാതെ സോഷ്യൽ മീഡിയ താരം അലൻ ജോസ് പെരേര, അഭിലാഷ് അഠ്ടായം, ബ്രൈറ്റ്, ഷോർട്ട് ഫിലിം സംവിധായകൻ വിനീത് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഓഗസ്റ്റ് പതിമൂന്നിനാണ് യുവതി പരാതി നൽകിയത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഏപിൽ പന്ത്രണ്ടിനാണ് സംഭവം നടന്നത്. വിനീതും പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു. സൗത്ത് ചിറ്റൂരിലാണ് യുവതി വാടകയ്ക്ക് താമസിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനെന്ന് പറഞ്ഞ് പ്രതികൾ വാടക വീട്ടിലെത്തുകയും ഒന്നാം പ്രതി കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്. ശേഷം മറ്റുള്ളവർക്ക് വഴങ്ങിക്കൊടുക്കണമെന്ന് പറയുകയും ചെയ്തു.

Read More

കൊച്ചി: നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെ കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസും മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസുമാണ് കേസെടുത്തത്. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ ബലാത്സംഗ കുറ്റമുൾപ്പെടെ ചുമത്തിയിട്ടുണ്ട്.   ഐപിസി 356,376 പ്രകാരമാണ് മണിയൻപിള്ള വിനുമെതിരെകേസ് എടുത്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

Read More

കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Read More

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വഡോദരയില്‍ മുതല കൂട്ടങ്ങള്‍ എത്തിയത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കിട്ട വിഡിയോയില്‍ നഗരത്തിലെ അകോട്ട സ്റ്റേഡിയം പ്രദേശത്ത് ഒരു വീടിന്റെ മേല്‍ക്കൂരയില്‍ മുതലയെ കാണാം. മുതലയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സില്‍ പുറത്തുവന്ന മറ്റൊരു വിഡിേയായില്‍ തെരുവ് നായയയെ കടിച്ചുകൊണ്ട് വെളളത്തിലൂടെ നീങ്ങുന്ന മുതലയെയും കാണാം. മുതലയുടെ വിഡിയോ വൈറലായതോടെ ഇത്തരം സംഭവങ്ങള്‍ പലയിലടത്തും ഉള്ളതായി പരിസരവാസികള്‍ പ്രതികരിച്ചു. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ വഡോദരയിലെ പല പ്രദേശങ്ങളിലും മുതലക്കൂട്ടങ്ങള്‍ എത്തിയതായും ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതോടെ കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. വഡോദരയിലും പരിസരത്തും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന കൌണ്ടര്‍ എസ്ഡിആര്‍എഫിന്റെയും ടീമുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില്‍ ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സിപിഐയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന.…

Read More

കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസവും മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ, മുകേഷിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം നടക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി…

Read More

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടൻ മുകേഷ് കൊല്ലം എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ ചരിത്രത്തിൽ ആദ്യമായി കമ്മിറ്റിയെ നിയോഗിച്ച സർക്കാരാ‍ണിത്. മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഒരു അന്വേഷണ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചു. സി.പി.എമ്മിന്റേത് സ്ത്രീപക്ഷ നിലപാടാണ്.മുകേഷ് ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, മുമ്പ് ഇത്തരത്തിൽ കേസെടുത്ത കോൺഗ്രസ് എം.എൽ.എമാർ എന്തു ചെയ്തെന്ന് അദ്ദേഹം മറുചോദ്യമുന്നയിച്ചു. എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുകേഷിന്റെ രാജി എന്ന ആവശ്യത്തെ ജയരാജൻ തള്ളിയത്. കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കാത്ത പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത് ന്യായമല്ല. സിനിമാരംഗത്തെ സംശുദ്ധമാക്കണം എന്നതു തന്നെയാണ് എൽ.ഡി.എഫിന്റെ തീരുമാനം. അതിന് മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ…

Read More

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറില്‍ ഉള്ളത്. രണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ഇള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്ന് ചൂണ്ടികാണിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സുരേഷ് ഗോപി ഇന്നലെ പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്. അനില്‍ അക്കരയുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിക്കാണ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി…

Read More