Author: News Desk

കൊച്ചി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്ന മേഖലയായതിനാല്‍ നിര്‍ദിഷ്ട ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാതയെക്കുറിച്ച് എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് ഹൈക്കോടതി.തുരങ്കപാത നിര്‍മാണത്തിന് എതിരല്ലെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.ഹില്‍ സ്റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന വിവരങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടെ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തുടക്കത്തില്‍ തന്നെ കോടതിയെ അറിയിക്കണം. തുരങ്കപാത നിര്‍മിക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സര്‍ക്കാരും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂലമാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. വയനാട്ടിലെ ദുരന്തമേഖലകളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ അനുമതി വേണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഹില്‍ സ്റ്റേഷനുകളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം, താമസിക്കാനുള്ള…

Read More

തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ഇ.പി. ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞുതന്നെ. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇ.പി. എത്തിയില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് അദ്ദേഹം. കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇ.പിയെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. നാട്ടിലേക്കു മടങ്ങുകയാണുണ്ടായത്. ഇ.പിക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് സംസ്ഥാന സെക്രട്ടേറിയേറ്റാണ്. ഇതിൽ ഇ.പിക്ക് അതൃപ്തിയുണ്ട്. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. ആത്മകഥ എഴുതുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആത്മകഥ അവസാന ഘട്ടത്തിലാണ്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.ജാവദേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.

Read More

മനാമ: ബഹ്‌റൈന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) പ്രതിനിധിസംഘം സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ തിയതികളില്‍ ഇന്ത്യയില്‍ മള്‍ട്ടി-സിറ്റി ടൂര്‍ നടത്തും. സുസ്ഥിര വികസന മന്ത്രി നൂര്‍ ബിന്‍ത് അലി അല്‍ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബഹ്റൈന്‍ ഇ.ഡി.ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മറ്റ് ഉന്നതോദ്യോഗസ്ഥരുമുണ്ടാകും.പര്യടനവേളയില്‍ നിക്ഷേപകര്‍ക്ക് മുന്‍ഗണനാ മേഖലകളിലെ മൂല്യവര്‍ദ്ധന അവസരങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ഐ.സി.ടി) എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പരിപാടികളും യോഗങ്ങളും ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ബഹ്റൈനില്‍ ഉയര്‍ന്ന സാധ്യതകളുള്ള നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമായി ചുമതലപ്പെടുത്തിയ പ്രതിനിധിസംഘം മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങള്‍ സന്ദര്‍ശിക്കും.ഗള്‍ഫിന്റെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇന്ത്യയുമായുള്ള സാമീപ്യവും ഞങ്ങളുടെ പുരോഗമന നയങ്ങളും സ്വാഗതാര്‍ഹമായ ബിസിനസ് അന്തരീക്ഷവും ചേര്‍ന്ന, ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ഒരു കേന്ദ്രമാണ് ബഹ്‌റൈനെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈന്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ…

Read More

കൊച്ചി : മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന ‘മാക്ട’യുടെ മുപ്പതാം വാർഷികം സെപ്റ്റംബർ ഏഴിന് എറണാകുളം ടൗൺഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് മാക്ടയുടെ മുതിർന്ന അംഗവും സംവിധായകനുമായ ജോഷി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ചലച്ചിത്രതാരം അപർണ ബാലമുരളി ചടങ്ങിന് ഭദ്രദീപം തെളിയിക്കും. തുടർന്ന് വിദ്യാർത്ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേർന്ന് സിമ്പോസിയം നടക്കും. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരൻ ,സഞ്ജയ് ബോബി ,സംവിധായൻ ജൂഡ് ആന്റണി ജോസഫ്, ഫാദർ അനിൽ ഫിലിപ്പ് ,പ്രമുഖ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുക്കും. ഡോക്ടർ അജു കെ നാരായണൻ മോഡറേറ്റർ ആയിരിക്കും. ഉച്ചയ്ക്ക് രണ്ടുമണിമുതൽ മാക്ട കുടുംബ സംഗമം നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ ,മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5 മണി മുതൽ പ്രധാന ചടങ്ങുകൾ ആരംഭിക്കും. അഭിമാനപുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത…

