- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
- സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- ഡല്‍ഹിയിലെ ബോംബ് സ്ഫോടനം: ബഹ്റൈന്‍ അപലപിച്ചു
- 26ാമത് യു.എന്‍. വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി പങ്കെടുത്തു
Author: News Desk
കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാനായി കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ
കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാനായി കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ ആലപ്പുഴ: കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ജലഗതാഗത വകുപ്പുമായി കൈ കോർത്തുകൊണ്ടാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കായൽ കാഴ്ച്ചകൾ കാണുവാൻ അവസരമൊരുക്കുന്നത്. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് പുന്നമട – വേമ്പനാട് കായല്‍ - മുഹമ്മ – പാതിരാമണല്‍ – കുമരകം – റാണി – ചിത്തിര – മാര്‍ത്താണ്ഡം – ആര്‍ ബ്ലോക്ക് – സി ബ്ലോക്ക് – മംഗലശ്ശേരി – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ 4 ,മണിയോടെ തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്നു. വേഗ- 2 ബോട്ടിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. 40 എ.സി സീറ്റും 80 സീറ്റ് നോണ്‍ എ.സി.യിലാണ്. 5…
കൊച്ചി: നടന്‍ ബാബുരാജിനെതിരായ പീഡനപരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അടിമാലി പോലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കിയിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇപ്പോൾ കേരളത്തിന് പുറത്തുള്ള യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. ഈയാഴ്ച തന്നെ അടിമാലിയിലെത്തി മൊഴി നല്‍കാന്‍ അന്വേഷണസംഘം യുവതിയോട് ആവശ്യപ്പെടും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പോലീസാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. അടിമാലിയിൽ ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന യുവതിയെ 2019ൽ റിസോർട്ടിൽ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ എറണാകുളം ജില്ലയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഓൺലൈനിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഹെെദരാബാദ്: നടൻ വിനായകനെ ഹെെദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹെെദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് നടപടിക്ക് കാരണമെന്നാണ് സൂചന. വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹെെദരാബാദിൽ നിന്നായിരുന്നു. ഇതിനിടെ ഹെെദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. ഇത് പിന്നീട് കയ്യേറ്റത്തിലേക്ക് കലാശിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി നടൻ ഒരു ഓൺലെെൻ ചാനലിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം കത്തിനിൽക്കെ, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മുതിർന്ന ആർ.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ബി.ജെ.പി. മുൻ ജനറൽ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതിൽ രാം മാധവിന് നിർണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. ജമ്മു-കശ്മീർ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കും കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയിരുന്നു.…
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരി(മാമി) നെ കാണാതായ കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എ.സ്.പി. എസ്. ശശിധരൻ, കേസ് സി.ബി.ഐക്ക് കൈമാറാമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണിത്. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താനുള്ള നിർദേശമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയിരിക്കുന്നത്. മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നിയോഗിച്ച സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. കേസിൽ അജിത് കുമാർ ഇടപെട്ടുവെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേസ് സി.ബി.ഐക്ക് കൈമാറാമെന്ന് എസ്. ശശിധരൻ റിപ്പോർട്ട് നൽകിയത്.2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈല്‍…
