Author: newadmin3 newadmin3

ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര്‍ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയര്‍ ഷോ കാണാന്‍ രാവിലെ 11.00 മുതല്‍ നിരവധി പേര്‍ എത്തിയിരുന്നു. ഏകദേശം 15 ലക്ഷം പേരാണ് ബീച്ചില്‍ തടിച്ചുകൂടിയത്. ശക്തമായ ചൂടില്‍ കുട ചൂടിയാണ് അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. എയര്‍ ഷോയില്‍ സ്പെഷ്യല്‍ ഗരുഡ് ഫോഴ്സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉള്‍പ്പെടുത്തിയിരുന്നു. റാഫേല്‍ ഉള്‍പ്പെടെ 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചന്ദ്, ഹെറിറ്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട എന്നിവയും എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Read More

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവിൽ 36 ദിവസങ്ങള്‍ക്ക് ശേഷം ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. ആര്‍എസ്എസ് നേതാവിനെ കണ്ടതിലാണ് നടപടി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് അജിത്ത് കുമാര്‍ തുടരും. മനോജ് എബ്രാഹാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നില്‍ക്കുമ്പോള്‍ തന്നെ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി സ്ഥാനവും വഹിച്ചിരുന്നു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം സര്‍ക്കാരിനു കൈമാറിയിരുന്നു. പിന്നാലെയാണ് നടപടി. ഭരണ കക്ഷി എംഎല്‍എയായിരുന്ന പിവി അന്‍വര്‍ തൊടുത്തുവിട്ട വിവാദ സംഭവങ്ങളാണ് നടപടിയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടി വൈകുന്നത് പ്രധാന ഘടക കക്ഷിയായ സിപിഐക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും അതു പരസ്യമായി തന്നെ പറയുകയും ഉണ്ടായി. കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയത്. പിന്നാലെയാണ് നടപടി. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ…

Read More

മഞ്ചേരി: നയവിശദീകരണ സമ്മേളനസ്ഥലത്ത് പി.വി. അൻവർ എം.എൽ.എയ്ക്ക് ആവേശകരമായ സ്വീകരണം. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിനാളുകൾ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിലെത്തി. അൻവറിനെ ഇങ്ക്വിലാബ് സിന്ദാബാദ് വിളികളോടെയാണ് അനുയായികൾ സ്വീകരിച്ചത്. ഡി.എം.കെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി എത്തിയവരുമുണ്ടായിരുന്നു കൂട്ടത്തിൽ. എന്നാൽ പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡി.എം.കെയുടെ വിശദീകരണം. ഡി.എം.കെ. മുന്നണിയിലെ പ്രധാന കക്ഷിയാണ് സി.പി.എമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡി.എം.കെ. വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഡി.എം.കെ. നേതാക്കളുടെ വീടുകളിൽ പോലീസെത്തിയെന്ന് പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്ന് തിരിക്കവേ അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാണ് പോലീസെത്തിയത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പോലീസ് വാഹനങ്ങൾ തടഞ്ഞെന്നും അൻവർ ആരോപിച്ചു. ഡി.എം.കെയുടെ തീരുമാനം കാത്തിരുന്നു കാണാമെന്നും അൻവർ പറഞ്ഞു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഡി.എം.കെ. പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡി.എം.കെ. പ്രവർത്തകരും യോഗത്തിനെത്തി. ഇവർക്ക് വഴിക്കടവിൽ അൻവറിന്റെ അനുയായികൾ…

Read More

ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിനെ ഡിഎംകെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ല. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് അറിയിച്ചു. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.

