- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
തൃശ്ശൂർ പൂരം കലക്കിയ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി രാജൻ; കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി കെ രാജൻ. പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്ന് എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജൻ വിമർശിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിൻറെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് ഒരു ഹെഡ് ക്ലർക്ക് തസ്തിക വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകൾ രണ്ട് എൽഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലർക്ക്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റൻറൻറ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെൻറിൻറെ…
കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും.
വ്യാജ ലഹരിക്കടത്ത് കേസ് ആരോപണത്തിൽ സിബിഐ അന്വേഷണമില്ല; സുജിത് ദാസിന് ആശ്വാസം; ഹർജി തള്ളി
കൊച്ചി: വ്യാജ ലഹരിക്കടത്ത് കേസ് ആരോപണത്തിൽ സുജിത് ദാസിന് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലഹരിക്കേസ് പ്രതിയുടെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരിക്ക് ആയില്ലെന്ന് ഹൈക്കോടതി പറയുന്നു. നിലവിലെ അന്വേഷണത്തിൽ അപാകതയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് സർക്കാരും പറഞ്ഞു. എന്നാൽ ആറ് വർഷമായി കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ഹർജിക്കാർ കൂട്ടിച്ചേർത്തു. അന്വേഷണം കൈമാറേണ്ട സാഹചര്യം കോടതിക്ക് ബോദ്ധ്യപ്പെട്ടില്ലെന്നും രേഖകൾ പരിശോധിച്ചതിൽ നിന്നും അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശാഖ സംരക്ഷിച്ചതല്ല, സിപിഎം അക്രമം തടഞ്ഞതാണെന്ന് സുധാകരൻ; ബിജെപി-സിപിഎം ബന്ധം ഉയർത്തി വിമർശനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്. ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. ലാവലിൻ കേസ് തുടർച്ചയായി മാറ്റുന്നത് സംരക്ഷണത്തിന് തെളിവാണ്. സിപിഎം – ബിജെപി അവിഹിത ബന്ധം വർഷങ്ങളായി തുടരുന്നുണ്ട്. തൃശ്ശൂർ സുരേഷ് ഗോപി എടുത്തതല്ല സിപിഎം കൊടുത്തതാണ്. അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക്: ബഹ്‌റൈനും ഗിനിയയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.യു.എൻ. ജനറൽ അസംബ്ലിയുടെ 79ാം സമ്മേളനത്തിനിടെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇക്വറ്റോറിയൽ ഗിനിയയുടെ വിദേശകാര്യ മന്ത്രി സിമിയോൻ ഒയോനോ എസോനോ ആംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പുവെച്ചത്. ബഹ്‌റൈൻ-ഗിനിയ ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചാവിഷയമായി.
ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പ്
മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പ്. എംബസിയിൽനിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വ്യക്തിവിവരങ്ങളും പണവും ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്. എംബസിയുടെ 24×7 ഹെൽപ് ലൈൻ നമ്പറായ 39418071ൽ നിന്നാണ് പലർക്കും കാളുകൾ വന്നത്. എന്നാല്‍, ഈ നമ്പറിൽനിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരന്മാരെയോ മറ്റു രാജ്യക്കാരെയോ വിളിക്കില്ലെന്ന് എംബസി വ്യക്തമാക്കി. ഈ ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ പൗരന്മാരുടെ പരാതികൾ സ്വീകരിക്കാൻ മാത്രമുള്ളതാണ്. പാസ്പോർട്ട് നമ്പർ, സി.പി.ആർ നമ്പർ, വിസ വിശദാംശങ്ങൾ ഒന്നും ഇങ്ങനെ വിളിക്കുന്നവരുമായി പങ്കിടരുതെന്നും എംബസി നിർദേശിച്ചു.
സിദ്ധാർഥന്റെ മരണം: സസ്പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുത്തു
കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം നൽകിയത്. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണു നിയമനം സാധ്യമായത്. ചൊവ്വാഴ്ച സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗമാണ് സസ്പെൻഷൻ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്.അനിൽ, ടി.സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ.വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി.ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്കു കടക്കണമെന്നാണു നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്കനടപടികൾക്കു മുതിരാതെ ഇരുവരെയും സ്ഥലംമാറ്റാൻ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്.അനിൽ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ ആൾക്കൂട്ട…
മനാമ: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കും. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്37134323 ബിജു പി ചന്ദ്രൻ, 37259762 രമ്യ ശ്രീകാന്ത്
മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിതാ വിഭാഗം ഹുബ്ബുറസൂൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. മുഴുവൻ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി എന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതം മുഴുവൻ മനുഷ്യർക്കും മാതൃകയാണ്. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത വിധം നിഷ്കളങ്കമായിരുന്നു ആ ജീവിതം. പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെയാണ് മനുഷ്യർ സൃഷ്ടാവിനെ സ്നേഹിക്കേണ്ടത്. വീടകങ്ങളിൽ കുട്ടികൾക്ക് പ്രവാചക കഥകൾ പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ചരിത്രം ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. സകിയ സമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ കൺവീനർ മെഹറ മൊയ്‌തീൻ സ്വാഗതവും സെക്രട്ടറി സൽമ സജീബ് നന്ദിയും പറഞ്ഞു. ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു.
കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് നാളെ സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്‍റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം…
