Author: newadmin3 newadmin3

മുംബയ്: ഈ മാസം അവസാനം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. രണ്ട് ഫോര്‍മാറ്റുകളിലും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി. യുവ താരം ശുഭ്മാന്‍ ഗില്‍ ആണ് ഏകദിന ട്വന്റി 20 ടീമുകളില്‍ ഇന്ത്യയുടെ പുതിയ ഉപനായകന്‍. അടുത്തിടെ സിംബാബ്‌വെയില്‍ പര്യടനം നടത്തിയ യുവനിരയെ ഗില്‍ ആണ് നയിച്ചത്.മലയാളി താരം സഞ്ജു വി സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയെങ്കിലും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ പരമ്പരയാണ് ശ്രീലങ്കയിലേത്. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ,…

Read More

ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ. കേരളത്തില്‍ നിന്നല്ല സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയാളികള്‍ക്ക് കൂടി പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് കൂടി ഗുണം കിട്ടുന്നതാണ് പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസുകള്‍. കര്‍ണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് അബുദാബിയിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് മാസം ഒമ്പത് മുതല്‍ ആരംഭിക്കും. ഈ വിമാനം എല്ലാ ദിവസവും സര്‍വീസ് നടത്തും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഈ സര്‍വീസ്. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാലെണ്ണം എന്ന കണക്കിലാണ് ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഓഗസ്റ്റ് 10 മുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക.പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ 13 നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ അബുദാബി സെക്ടറിലേക്ക് ഇന്‍ഡിഗോ നടത്തുന്ന…

Read More

മലപ്പുറം: പ്രവാസി സംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന  ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും  ജൂലൈ 20ന്  പി. ഉബൈദുളള എം.എൽ.എ. നിര്‍വ്വഹിക്കും. റോസ് ലോഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്‍പത് മണിക്കാരംഭിക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി. കണ്‍വീനറുമായ പ്രദീപ്. കെ.എസ്. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും പറയും. ലോൺ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ ബിസിനസ് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്‍.ഇ.…

Read More

മനാമ: മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് ഷംസുദ്ദീൻ (കുഞ്ഞുമോൻ) നാട്ടിൽ മരണപ്പെട്ടു. 49 വയസായിരുന്നു. സെട്രൽ മാർക്കറ്റിൽ മാംസവ്യാപാരസ്ഥാപനം നടത്തിയിരുന്ന ഷംസുദ്ദീൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി, ഹംദിസ, സെൻഹ ഫാത്തിമ. ഖബറടക്കം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Read More

കോഴിക്കോട്: ചവിട്ടിപ്പുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് കെ. മുരളീധരൻ. മരിച്ചുപോയ കെ. കരുണാകരനു ചീത്തപ്പേരുണ്ടാക്കില്ലെന്നും കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയഅദ്ദേഹം പറഞ്ഞു. ബത്തേരിയിൽ നടന്ന കെ.പി.സി.സി. ക്യാമ്പ് എക്സിക്യൂട്ടീവിൽ തൃശൂരിലെ പരാജയം ചർച്ചയായിട്ടില്ല. ചർച്ച ചെയ്യാതിരിക്കാനാണ് താൻ അതിൽ പങ്കെടുക്കാതിരുന്നത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കും. ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. ടി.എൻ. പ്രതാപനും ഷാനിമോൾ ഉസ്മാനും ക്യാമ്പ് എക്സിക്യൂട്ടീവിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അവർ രാവിലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇരുട്ടത്ത് ‌പോസ്റ്ററൊട്ടിക്കുന്നവരെ പാർട്ടിയിൽനിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും പാലോട് രവിക്കെതിരെ പോസ്റ്ററൊട്ടിച്ച വിഷയം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇന്നലെ  ബത്തേരിയിൽ സമാപിച്ച ക്യാമ്പ് എക്സിക്യൂട്ടീവിൽ മുരളീധരൻ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഷാനിമോൾ ഉസ്മാനും ടി.എൻ. പ്രതാപനും മുരളീധരനെതിരെ സംസാരിച്ചെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.

Read More

മനാമ: ബഹ്റൈനിലെ ജനബിയയിൽ തൊഴിൽ ഇടത്ത് മണലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഏഷ്യക്കാരൻ മരിച്ചു. മണലിടിഞ്ഞതിനെ തുടർന്ന് മൂന്ന് തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാൾക്കായി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ അൽ അയാം റിപ്പോർട്ട് ചെയ്തു.

Read More

മനാമ: നഗരങ്ങളുടെ സമ്പന്നമായ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹികവും സാംസ്‌കാരികവുമായ വികസനമാണ് ബഹ്‌റൈന്‍ ലക്ഷ്യമിടുന്നതെന്ന് സുസ്ഥിര വികസന മന്ത്രിയും ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ഖുലൈഫ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. ഉന്നതതല രാഷ്ട്രീയ ഫോറത്തിന്റെ (എച്ച്.എല്‍.പി.എഫ്. 2024) മന്ത്രിതല സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുവാക്കളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരുടെ സുപ്രധാന പങ്കും രാജ്യം തിരിച്ചറിയുന്നതായി അവര്‍ പറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ ‘ബഹ്റൈന്‍ പ്രഖ്യാപന’ത്തില്‍ അവതരിപ്പിച്ച സംരംഭങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. ഈ സംരംഭങ്ങള്‍ പിന്നീട് അംഗരാജ്യങ്ങള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ‘എസ.്ഡി.ജി. ഉച്ചകോടി മുതല്‍ ഭാവിയുടെ ഉച്ചകോടി വരെ’ എന്ന തലക്കെട്ടില്‍ യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ (ഇക്കോസോക്ക്) രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക ഫോറം, യു.എന്‍. 2030 അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാജ്യങ്ങള്‍ നേരിടുന്ന പുരോഗതിയും…

Read More

പാലക്കാട് : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്ട് പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പോലീസ് ഓഫിസറുമായ അജീഷിനെ(28)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അജീഷ്. മാസങ്ങൾക്കു മുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അരീക്കോട് ക്യാമ്പിലെത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. ഇയാൾ മുമ്പ് മറ്റൊരു പെൺകുട്ടിയോടും മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

കണ്ണൂർ: കനത്ത മഴയിലും മഞ്ഞിലും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വ്യക്തമായി കാണാതായതിനാൽ കുവൈത്ത് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല. ലാൻഡിംഗ് അസാധ്യമായതോടെ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി വിമാനം തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.

Read More

കൊച്ചി: ആലുവയിൽ അനാഥാലയത്തിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അനാഥാലയത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. അനാഥാലയത്തിന്റെ അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Read More