Read More

മനാമ: ബഹ്‌റൈനിലെ ബ്ലോക്ക് 525ലെ സാര്‍ പാര്‍ക്ക് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സംയോജിത പൊതു വിനോദസൗകര്യങ്ങളൊരുക്കാള്ള മന്ത്രാലയത്തിന്റെ വിപുലമായ നടപടികളുടെ ഭാഗമാണ് പദ്ധതി. പൗരര്‍ക്കും താമസക്കാര്‍ക്കും സുസ്ഥിരമായ അന്തരീക്ഷം ഉറപ്പാക്കാനായി പാര്‍ക്കുകളും ഹരിത ഇടങ്ങളും വികസിപ്പിക്കുന്നതില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പാര്‍ക്കിന് 3,372 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. വാക്കിംഗ് ട്രാക്ക്, സുരക്ഷാ സംവിധാനങ്ങളുള്ള കുട്ടികളുടെ കളിസ്ഥലം, വിവിധോദ്ദേശ്യ സ്‌പോര്‍ട്‌സ് കോര്‍ട്ട്, നൂതന ജലസേചന സംവിധാനം എന്നിവയും സുരക്ഷാ ക്യാമറകളുമുണ്ട്. 800 ചതുരശ്ര മീറ്റര്‍ (പാര്‍ക്കിന്റെ 30%) വിസ്തൃതിയുള്ള ഹരിത ഇടങ്ങളൊരുക്കാന്‍ ദേശീയ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി 123 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ നിന്ന് 26 പവൻ മോഷ്ടിച്ചകേസിൽ ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേരെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവമായി അടുത്തിടപഴകിയിരുന്ന ചിലരെ പൊലീസ് ചോദ്യംചെയ്തിരുന്നു. അതിനുപിന്നാലെയാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സെപ്തംബർ 29, 30 ദിവസങ്ങളിൽ എം.ടിയും ഭാര്യ സരസ്വതിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണമെന്ന് പരാതിയിൽ പറയുന്നു. അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. സ്ഥലം മാറി വച്ചതാവാമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. അലമാര കുത്തിപ്പൊളിച്ച ലക്ഷണമില്ല. അലമാരയ്ക്ക് സമീപം സൂക്ഷിച്ച താക്കോലെടുത്ത് തുറന്നായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Read More

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണെന്ന് കെ ടി ജലീൽ എംഎൽഎ. സ്വർണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് ഇസ്ലാമോഫോബിക് ആവുകയെന്ന് കെ ടി ജലീൽ ചോദിക്കുന്നു. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ ടി ജലീൽ കുറിച്ചു. അല്ലാതെ എന്ത് പരിഷ്കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തിൽ നടത്താൻ മലപ്പുറം പ്രേമികൾ ഉദ്ദേശിക്കുന്നത്? ഖുർആന്‍റെ മറവിൽ സ്വർണ്ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിച്ചപ്പോൾ നവസമുദായ സ്നേഹികൾ ഏത് മാളത്തിലാണ് ഒളിച്ചിരുന്നതെന്നും അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയമെന്നും കെ ടി ജലീൽ ചോദിക്കുന്നു. കുറിപ്പിന്‍റെ പൂർണരൂപം കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്!തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട…

Read More

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്റർ ഒക്ടോബർ 2 ന് മനാമ M C M A ഹാളിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഗാന്ധിജിയുടെ ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡൻ്റ് അഷറഫ് കൊറാടത്ത് , ജോയിൻ സെക്രട്ടറി അജ്മൽ കായംകുളം, ലൗലി ഷാജി, കോഓർഡിനേറ്റർ ഷാജി സബാസ്റ്റ്യൻ എന്നിവർ ഗാന്ധി ജയന്തി ആശംസകൾ നേർന്നു. തുടർന്ന് പത്തേമാരിയുടെ ഓണം, കേരളപ്പിറവി ആഘോഷങ്ങളുടെ പോസ്റ്റർ മുഹമ്മദ് ഈറയ്ക്കലും, അനീഷ് ആലപ്പുഴയും ചേർന്ന് പ്രകാശനം ചെയ്തു. ട്രഷറർ ഷാഹിദ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. പത്തേമാരി അംഗങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച പേരാണ് ഈ വർഷത്തെ ഓണാഘോഷ ചടങ്ങിന് നൽകിയിരിക്കുന്നത്. അസോസിയേഷൻ അംഗം അബ്ദുൽ റഹ്മാൻ ആണ്…

Read More

തൃശ്സൂർ: ആർഎസ്എസുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ ഒരാൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് എ‍ഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ബാബു വിവാദത്തിൽ മാധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ അറിയില്ലേയെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ മറുചോദ്യം. പാർട്ടി കമ്മിറ്റികളിൽ ചർച്ച വേണം. ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. സിപിഐയിൽ ഒരാൾക്ക് മാത്രമേ മിണ്ടാനാകൂ എന്നതല്ല സ്ഥിതി. ഉൾപ്പാർട്ടി ജനാധിപത്യം പൂർണമായി പാലിക്കുന്ന പാർട്ടിയാണ് സിപിഐ. പാർട്ടിയെ അറിയാത്ത ഏതെങ്കിലും ദുർബലമനസ്കർക്ക് വേണ്ടിയാണ് വാർത്തകൾ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പരിപൂർണ്ണമായ സംഘടന ഐക്യവും രാഷ്ട്രീയവും ഉണ്ട്. ചർച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളിലൂടെയാണ് സംഘടനാ കാര്യങ്ങൾ നടപ്പിലാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് രാഷ്ട്രീയ ഐക്യം 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്കെണി വച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തേക്കും.

Read More