Author: News Desk

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ജെ.എൻ.യുവിലെത്തിച്ചു. യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട സർവകലാശാലയിൽ അവസാനമായി അദ്ദേഹമെത്തിയപ്പോൾ അന്തരീക്ഷം ലാൽ സലാം വിളികളാൽ മുഖരിതമായി. കനത്ത മഴയെയും അവ​ഗണിച്ച് വിദ്യാർഥികളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരമർപ്പിക്കുന്നതിനായി സർവകലാശാലയിലെത്തിച്ചത്. പാർട്ടി നേതാക്കൾ എയിംസിൽനിന്ന് യെച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി. വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ടുപോകുംവഴിയാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ അൽപസമയം പൊതു ദർശനത്തിന് വെച്ചത്. എംഎ വിദ്യഭ്യാസത്തിനായി ജെ.എൻ.യുവിലെത്തിയപ്പോഴായിരുന്നു യെച്ചൂരി എസ്എഫ്ഐയിലൂടെ ഇടത് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മൂന്ന് വർഷം അദ്ദേഹം തുടർച്ചയായി വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജെ.എൻ.യുവിൽ നിന്നുയർന്ന പ്രതിഷേധ സ്വരങ്ങൾക്ക് നേതൃനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു. ജെ.എൻ.യുവിലെ പൊതുദർശനത്തിന് ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. രാത്രി മുഴുവൻ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. തുടർന്ന്…

Read More

കാസർകോട്: നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽനിന്ന് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു.പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യയ്ക്കാണ് (46) പാമ്പുകടിയേറ്റത്. ഉടൻ തന്നെ നീലേശ്വരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. വിഷപ്പാമ്പല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങളായി അടഞ്ഞുകിടന്ന ക്ലാസ് മുറി ഓണാഘോഷ പരിപാടികൾക്കായി ഇന്നു രാവിലെ 10ന് തുറന്നപ്പോഴാണ് സംഭവം.

Read More

ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ ദമ്പതികളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്ക്. മാത്യൂസിന്റെ സുഹൃത്ത് റൈനോൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കുറച്ചു കുറച്ചായി മോഷ്ടിക്കുകയായിരുന്നു. ഓഗസ്റ്റ് 7ന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് ഏഴിന് പകൽ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിലാണ് സുഭദ്രയെ മറവ് ചെയ്തത്.

Read More

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അഞ്ചരമാസം ജയിലിൽ കഴിഞ്ഞ ഡൽഹി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പുറത്തിറങ്ങി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജ്‌രിവാളിന്റെ മോചനം. ഡൽഹിയിലെ കനത്ത മഴയെ അവഗണിച്ച് ഒട്ടേറെ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് കേജ്‌രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു പുറത്തു കാത്തുനിന്നത്. ജയിലിനു പുറത്ത് പ്രവർത്തകർ വൻ സ്വീകരണം സംഘടിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ് തുടങ്ങിയവർ കേജ്‌രിവാളിനെ സ്വീകരിക്കാനെത്തിയിരുന്നു. തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങു വർധിച്ചുവെന്നു ജയിൽമോചിതനായ ശേഷം അരവിന്ദ് കേ‌ജ്‌രിവാൾ പറഞ്ഞു. ജയിലിനു പുറത്തു തന്നെ സ്വീകരിക്കാനെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഈ കനത്ത മഴയിലും നിങ്ങൾ ഇത്രയും പേർ ഇവിടെ വന്നു. അതിന് എല്ലാവരോടും നന്ദി. എന്റെ ജീവിതം ഈ രാജ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടിരുന്നു. ഈ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. എന്നാൽ…

Read More

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ പ്രൊഡക്‌ഷൻ മാനേജർക്ക് പരിക്കേറ്റു. ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ഒരു സംഘം ആളുകൾ പ്രൊഡക്‌ഷൻ മാനേജർ ടി.ടി. ജിബുവിന ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ജിബു പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽനിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികിൽ വച്ചാണ് മർദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു.പോലീസ് അന്വേഷണമാരംഭിച്ചു.ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിനു പിന്നിലെന്ന് അറിയുന്നു. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്കെടുത്തിരുന്നു. വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതെന്ന് ജിബു പറഞ്ഞു.