Read More

മോൺപസിയർ: 160 കിലോമീറ്റർ ഓട്ടത്തോടെ ഫ്രാൻസിൽ ശനിയാഴ്ച ആരംഭിക്കുന്ന ലോക കുതിരയോട്ട ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ റോയൽ എൻഡുറൻസ് ടീം പങ്കെടുത്തു.ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ്. ടീമിൽ നാല് റൈഡർമാരും ഉൾപ്പെടുന്നു: ‘ ഡി വാനെൽസ്’ വിഭാഗത്തിൽ ജാഫർ മിർസ, ‘വിസ് ഫാഗി യോലി’ വിഭാഗത്തിൽ ഷെയ്ഖ് ഇസ ബിൻ ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, ‘എർമിൻ ഡാർടാഗ്നൻ’ വിഭാഗത്തിൽ ഉത്മാൻ അൽ അവാദി, ‘എൽമിർ ഡി ബോസോൾസ്’ വിഭാഗത്തിൽ സൽമാൻ ഈസ എന്നിവർ. റിസർവ് റൈഡർമാർ: സർഹാൻ ഹമീദ്, ഹമദ് ഇസ.ചടങ്ങിൽ റോയൽ എൻഡുറൻസ് ടീം ഡയറക്ടർ ഡോ. ഖാലിദ് അഹമ്മദ് ഹസൻ്റെ നേതൃത്വത്തിൽ റോയൽ എൻഡുറൻസ് ടീം ബഹ്‌റൈൻ പതാക അഭിമാനപൂർവം റൈഡർമാരുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

Read More

തിരുവമ്പാടി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. കാന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽനിന്ന് അബിന് വൈദ്യുതാഘാതമേറ്റു എന്നാണ് പോലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നാണ് വിനീതിന്റെ വെളിപ്പെടുത്തൽ. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തിൽ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസിൽ ആറാം പ്രതിയാണ്…

Read More

മനാമ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഒരു കിലോസ്വർണം വരെ നേടാനുള്ള അവസരമാണ് ‘ഷോപ്പ് ആന്റ്വിൻ’ പ്രമോഷനിലൂടെ ഒരുക്കുന്നത്. ഇസ ടൗണിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ആദ്യ നറുക്കെടുപ്പിന് സീനിയർ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ്യ (MOIC) ഷാഫി അൽബലൂഷി മേൽനോട്ടം വഹിച്ചു. നറുക്കെടുപ്പിൽ വിജയികളായ 11 പേർക്ക് സമ്മാനങ്ങൾ നൽകി.ഒക്‌ടോബർ 30 വരെ നടക്കുന്ന റാഫിൾ, ഷോപ്പർമാർക്ക് ഒരു കിലോ സ്വർണക്‍വരെ നേടാനുള്ള അവസരം നൽകുന്നു. 46 പേർക്ക് സമ്മാനങ്ങൾ ലഭിക്കും.അഞ്ചു ദിനാറിന്റെ ഓരോ പർച്ചേസിനും ഒരു ഇലക്ട്രോണിക് റാഫിൾ ടിക്കറ്റ് ലഭിക്കും. ഇത് ഓരോ നറുക്കെടുപ്പിലും വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.nesto നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആന്റ് വിൻ’ പ്രമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യു.എ.ഇ. (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംപൂർ), ബഹ്‌റൈൻ (മനാമ), ഖത്തർ (ദോഹ) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. അഭിഭാഷക ജോലിയിൽ കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയമുള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 സെപ്റ്റംബര്‍ 20നകം അപേക്ഷ നല്‍കേണ്ടതാണ്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും തന്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്കാരിക സംഘടനകളുമായി…

Read More

തിരുവനന്തപുരം: കടലിനടിയിലെ വിസ്മയക്കാഴ്ചകൾ കൺമുന്നിൽ കാണാനും തൊട്ടനുഭവിക്കാനും റെഡിയാണെങ്കിൽ തിരുവനന്തപുരത്തേക്ക് പോരൂ. രാജ്യത്ത് ഇതാദ്യമായി ഒരുങ്ങിയ കൂറ്റൻ മറൈൻ മിറാക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിലെ കൗതുകക്കാഴ്ചകൾ ആസ്വദിച്ചു മടങ്ങാം. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിം​ഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്‍റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാണ്. മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം നഗരത്തിന് വ്യത്യസ്തമായ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ ആസ്വദിക്കാം. ലുലു മാളിനു സമീപമുള്ള ആനയറ വേൾഡ് മാർക്കറ്റ് മൈതാനിയിലാണ് പ്രദർശനം നടക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ…

Read More