Author: News Desk

മുഹറഖ്: മുഹറഖിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ബാള്‍റൂമില്‍ ആരോഗ്യമേഖലയിലെ പ്രമുഖരെ അണിനിരത്തി വിഷണറി ലീഡര്‍ഷിപ്പ് മീറ്റ് (ക്രാന്തദര്‍ശി നേതൃയോഗം) സംഘടിപ്പിച്ചു. പരിപാടിയില്‍ മംഗലാപുരം യെനെപോയ സര്‍വകലാശാല ചാന്‍സലര്‍ ഡോ. യെനെപോയ അബ്ദുള്ളക്കുഞ്ഞി മുഖ്യാതിഥിയും സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു.ടി. ഇഫ്തിക്കര്‍ ഫരീദ് വിശിഷ്ടാഥിതിയുമായിരുന്നു. https://youtu.be/49KLUJTAQHk ആരോഗ്യമേഖലയിലെ പ്രധാന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനും നേതൃത്വപരമായ കാഴ്ചപ്പാടുകള്‍ കൈമാറാനും ഭാവിയിലേക്കുള്ള സഹകരണ സാധ്യതകള്‍ കണ്ടെത്താനുമാണ് യോഗം സംഘടിപ്പിച്ചത്. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും ബദര്‍ അല്‍ സമാ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് പരിപാടിയെ അഭിസംബോധന ചെയ്തു. മേഖലയില്‍ നൂതന ആരോഗ്യ സേവനങ്ങല്‍ നല്‍കുന്നതില്‍ തന്റെ ആശുപത്രിക്ക് ഉറച്ച പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ജി.സി.സി. മേഖലയിലുടനീളം നാലായിരത്തിലധികം ജീവനക്കാരുള്ള ഒരു വലിയ ആരോഗ്യസംരക്ഷണ സംവിധാനം സ്ഥാപിക്കുന്നതുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ്…

Read More

മലപ്പുറം: എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയും ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൂടുതൽ വിവരം കൈയില്‍ ലഭിക്കുന്നതോടെ പുറത്തുവിടും. കേരളത്തിലെ അതിപ്രമാദമായ രാഷ്ട്രീയ കേസ് ഒരു സര്‍ക്കാരിനെ, ഒരു മുന്നണിയെപോലും ബാധിക്കാന്‍ സാധ്യതയുള്ള ഒരു കേസ് അന്തം വിട്ടുപോകുന്ന രീതിയിലാണ് അട്ടിമറിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന് മുൻകൂർജാമ്യം. 30 ദിവസത്തെ താൽക്കാലിക മുൻകൂർ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 30 ദിവസത്തേക്ക് അറസറ്റ് തടഞ്ഞതായി കോടതി വ്യക്തമാക്കി. 50,​000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് ജാമ്യം ലഭിച്ചത്. സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. രഞ്ജിത്ത് മുറിയിലുള്ള സമയം, എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞു. ഈ സമയം രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രേവതിയാണെന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിന് ബന്ധമുണ്ടോയെന്നൊന്നും എനിക്കറിയില്ല. എന്റെ ഫോട്ടോയെടുത്ത് അയക്കുകയായിരുന്നു. അപ്പോൾ ആർക്കാണെന്ന് ഞാൻ ചോദിച്ചു. രേവതിക്കാണ്, നിന്നെക്കണ്ടിട്ട് ഇഷ്ടായി എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ബംഗളൂരുവിലെ മുറിയിൽവച്ചാണ് ഈ സംഭവം നടന്നത്. ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രം പാക്കപ്പ് ആയതിന് ശേഷം ഓഡിയോ ലോഞ്ചോ മറ്റോ ആയി ബന്ധപ്പെട്ടാണ് ആള് ഉണ്ടായിരുന്നത്.’- യുവാവ് പറഞ്ഞു അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് രഞ്ജിത്ത് ടിഷ്യൂ പേപ്പറില്‍…

Read More

ഗാന്ധിനഗർ: കഴിഞ്ഞ ദിവസം ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ ഗുജറാത്തിൽ സംഘർഷം. സൂറത്തിലെ സയേദ്‌പുരയിലാണ് ഗണേശ മണ്ഡപത്തിനുനേരെ ചിലർ കല്ലെറിഞ്ഞത്. സംഭവത്തെത്തുടർന്ന് കല്ലെറിഞ്ഞ ആറുപേരെയും ഇതിന് പ്രേരിപ്പിച്ച 27 പേരെയും അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി പറഞ്ഞു. ഗണേശ വിഗ്രഹത്തിന് നേരെ ചില കുട്ടികൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ അനുപം സിംഗ് ഗെലോട്ട് വ്യക്തമാക്കി. പൊലീസ് ഉടൻതന്നെ കുട്ടികളെ അവിടെനിന്ന് നീക്കി. പിന്നാലെ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ഗുജറാത്ത് ആഭ്യന്തമന്ത്രി, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമാധാനാന്തരീക്ഷം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ രത്‌ലമിലും സമാന…