Read More

കൊച്ചി: കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്. അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. ഫറോക് പൊലീസും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. കാറുകൾ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ തുടർനടപടികളുണ്ടാവുമെന്നുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: ഓണക്കാലത്ത് ബവ്റിജസ് കോർപറേഷനിൽ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ അമർഷമുണ്ട്. കഴിഞ്ഞ തവണ ബവ്റിജസ് കോർപറേഷനിൽ 90,000 രൂപയായിരുന്ന ബോണസാണ് ഇത്തവണ വർധിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണിത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചാണ് നല്‍കുന്നത്. ലാഭവിഹിതമാണ് ബോണസെന്ന പേരിൽ കൈമാറുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്. സർക്കാരിന് മികച്ച വരുമാനം നൽകുന്നതിനാലാണ് ബോണസ് കൂടുതൽ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പലതവണ സാമ്പത്തിക സഹായം നൽകിയിട്ടും കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു.കെഎസ്ആർടിസിയിൽ 24,000 രൂപ മുതൽ ശമ്പളം വാങ്ങുന്നവർക്ക് ബോണസിന് അർഹതയില്ല. ജീവനക്കാർക്ക് 7500 രൂപ ഓണം അഡ്വാൻസും 2750 രൂപ ഉത്സവബത്തയും, താൽക്കാലിക ജീവനക്കാർക്കും പെൻഷൻകാർക്കും 1000 രൂപ വീതവും…

Read More

കൊച്ചി: ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്‍ട്രല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാല്‍ ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും പറഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കര്‍ഷകരിലേക്ക് എത്തിക്കുകയാണ്. 200 ല്‍ അധികം പാല്‍ സൊസൈറ്റികളും രണ്ടായിരത്തിലധികം മില്‍ക് ബൂത്തുകളും ഒരുലക്ഷം ലിറ്റര്‍ സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പിഡിഡിപിക്ക് ക്ഷീരസംരക്ഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ബോണസ് വിതരണത്തിനായി…

Read More

മലപ്പുറം: മതരാഷ്‌ട്രീയവാദിയെന്ന് തന്നെ വിളിച്ച രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുക്കുമെന്നുമാണ് അൻവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. കേരള പൊലീസിലെ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ അൻവർ മതരാഷ്‌ട്രീയവാദിയാണെന്ന് ജയശങ്കർ പറഞ്ഞത്. പിവി അൻവറിന്റെ വാക്കുകൾ: വക്കീൽ പണി നിർത്തി ഈ നാട് കുട്ടിച്ചോറാക്കാൻ കുറേക്കാലമായി വർഗീയത പരത്താനും ഇറങ്ങിയ ആളാണെന്ന് കേരളത്തിലെ ജനങ്ങൾക്കെല്ലാം അറിയാം. കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും പുറംലോകത്തെ അറിയിക്കാനുള്ള പോരാട്ടമുഖത്തിലാണ് കുറച്ച് നാളായി ഞാൻ. ഈ നാടിനെ സംരക്ഷിക്കേണ്ട ചില ഉദ്യോഗസ്ഥർ കൊള്ളയ്‌ക്കും കൊലയ്‌ക്കും വഞ്ചനയ്‌ക്കും കൂട്ടുനിൽക്കുകയാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞാൻ ഇതെല്ലാം വെളിപ്പെടുത്തി തുടങ്ങിയപ്പോൾ അന്ന് തുടങ്ങിയ ചൊറിച്ചിലാണ് ജയശങ്കറിന്റേത്. ഞാൻ വർഗീയവാദിയാണെന്നാണ്, മത രാഷ്‌ട്രീയവാദിയാണ് എന്നൊക്കെയാ അയാൾ പറയുന്നത്. എന്ത് പ്രശ്‌നം ഉണ്ടായാലും ഞാൻ ഉറങ്ങും.…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും അടുത്തിടെ എക്സൈസ് സംശയകരമായി മിഠായികൾ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി ഏക്സൈസ് സംഘം മിഠായികൾ പരിശോധനക്കയച്ചു. ഒടുവിൽ പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലാബ് പരിശോധനാ ഫലം പുറത്തു വന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിപ്പ് നൽകി. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ് അറിയിത്തു. എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ: 9447178000, 9061178000 അതേസമയം ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ തിരുവനന്തപുരം…

Read More