- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
- സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- ഡല്‍ഹിയിലെ ബോംബ് സ്ഫോടനം: ബഹ്റൈന്‍ അപലപിച്ചു
- 26ാമത് യു.എന്‍. വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി പങ്കെടുത്തു
- കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ 11, 12,13 വയസ്സുള്ള മൂന്ന് പെൺകുട്ടികളെ കാണാതായി
- എസ്.സി.എച്ച്. ചെയര്മാന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ കാര്‍ഡിയോളജി യൂണിറ്റ് സന്ദര്‍ശിച്ചു
- ഡോക്ടർ ഷഹീന്റേത് വിചിത്ര പെരുമാറ്റം: ആരുമറിയാതെ പുറത്തുപോകും, പലരും കാണാന്‍ വരും
Author: News Desk
കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തെ നടവയലിലെ വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്ത് കനവ് എന്ന ഗുരുകുലാശ്രമം സ്ഥാപിച്ചതോടെയാണ് അദ്ദേഹം കനവ് ബേബി എന്ന് അറിയപ്പെട്ടുതുടങ്ങിയത്.ബേബിയുടെ ‘മാവേലിമൻറം’ എന്ന നോവൽ ആദിവാസി ജീവിതത്തിന്റെ നേർ പരിച്ഛേദമാണ്. ഈ നോവലിന് 1994-ലെ കേരള സാഹിത്യ അക്കാദമി അവാർഡും പിന്നീട് മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. ബേബി രചിച്ച ‘നാടുഗദ്ദിക’ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മനാമ: ബഹ്റൈനിൽ സിക്കിൾ സെൽ അനീമിയ (എസ്.സി.എ) ബാധിതരായ സ്ത്രീകൾക്കായി പ്രത്യേക വാർഡ് അനുവദിച്ചതായി സർക്കാർ ആശുപത്രികളുടെ സി.ഇ.ഒ. ഡോ.മറിയം അത്ബി അൽ ജലഹമ അറിയിച്ചു.സിക്കിൾ സെൽ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം നൽകാനുള്ള സർക്കാർ ആശുപത്രികളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇതെന്ന് അവർ പറഞ്ഞു. ഈ രോഗികളുടെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.വാർഡിൽ 18 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. അവയിൽ ഓരോന്നിനും സുപ്രധാന അടയാളങ്ങളുണ്ട്. ഇത് രോഗികളുടെ തുടർച്ചയായ നിരീക്ഷണത്തിനും പരിചരണത്തിൻ്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുന്നു.ഫെബ്രുവരിയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പാരമ്പര്യ രക്ത വൈകല്യമുള്ള സ്ത്രീകൾക്കായി ഒരു ഡേ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 12 കിടക്കകൾ, ഒരു പരിശോധനാ മുറി, ട്രയേജ്, ചികിത്സ, കൺസൾട്ടേഷൻ എന്നിവയ്ക്കുള്ള ഇടങ്ങൾ ഉൾപ്പെടുന്ന ഈ യൂണിറ്റ്, സ്ത്രീകളായ സിക്കിൾ സെൽ രോഗികൾക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതിന് സ്ഥാപിച്ചതാണ്.