Read More

കൊച്ചി: റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്‍റെ മകൾ നൂറ ഫാത്തിമ ആണ് മരിച്ചത്. റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടന്തറ ഹിദായത്തുൽ ഇസ്‍ലാം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോൾ. സഹോദരങ്ങൾ: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. രണ്ടാഴ്ച മുൻപാണ് കോട്ടയം മീനച്ചിൽ മരുതൂർ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥ് (എട്ടുമാസം) സമാനരീതിയിൽ മരിച്ചത്. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കോഴിക്കോ‌ട് : ലോകോത്തര ഷോപ്പിംഗിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിക്കും.തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിംഗിനായി മാൾ തുറക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമെ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫൺടൂറയും ലുലുവിൽ സജ്ജമാണ്. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തും.മുൻനിര ബ്രാൻഡഡ് ഉൽപന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ലോകത്തെ വിവിധ കോണുകളിൽ നിന്നുമുള്ള വ്യത്യസ്തമായ ഉൽപന്നങ്ങൾ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്. പലവഞ്ജനങ്ങൾ, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി…

Read More

മനാമ: ഫ്രാന്‍സിലെ മോണ്ട്പാസിയറില്‍ നടന്ന എഫ്.ഇ.ഐ. ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പ് 160 കിലോമീറ്റര്‍ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബഹ്‌റൈന്‍ റോയല്‍ എന്‍ഡ്യൂറന്‍സ് ടീം ഒന്നാം സ്ഥാനം നേടി. https://youtube.com/shorts/_h3Kug4tXeg ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ചാമ്പ്യന്‍ഷിപ്പ് വേദിയിലെത്തി. റോയല്‍ ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ച ടീം ക്യാപ്റ്റനും രാജാവിന്റെ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക്‌സ് പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെയും ടീം അംഗങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു. ടീമിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍നിന്ന് ലഭിച്ച ഉറച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാജാവിന്റെ പ്രോത്സാഹനത്തിന്റെ നേരിട്ടുള്ള ഫലമാണ് തുടര്‍ച്ചയായ രണ്ടാം വിജയം. മികച്ച വിജയമാണ് ടീം നേടിയത്. ഇത് ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. 39 രാജ്യങ്ങളില്‍നിന്നുള്ള 118 പുരുഷ-വനിതാ റൈഡര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആറ് ലൂപ്പുകളായി തിരിച്ച 160 കിലോമീറ്ററായിരുന്നു മത്സരത്തിന്റെ ദൂരം.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2024ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം അല്‍ ഹിലോ ട്രേഡിങ് കമ്പനിയും സംയുക്തമായി തുടർച്ചയായ രണ്ടാം വർഷവും അത്തപ്പൂക്കള മത്സരവും, തുടർന്ന് കുടുംബാംഗങ്ങളുടെ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും സംഘടിപ്പിച്ചു. സൊസൈറ്റി ഹാളിൽ നടന്ന മത്സരത്തിൽ മികച്ച മത്സരം കാഴ്ചവച്ച ജോസ് കുമാർ ക്യാപ്റ്റനായ ടീം A ഒന്നാം സമ്മാനവും, രാജി ബിനുമോൻ ക്യാപ്റ്റനായ ടീം B രണ്ടാം സമ്മാനവും N.S റോയ് ക്യാപ്റ്റനായ ടീം C മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2024 ജനറൽ കൺവീനർ അജിത് പ്രസാദ് നിയന്ത്രിച്ച പരിപാടിയിൽ പൂക്കള മത്സരം വിധികർത്താക്കളായ ജയരാജ്…

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന. ട്രാഫിക്, സുരക്ഷാ പരിശോധന ക്യാമ്പയിനുകൾ അധികൃതർ തുടരുകയാണ്. ട്രാഫിക് ആന്‍റ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടറാണ് പരിശോധനകൾ നടത്തി വരുന്നത്. ഇത് പ്രകാരം കഴിഞ്ഞ ആഴ്ചയിലും രാജ്യത്ത് വ്യാപകമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് പരിശോധനകൾ നടത്തിയിരുന്നു. സുരക്ഷാ ക്യാമ്പയിനുകളിൽ 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനമോടിച്ച 65 ഡ്രൈവർമാരെ പരിശോധനകളിൽ അറസ്റ്റ് ചെയ്തു. 128 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ജുവനൈൽ ഗാരേജിലേക്ക് റഫർ ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 66 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.

Read More

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഗുദൈബിയ കൂട്ടവുമായി സഹകരിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അമ്പത്തോളം പേര് രക്തദാനം നടത്തി. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളായ നിതിൻ ശ്രീനിവാസ്, സെഹ്‌ല ഫാത്തിമ, അബ്ദുൽ നാഫിഹ്‌, ഹലീമത് മനഹിൽ ഗുദൈബിയ കൂട്ടം ഭാരവാഹികളായ റിയാസ് വടകര, സുബീഷ് നിട്ടൂർ,മുജീബ് എസ്, ജിഷാർ കടവല്ലൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Read More