Author: newadmin3 newadmin3

കൊച്ചി: ഇസ്രയേലിലെ വിനോദസഞ്ചാര, തീർഥാടന യാത്രകളെ കുറിച്ചുള്ള റോഡ് ഷോ അടുത്ത ജനുവരിയിൽ കൊച്ചിയിൽ നടക്കും. ഇസ്രയേൽ ടൂറിസം മന്ത്രാലയമാണിത് സംഘടിപ്പിക്കുന്നത്. സുരക്ഷിതവും സുന്ദരവുമായ വിനോദസഞ്ചാരത്തിന് ഇസ്രയേൽ അനുയോജ്യമാണെന്ന് ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർക്കറ്റിങ് ഡയറക്ടർ അമൃത ബൻഗേര പറഞ്ഞു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും സംഘം സന്ദർശിച്ചു. ഇസ്രയേൽ ടൂറിസത്തിന്റെ ഇന്ത്യയിൽ നിന്നുള്ള അംബാസഡർ ഫാ. സ്ലീബ കാട്ടുമങ്ങാട്ട്‌, ഹോളി ലാൻഡ് പിൽഗ്രിമേജ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്ളീബ എന്നിവരും ഒപ്പമുണ്ടായി.

Read More

ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഈ പ്രശ്‌നത്തിന് കാരണമായത്. ഈപ്രശ്‌നം സര്‍വീസ് മാനേജ്‌മെന്റ് ഓപ്പറേഷനുകളെയും കണക്ടിവിറ്റി സേവന ലഭ്യത എന്നിവയെയും പ്രശ്‌നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യാഴാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സൈബര്‍സുരക്ഷാ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് യുഎസ് കമ്പനിയായ ക്രൗഡ് സ്‌ട്രൈക്ക് എഞ്ചിനീയറിങ്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു.കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മു്ന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് എക്‌സില്‍ അറിയിച്ചു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7. 20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും കർക്കിടക വാവ് ദിവസം പിത്യതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കർക്കിടകവാവ് ദിവസമായ ഓഗസ്റ്റ് 3 ശനിയാഴ്ച, (1199 കർക്കടകം 19) രാവിലെ 5. 00 മണി മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രജീഷ് പട്ടാഴി (3415 1895) ശിവജി ശിവദാസൻ (6699 4550) ബിനുമോൻ(3641 5481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Read More

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇന്‍ഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്,എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക് ഇന്‍, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് താല്‍കാലികമായി തടസപ്പെട്ടതെന്ന് ആകാശ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികള്‍. മറ്റ് കമ്പനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. യുഎസില്‍ ഫ്രോണ്ടിയര്‍ എയര്‍ലൈസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഓസ്‌ട്രേലിയയിലും ആഭ്യന്തര അന്തര്‍ദേശീയ വിമാനങ്ങളുടേ സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തിന് കാരണമെന്ത്? വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. യുഎസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍.

Read More

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്ന് കരുതുന്ന ലോറി ഡ്രൈവർ അർജുനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ്. ജി.പി.എസ് ട്രാക്ക് ചെയ്ത് അധികാരികളെ അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാൻ കർണാടക പോലീസ് തയ്യാറാകുന്നില്ലെന്നും മനാഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജി.പി.എസ് ട്രാക്ക് ചെയ്ത് കാണിക്കുന്ന സ്ഥലത്തെ മണ്ണുമാറ്റി പരിശോധിക്കുന്നില്ല. ഭാരത് ബെൻസിലെ എൻജിനിയർമാരോട് സംസാരിച്ചതിന് ശേഷമാണ് ട്രാക്കിങ് വിവരങ്ങൾ കൈമാറിയത്. എന്നാൽ, അതിശക്തമായ മഴയിൽ ലോറി ഒലിച്ചു പുഴയിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, അങ്ങനെയാണെങ്കിൽ ജി.പി.എസ് ട്രാക്കിങ് പുഴയിലാണ് കാണിക്കേണ്ടതെന്നാണ് വിദ​ഗ്ധാഭിപ്രായം.ലോറി നിർത്തിയിട്ട അതേ പ്രദേശത്താണ് ഇപ്പോഴും ജി.പി.എസ് ലോക്കേഷൻ കാണിക്കുന്നത്. പത്ത് മീറ്ററിലധിം ഈ പറയുന്ന സ്ഥലത്തുനിന്ന് ലോറി മാറാനുള്ള സാധ്യതയില്ല. മരമടക്കം 40 ടൺ ഭാരമുള്ള ലോറിയാണിത്. അത് നീങ്ങിലെന്ന് പറയാനാകില്ലെങ്കിലും അവിടെ തന്നയുണ്ടാകുമെന്നാണ് തങ്ങളുടെ അനുമാനം.’മണ്ണ് മാറ്റുന്ന ജോലി ഇപ്പോൾ നടക്കുന്നില്ല. മൂന്ന് ദിവസമായി മണ്ണ് ഇടിയുമെന്ന് പറഞ്ഞാണ് ജോലി പതുക്കെയാക്കിയത്. ഇതുവരെ…

