- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: വി. കെ. തോമസ്സിനെ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ആദരിച്ചു. നിരവധി വർഷങ്ങളായി ബഹറിനിൽ സാംസ്‌കാരിക ജീവകാരുണ്യ, നിയമ സഹായ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തി വരുന്ന അഡ്വ: വി. കെ തോമസ് ന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്ക് ഇന്ത്യൻ എംബസിയുമായി ചേർന്ന് നിന്ന് സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം ഉണ്ടാക്കാൻ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു. കലവറ പാർട്ടി ഹാളിൽ കൂടിയ യോഗത്തിനു AO ജോണി സ്വാഗതം ആശംസിച്ചു. ബിനു രാജ്, വർഗീസ് ടി ഐപ്പ് , എബി കുരുവിള, സജി ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു . എൻ.കെ മാത്യു നന്ദി അറിയിച്ചു. ഷിബു സി ജോർജ്, ബിനോജ് മാത്യു, അജു ടി കോശി, ബിനു പാപ്പച്ചൻ, റിജോ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചാരുംമൂട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര എക്സൈസ് കറ്റാനം, ചാരുംമ്മൂട്, നൂറനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 2.686 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി 3 പേർ പിടിയിൽ. നൂറനാട് ആശാൻ കലുങ്കിനു സമീപം ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നത്തുനാട് കൊമ്പനാട് പാണിയേലി കൊറാട്ട്കുടി ദീപു (29), പാലമേൽ പയ്യനല്ലൂർ വിബിൻ ഭവനത്തിൽ വിജിൽ (26), കൊട്ടാരക്കര മൈലം വാരുത്തുണ്ടിൽ ലിൻസൺ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5 മൊബൈലും പണവും പിടിച്ചെടുത്തിട്ടുണ്ട്. മാവേലിക്കര എക്സൈസ് ഓഫീസർ അൻവർ സാദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആശുപത്രി ബെഡിൽ നിന്ന് കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം
കൊല്ലം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു. പനിയെ തുടർന്ന് താലൂക് ആശുപത്രിയിൽ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിലെ ബെഡിൽ നിന്നാണ് കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോഗിത്ത സൂചി തുളച്ചു കയറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ് ഓഫീസറുടെ റിപ്പോർട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും റിപ്പോർട്ട് കൈമാറിയിരുന്നു. സംഭവത്തിൽ കുട്ടിക്ക് മൂന്ന്, ആറ് മാസങ്ങളിൽ മാത്രം എച്ച്‌ഐവി പരിശോധന നടത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്‌ധ പാനലിന്റെ വിലയിരുത്തൽ. കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ…
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസുകളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര. ഹൈക്കോടതി റജിസ്ട്രാർക്കാണ് അനിൽ പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ്ങും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി. ജഡ്ജി ഹണി എം.വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് അനിൽ അക്കരയുടെ പരാതി. മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഹണിയാണ്. ഈ സാഹചര്യത്തിൽ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂർവമാകില്ല എന്ന് അനിൽ അക്കര പറയുന്നു. ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്…
തിരുവനന്തപുരം: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ഉണ്ണികൃഷ്ണനാ(24)ണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് വിധിയിലുണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രതിയെ വളർത്തിയതും പൂജാദികർമ്മങ്ങൾ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പനാണ്. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.തുടർന്നും ഇത്തരം പീഡനത്തിന് പലതവണ ഇരയായെന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസിനു പരാതി നൽകിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ തെറ്റായ…
മുകേഷ് എംഎല്‍എ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്‍എ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു. സിപിഎം ഔദ്യോഗിക വെബ്‌സൈറ്റിലെ ലേഖനത്തിലാണ് ബൃന്ദയുടെ പരാമര്‍ശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്ന ലേഖനത്തിലാണ് ബൃന്ദയുടെ വിമര്‍ശനം. ലേഖനത്തിന്റെ ആദ്യഭാഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ അഭിനന്ദിക്കുന്നു. സിനിമാ മേഖലയെ ചൂഷണങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും, അതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ നടപടിയാണെന്ന് ബൃന്ദ സൂചിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലഭിച്ച പരാതിയില്‍ സിപിഎം എംഎല്‍എയായ മുകേഷിനെതിരെ പൊലീസ് കേസെടുത്ത കാര്യം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളത്തില്‍ ഇടതു സര്‍ക്കാരെടുത്തിരിക്കുന്ന നടപടികളെ മോശപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ആരോപണം അഴിച്ചു വിടുന്നത്. കോണ്‍ഗ്രസിലെ രണ്ട്…
കോഴിക്കോട്: ഷിരൂരിൽ അപകടത്തിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ഡ്രൈവർ അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനമെടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സെപ്റ്റംബര്‍ 2, 3 തീയതികളില്‍ രക്ഷിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ദിനങ്ങള്‍ ആചരിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇതിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുപോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ അറിയിച്ചു. ഓറിയന്റേഷന്‍ ദിനങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനും പുതിയ അദ്ധ്യയന വര്‍ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളറിയാനും വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങളടങ്ങിയ പാക്കറ്റ് വാങ്ങാനും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
റിയാദ്: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. പാലക്കാട് ജില്ലയിലെ ചേറുമ്പ സ്വദേശി അബ്ദുള്‍ ഖാദര്‍ അബ്ദുള്‍ റഹ്മാന്റെ (63) വധശിക്ഷയാണ് ശരീഅ കോടതിയുടെ വിധിയെ തുടര്‍ന്ന് നടപ്പിലാക്കിയത്. സൗദി അറേബ്യ പൗരനായ യൂസുഫ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന വ്യക്തിയെയാണ് അബ്ദുള്‍ ഖാദര്‍ കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചാണ് പ്രവാസി മലയാളി സൗദി പൗരനെ കൊലപ്പെടുത്തിയത്. റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ഖാദറിന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊലപാതകം നടന്നയുടന്‍ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീംകോടതിയെയും റോയല്‍ കോര്‍ട്ടിനെയും പ്രതിയായ പ്രവാസി സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു. സൗദി വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കില്‍ ആംഫറ്റാമിന്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിന്‍ റാഷിദ് ബിന്‍…
വയനാട് പുനരധിവാസം: വീട് നഷ്ടപ്പെട്ടവർക്ക് മുൻഗണന, 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകും
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഏകകണ്ഠേന തീരുമാനിച്ചു. സർവ്വകക്ഷിയോഗത്തിൽ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതിൽ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ…