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ യാദേ റാഫി ഓർമദിനം 30/8/2024 വെള്ളിയാഴ്ച ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇന്ത്യയുടെ ഗാന ചക്രവർത്തി മുഹമ്മദ് റാഫി സാഹിബിനെ ഇഷ്ടപ്പെടുന്ന ഗായകരും സംഗീത പ്രേമികളും മുഹമ്മദ് റാഫി സാഹിബിന്റെ ഓർമ്മ ദിനം എന്നും ഹൃദയത്തിൽ ഓർക്കാവുന്ന രീതിയിൽ മുഹമ്മദ് റാഫി സാഹിബ് പാടി പതിപ്പിച്ച മനോഹര ഗാനങ്ങൾ വിവിധ ഗായകരുടെ മധുരമേറുന്ന ശബ്ദ മാധുര്യത്തിൽ നാലു മണിക്കൂർ മുഹമ്മദ് റാഫി സാഹിബിന്റെ ഗാനങ്ങൾ മലാസ് ചെറിസ് ഓഡിറ്റോറിയത്തിൽമുഴങ്ങി..ഗൾഫ് മലയാളി ഫെഡറേഷൻ എല്ലാവർഷവും മുഹമ്മദ് റാഫി സാഹിബിന്റെ പേരിൽ ഓർമ്മ ദിനം ഗാനസന്ധ്യയായി മാറ്റാർ ഉണ്ടായിരുന്നു സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ അധ്യക്ഷയിൽ കൂടിയ ഓർമ ദിനം സാംസ്കാരിക സമ്മേളനം സിയഡ് ആഫ്റ്റബ് അലി നിസാമി ഉദ്ഘാടനം ചെയ്തു. ആമുഖം പറഞ്ഞുകൊണ്ട് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ. ഓർമ്മ ദിനത്തിന് ഗാനങ്ങളെക്കുറിച്ചും കുടുംബ പശ്ചാത്തല ത്തെക്കുറിച്ചും ഇന്നും…
മനാമ: പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൽ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമദ് ടൗണിൽ വെച്ച് നടന്നത്. ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.വളരെ മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ ലഭിച്ച സേവനങ്ങളിൽ പങ്കെടുത്ത പലരും മികച്ച അഭിപ്രായം രേഖപ്പെടുത്തി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഐ.വൈ.സി.സി ദേശീയ മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വിവിധ ഏരിയ ഭാരവാഹികൾ, മറ്റ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പ്…
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് കെസി വേണുഗോപാൽ. വിഷയത്തിൽ മറുപടി പറയാൻ സിപിഎമ്മിനാകുന്നില്ല. സിപിഎമ്മിനെ ആർഎസ്എസിന് പിന്നിൽ കെട്ടിയിടാനാണോ നേതൃത്വത്തിൻ്റെ ശ്രമമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ എന്തോ ഒളിച്ചുവെക്കാനുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂർ പൂരം കലക്കിയതിൽ പോലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായി. ഇക്കാര്യത്തിൽ ദുരൂഹത അകറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഇതിൽ എന്തോ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റുന്നതല്ല ജനം എല്ലാം കാണുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണം. അന്വേഷണം ആവശ്യപ്പെടുന്നവരെ തല്ലിച്ചതയ്ക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്. സിപിഎമ്മിന് അഖിലേന്ത്യാ നേതൃത്വമുണ്ടെങ്കിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി; പുനർജനി കേസിൽ ഇഡി അന്വേഷണത്തിന് വെല്ലുവിളി; പിവി അൻവർ
മലപ്പുറം എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് പിവി അൻവർ എംഎൽഎ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിജിപിയും ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും പിവി അൻവർ വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശ്ശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മുമ്പാകെ മൊഴി നൽകാനായി മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് പിവി അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. 22ാം തീയ്യതി പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിച്ചത് തൻ്റെ ഫോൺ എഡിജിപി ചോർത്തിയതിന് പിന്നാലെയാണ്. എഡിജിപി ആവശ്യപ്പെട്ടിട്ടാണ്…
സിപിഎമ്മിൽ കൊട്ടാര വിപ്ലവം; കള്ളകടത്തു പങ്കു വെക്കുന്നതിലെ തർക്കം ഇപ്പോൾ നടക്കുന്നത്. കെ സുരേന്ദ്രന്‍
കോട്ടയം: പിവി അന്‍വറിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിൽ കൊട്ടാര വിപ്ലവം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇപ്പോൾ നടക്കുന്നത് കള്ളകടത്തു പങ്കു വെക്കുന്നതിലെ തർക്കമാണ്.സ്വർണ കള്ളക്കടത്തുകാരെ പോലീസ് സഹായിക്കുന്നു.എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞപ്പോൾ അൻവർ ആരാണ് എന്നാ ചോദ്യത്തിലേക്ക് ആണ് സിപിഎം എത്തിയത്.സിപിഎമ്മിന് ഇക്കാര്യത്തിൽ ഒരു ആത്മാർത്ഥയും ഇല്ല.ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ആര്‍എസ് എസ് നേതാവുമായി എഡിജിപി കൂടികാഴ്ച നടതതിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ഉണ്ടയില്ലാ വെടിയാണ്.2023 മെയ് മാസത്തില്‍ ആണ് കൂടി കാഴ്ച നടന്നത്.പിന്നെ എങ്ങനെ 2024 ഏപ്രിൽ നടന്ന പൂരം ആട്ടിമറിക്കാൻ കൂടികാഴ്ച നടത്തുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.വിഡി സതീശന് തലക്ക് ഓളമാണ്.ആര്‍എസ്എസ് എഡിജിപി കൂടികാഴ്ചയിൽ ബിജെപി എന്ത് മറുപടി പറയണം.മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടാൽ എന്താണ് കുഴപ്പം.ബിജെപി യിലേക്ക് കൂടുതൽ ആളുകൾ വരുന്നു.സിപിഎമ്മിൽ തമ്മിലടിയാണ്.സമ്മേളനങ്ങൾ കഴിയുമ്പോൾ കൂടുതൽ ആളുകൾ പാർട്ടി വിടും.ബിജെപി കേരളത്തിൽ പ്രവർത്തിക്കുന്നത് അധികാരത്തിൽ വരാനാണെന്നും…