Read More

കോഴിക്കോട്: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായെന്ന് കരുതപ്പെടുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനേക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. മൂന്നുദിവസം മുമ്പാണ് കര്‍ണാടകയിലെ അങ്കോളയില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ അതേസ്ഥലത്തുനിന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു. അര്‍ജുന്‍ എട്ടാം തിയ്യതിയാണ് വീട്ടില്‍നിന്ന് പോയത്. 15-ാം തിയ്യതി രാത്രിവരെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. ലോറിയുടെ മറ്റൊരു ഡ്രൈവറുമായും അര്‍ജുന്‍ സംസാരിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.’സ്ഥിരമായി കര്‍ണാടകയില്‍ പോയി ലോറിയില്‍ മരമെടുത്ത് വരുന്നയാളാണ് അര്‍ജുന്‍. അങ്ങനെ പോകുമ്പോള്‍ രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്. ഇപ്പോള്‍ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ വരുന്നത് അപകടംനടന്ന സ്ഥലത്തുനിന്നാണ്. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മണ്ണ് മാറ്റി റോഡിലെ തടസ്സം നീക്കാനുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ എത്രയുംപെട്ടെന്ന് സ്വീകരിക്കണം’, അര്‍ജുന്റെ സഹോദരി ആവശ്യപ്പെട്ടു.അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍…

Read More

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മലേഷ്യ സന്ദർശിക്കുന്നതിനായി വെള്ളിയാഴ്ച ബഹ്‌റൈനിൽനിന്ന് പുറപ്പെട്ടു. ക്വാലാലംപൂരിൽ നടക്കുന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി സുൽത്താൻ ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.

Read More

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ഗംഗുബായ് രമേഷ് മനക്കർ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാൽ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ പിതാവിന്റെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേർ ഡ്രൈവർമാരാണ് എന്നാണ് സൂചന. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം, ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഗംഗാവേലി നദിക്ക് സമീപത്തുള്ള…

Read More

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിക്കാനാവാതെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജാരാകത്തതിനെ തുടർന്നാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിക്കുന്നത്  മാറ്റിവെച്ചത്. ജോലി സംബന്ധമായ കരണങ്ങളാലാണ് ശ്രീറാമിന് എത്തിച്ചേരാൻ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി പരിഗണിച്ചു. അപകടം സംഭവിച്ചിട്ട് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികൾ ആരംഭിച്ചിരുന്നില്ല. ഇതിനിടയിൽ കേസിൽ രണ്ടു പ്രതികൾ എന്നത് ഒന്നായി മാറി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് പ്രതികൾ  സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബഷീർ മരിച്ചത്.

Read More

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിൽ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. രണ്ടു ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളത്തിൽ മുങ്ങി. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. നാദാപുരം, കുറ്റ്യാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവാമ്പാടി എന്നിവിടങ്ങളിൽ മഴ കനത്ത നാശം വിതച്ചു. കോടഞ്ചേരി- ചെമ്പുകടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയില്ല. വടകരയിൽ കുളിമുറിയും കിണറും ഇടിഞ്ഞു താണു. തലനാരിഴയ്ക്കാണ് ഒരു വീട്ടിലെ വീട്ടമ്മ രക്ഷപ്പെട്ടത്. നാദാപുരത്ത് ഇന്ന് പുലർച്ചെ വീട് തകർന്നുവീണു. നിരവധി സ്ഥലത്ത് മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. പാലാഴിയിൽ റോഡിലും കടകളിലും വെള്ളം കയറി. ഇതുവഴി ഗതാഗതം പൂർണമായും സ്തംഭിച്ചു. മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് കൊടിയത്തൂർ- കോട്ടമുഴി റോഡ് അടച്ചു. വയനാട്ടിൽ മാനന്തവാടി, പനമരം, കൊയിലേരി, നൂൽപ്പുഴ, കല്ലൂർ, വെണ്ണിയോട്…

Read More