Author: News Desk

പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്.  കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു. സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നു. എന്നാല്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ മാർഗങ്ങളും ഇല്ലായിരുന്നു. പ്ലാസ്റ്റിക് കയറിൽ കഴുത്ത് കുരുങ്ങി സ്കൂട്ടറിൽ നിന്ന് സിയാദും കുടുംബവും തെറിച്ചു വീണു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും സിയാദ് മരിച്ചു. അപകടത്തില്‍ സിയാദിന്‍റെ ഭാര്യക്കും മക്കൾക്കും പരുക്കേറ്റു. …

Read More

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ജയ്സിയുടെ പക്കല്‍ പണവും സ്വര്‍ണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, അത് കൈക്കലാക്കാന്‍ വേണ്ടിയാണ് ഗിരീഷ് ബാബു കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയിരിക്കുന്നത്. ഖദീജയ്ക്ക് ഈ കൊലപാതകത്തില്‍ എന്താണെന്ന പങ്കെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും…

Read More

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം. മൂന്നുപേർ മതിൽചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻവശത്തെ ക്യാമറയിൽനിന്നു ലഭിച്ചു.

Read More

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ വിന്യസിച്ചു. ഫയര്‍ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി. തീ ആളിപ്പടര്‍ന്നതോടെ ഇടുങ്ങിയ വഴികളിലൂടെ പുറത്തേക്ക് ഓടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Read More

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൻ്റെ (ബി.ഡി.എഫ്) റിസർവ് ഫോഴ്‌സിനായുള്ള വനിതാ സിവിലിയൻ വളണ്ടിയർമാരുടെ ആറാമത്തെ ബാച്ച് കോഴ്‌സ് ഉദ്ഘാടനം ചെയ്തു.ബി.ഡി.എഫ്. യൂണിറ്റുകളിലൊന്നായ റോയൽ റിസർവ് ഫോഴ്‌സ് യൂണിറ്റ് കമാൻഡർ മേജർ ജനറൽ മുനീർ അഹമ്മദ് അൽ സുബൈയ് ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ കോഴ്സിൽ പങ്കെടുക്കുന്ന റിസർവ് ഫോഴ്‌സിലെ വനിതാ സിവിലിയൻ വോളണ്ടിയർമാരിൽ ബി.ഡി.എഫിലെയും നാഷണൽ ഗാർഡിലെയും സൈനികരും സിവിലിയൻമാരുമായ സജീവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഉൾപ്പെടുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ്. അംഗങ്ങൾക്കൊപ്പം ദേശീയ കടമ നിറവേറ്റാൻ പ്രാപ്തരാക്കുന്ന സൈനിക പരിശീലനത്തിലൂടെ വനിതകളെ സജ്ജരാക്കുക എന്നതാണ് കോഴ്‌സിൻ്റെ ലക്ഷ്യം.

Read More

മനാമ: ബഹ്‌റൈനിൽ വരാനിരിക്കുന്ന പ്രധാന പരിപാടികളുടെ മുന്നോടിയായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.നവംബർ 27 മുതൽ ഡിസംബർ 1 വരെ ബഹ്‌റൈൻ ഇൻ്റർനാഷണൽ എൻഡുറൻസ് വില്ലേജിലും നവംബർ 26 മുതൽ 30 വരെ സിറ്റിസ്‌കേപ്പിലും നടക്കുന്ന ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ഏഴാമത് എഡിഷൻ (മാരീ 2024), എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നവംബർ 26 മുതൽ 30 വരെ നടക്കുന്ന ജ്വല്ലറി അറേബ്യയും സെൻ്റ് അറേബ്യയും ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾഎന്നിവ പ്രമാണിച്ചാണ് ബഹ്‌റൈൻ ബേ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. ഈ സമയത്ത്നിർദിഷ്ട പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ജ്വല്ലറി അറേബ്യ, സിറ്റിസ്‌കേപ്പ് സന്ദർശകർക്ക് ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ പി9, പി8, പി7 എന്നീ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഷട്ടിൽ ബസുകൾ വേദികളിലേക്ക് ഗതാഗതം ലഭ്യമാക്കും. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ പി1, പി2, പി3, പി4 എന്നീ സ്ഥലങ്ങളിൽ അധിക പാർക്കിംഗ് ലഭ്യമാക്കും.മറായിലെ സന്ദർശകർ…

Read More

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ അച്ഛനും മകനും ചേർന്ന് നടത്തിയ മോഷണത്തിൽ മകൻ പൊലീസ് പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിൻ്റെ മകൻ കാമാക്ഷി വലിയപറമ്പിൽ വിബിൻ ആണ് പിടിയിലായത്. മൂന്ന് ലക്ഷം രൂപയുടെ ഏലക്കയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. അണക്കര സ്വദേശിയുടെ ഉടമസ്ഥതയിൽ ശാന്തൻപാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറിൽ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിൻ്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകൻ വിബിനും ചേർന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിച്ചു. പേത്തൊട്ടിയിൽ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാൽ ജോയി ഓട്ടം പോയില്ല. രാത്രിയിൽ പതിവ് പരിശോധനക്കെത്തിയ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു…

Read More

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് സിപിഎം പറയുന്നു. ഗോവിന്ദൻ മാഷ് മൂന്നു മാസത്തിനിടയിൽ നടത്തിയ പരാമർശം പരിശോധിക്കാവുന്നതാണ്. യുഡിഫിൻ്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവർത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു. പാലക്കാട്‌ ഒരു സിഗ്നൽ ആയിരുന്നു. തൃശൂരിനു ശേഷം വിവാദം ഉണ്ടായിരുന്നു. സംഘപരിവാറിന് അക്കൗണ്ട് തുറക്കാൻ. മുനമ്പം വിഷയം മുൻ നിർത്തികൊണ്ട് ഹിന്ദുത്വ ഫാസിസത്തിനേറ്റ മുറിവാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലം. ഇടതു പക്ഷ പാരമ്പര്യം മതേതരമാണ്. എന്നാൽ കുറച്ചു കാലമായി അതിനെതിരെ ഉള്ള പ്രവർത്തനമാണ് നടത്തുന്നത്. സന്ദീപ് പാർട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരു വിഷയമേ അല്ലെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു.

Read More

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ മരിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയിലാണ് ഈ 74 കാരനെ കണ്ടെത്തിയത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

മനാമ:  ഇന്ത്യൻ സ്‌കൂൾ  വാർഷിക കായിക മേളയിൽ  ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ഇസ ടൗൺ  ടൗൺ കാമ്പസിൽ  ഇന്നലെ നടന്ന കായികമേളയിൽ  446 പോയിന്റ്  നേടിയാണ്  ജെ.സി ബോസ് ഹൗസ്   ഓവറോൾ കിരീടം നേടിയത്. 325 പോയിന്റുമായി  സി.വി രാമൻ ഹൗസ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 310 പോയിന്റുമായി  ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷവും ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായിരുന്നു.   സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി.രാജപാണ്ഡ്യൻ, സ്പോർട്സ് ചുമതല വഹിക്കുന്ന വൈസ് ചെയർമാൻ ഡോ.  മുഹമ്മദ് ഫൈസൽ,  അക്കാദമിക ചുമതലയുള്ള അസി.സെക്രട്ടറി  രഞ്ജിനി മോഹൻ,  ഭരണസമിതി  അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് & ഐ.ടി), മിഥുൻ മോഹൻ (പ്രോജക്റ്റ്സ് & മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ…

Read More