ഐസിആർഎഫ് “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ ഒൻപതാമത്തെ ഇവൻ്റ് 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ബഹ്‌റൈൻ ബേയിലെ ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു
ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ ഒൻപതാമത്തെ ഇവൻ്റ് 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ബഹ്‌റൈൻ ബേയിലെ ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്‌ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു. വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യം വച്ചാണ്. ഇത്തവണ ഏകദേശം 170-ഓളം തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ കൊടുത്തു . കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും കൊടുത്തു.…
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വ്വമായി നടന്നു. വൈകിട്ട് നടന്ന പൊതു സമ്മേളനം കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരളാ സഭ അംഗവുമായിരുന്ന ബിജു മലയിൽ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശൂരനാട് അസ്സോസിയേഷൻ പ്രസിഡന്റ് ഹരീഷ് നായർ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ്, ഷിബു പത്തനം തിട്ട, നൗഷാദ് മഞ്ഞപ്പാറ, സുനിൽ കുമാർ, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ,രാജ് കൃഷ്ണൻ, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. രക്ഷാധികാരി ബിനോജ് മാത്യു കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിന്‍റെ പ്രകാശനം റഹിം വാവകുഞ്ഞിനു നൽകി നിര്‍വഹിച്ചു. തുടർന്ന് ബഹറിനിൽ വിവിധ സ്കൂളുകളിൽ അദ്ധ്യാപകരായി…
തിരുവനന്തപുരം∙ ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനരർ സ്ഥാനത്തുനിന്ന് മാറ്റി പകരം മുൻമന്ത്രി ടി.പി. രാമകൃഷ്ണനെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇ.പി. ജയരാജന് പരിമിതിയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി. നടത്തിയ പ്രസ്താവനകളും പാർട്ടി പരിശോധിച്ചതായി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ സ്വീകരിച്ചത് സംഘടനാ നടപടിയല്ലന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: 9 വയസ്സുകാരിയെ നാലുവർഷം തുടർച്ചയായി പീഡിപ്പിച്ച കേസിൽ പത്തോളം കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിന് (41) 86 വർഷം കഠിനതടവും 75,000 രൂപ പിഴയും.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. 2015 കാലഘട്ടത്തിൽ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോൾ മുതലാണ് പ്രതി പീഡനം തുടങ്ങിയത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചത്. ആ വർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് 2019ൽ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി സംഭവം പുറത്തുപറയാൻ ഭയന്നു.ഇതേ വർഷം…
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16 കാരിയെ പീഡിപ്പിച്ചു; തളിപ്പറമ്പിലെ മന്ത്രവാദിക്ക് 52 വർഷം തടവ്
തളിപ്പറമ്പ്: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു.തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി(54)മിനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 9ന് പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്നും അത് ഒഴിപ്പിച്ചാലേ കാലിന്റെ വേദന മാറുകയുള്ളൂ എന്നും പറഞ്ഞ് പെൺകുട്ടിയെ വീടിന്റെ മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി. മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 77,000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് വാങ്ങിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിനു മുന്നിലെ റോഡ് നിർമാണം പുരോഗമിക്കുന്നതിനാൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സെപ്റ്റംബർ 4 ബുധനാഴ്ച മാത്രമേ സ്കൂൾ തുറക്കുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ ഉള്ളത്. എന്നാൽ ഒന്നാം ക്ലാസ് മുതൽ മൂനാം ക്ലാസ് വരെയുള്ള ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസ് സെപ്റ്റംബർ 1 ന് തുറക്കും.
ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല; ആദ്യമായാണ് കേൾക്കുന്നത്’; വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത് – മോഹൻലാൽ
തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നണ്ട് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത് സിനിമയിലുള്ള എല്ലാവര്‍ക്കും ഇതേക്കുറിച്ച് പറയാനുള്ള സമയമാണിപ്പോള്‍. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ അഭിപ്രായം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല’ അദ്ദേഹം പറഞ്ഞു. ഞാന്‍…
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ എം. മുകേഷ് എം.എൽ.എയ്ക്ക് സംരക്ഷണ കവചമൊരുക്കി സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സി.പി.എമ്മിലും പുറത്തും ശക്തമായിരിക്കെയാണ് പാർട്ടി മുകേഷിനെ ചേർത്തുപിടിക്കാൻ തീരുമാനിച്ചത്.പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണ് തീരുമാനം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി. മുമ്പ് സമാന ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിന് പ്രതിരോധം തീർക്കാനാണ് തീരുമാനം. പതിവില്ലാത്ത രാജി കീഴ്‍വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് ധാരണ. മാത്രമല്ല മുകേഷിന്റെ രാജിയെത്തുടർന്ന് കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്. മുകേഷിന്റെ രാജിയാണ് ഉചിതമെന്ന് സി.പി.എം. നേതൃത്വത്തെ സി.പി.ഐ. അറിയിച്ചിരുന്നു.
