Author: News Desk

തിരുവനന്തപുരം: മുംബയ് – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതൊരു വ്യാജ ബോംബ് ഭീഷണിയാണെന്ന നിഗമനത്തിലാണ് അധികൃതർ. ശുചിമുറിയിലെ ടിഷ്യൂ പേപ്പറിലാണ് ഭീഷണിയെഴുതിയിരിക്കുന്നതെന്നാണ് വിവരം. ഭീഷണിക്കത്ത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലാൻഡിംഗിൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.സംഭവത്തിൽ പൊലീസ്‌ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. യാത്രക്കാരിൽ ആരെങ്കിലുമാണോ ഇത്തരമൊരു കത്ത് എഴുതിയതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. 135 യാത്രക്കാരെയും ചോദ്യം ചെയ്‌തേക്കും. മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. രാവിലെ 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പത്ത് മിനിട്ട് നേരത്തെ ലാൻഡ് ചെയ്‌തു.

Read More

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ഈ സംഘടനകളിലെല്ലാം പതിനഞ്ച് അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി? അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു…

Read More

കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. 2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിബിഐ സംഘം മൊഴിയെടുത്തത്. രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പ്രതികരിച്ചത്. എന്നാല്‍ മൊഴിയില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് സിബിഐ വിധേയനാക്കും. ജസ്‌നയെ കണ്ട കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.

Read More

മനാമ: അശരണര്‍ക്ക് കാരുണ്യത്തിന്റെ കൈതാങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെടി റബീയുള്ള. മുന്നൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മൊത്തം ഒരു കോടി രൂപയുടെ സഹായമാണ് ഡോ. കെടി റബീയുള്ള നല്‍കിയത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ഡോ. കെടി റബീയുള്ള സംഭാവനയായി നല്‍കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ. കെടി റബീയുള്ളയുടെ സഹായധനമായ 50 ലക്ഷം രൂപയുടെ ചെക്ക് ബഹ്‌റൈനിലെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സിഇഒ ഹബീബ് റഹ്മാന്‍ കൈമാറി. വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സന്നിഹിതനായി. കൂടാതെ, മുസ്ലിം ലീഗിന്റെ ഫോർ വയനാട് പുനരധിവാസ പദ്ധതയിലേക്കായി 50 ലക്ഷം രൂപയും ഡോ. കെടി റബീയുള്ള സംഭാവനയായി നല്‍കി. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി…

Read More

വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു.പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയാണെന്നും വിവരമുണ്ട്. ട്രെയിനിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ നിന്ന് വഴക്ക് കൂടിയതിനെത്തുടര്‍ന്ന് പിണക്കം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് അസാമിലേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്നും നേരത്തെ സൂചനയുണ്ടായിരുന്നു. ഗുവാഹത്തി എക്‌സ്പ്രസ് ഇന്ന്…

Read More

കൊച്ചി /തിരുവനന്തപുരം, ഓഗസ്റ്റ് 19, 2024: വയനാടിന്റെ അതിജീവനത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നൽകി തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രി ശൃംഖലയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്കർ റാവു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടർ ശ്രീ. ശ്രീനാഥ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി തുക കൈമാറിയത്. തമിഴ്‌നാടും കർണാടകയുമുൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലും സാന്നിധ്യമുറപ്പിച്ച്, ദക്ഷിണേന്ത്യയിലെ ആരോഗ്യസേവനരംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കേരളവും ഈ വിശാല പദ്ധതിയുടെ ഭാഗമാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്കർ റാവു പറഞ്ഞു. 2004ലാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമാകുന്നത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യസേവന ശൃംഖലകളിൽ ഒന്നായി അത് മാറിക്കഴിഞ്ഞു. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ…

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള രണ്ടാമത്തെ ഏരിയ കൺവെൻഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” യങ് ഇന്ത്യ ” എന്ന പേരിൽ, മനാമയിലുള്ള കുക്ക് മീൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 22 വ്യാഴായ്ച്ച വൈകിട്ട് 7.30 ന് സംഘടിപ്പിക്കും. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും പരിപാടിയിൽ നടക്കുന്നതാണ്. കൺവെൻഷനിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള മനാമ ഏരിയകളിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌- റാസിബ് വേളം , സെക്രട്ടറി – ഷിജിൽ പെരുമച്ചേരി , ട്രെഷറർ – ഹാരിസ് മാവൂർ , എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 35053765, 38273792, 33512524

Read More

കല്‍പ്പറ്റ്: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ 10 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു. പൂര്‍ണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാന്‍ വേണ്ടത്. മഴവെള്ളമോ മലിനജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛര്‍ദിയും അതിസാരവും മൂലം നഷ്ടപ്പെട്ടു ചെറുകുടല്‍ ചുരുങ്ങുന്ന രോഗമാണ് ഇത്. ഛര്‍ദി. വയറിളക്കം, കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീര്‍ ഇല്ലാത്ത അവസ്ഥ, കുഴിഞ്ഞ കണ്ണുകള്‍, മാംസ പേശികളുടെ ചുരുങ്ങല്‍, നാഡീ മിടിപ്പില്‍…

Read More

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണത്തിൻ്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കെ എം സി സി ബഹ്റൈൻ 40ാം സമൂഹ രക്തദാനക്യാമ്പ് ഓഗസ്റ്റ് 23 നു സൽമാനിയ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിക്കുമെന്ന് കെ എം സി സി സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 40ാം മത് സമൂഹ രക്തദാന ക്യാമ്പ് 2024 ഓഗസ്റ് 23(വെള്ളിയാഴ്ച) രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈനിലെ പ്രമുഖ മൊബൈൽ വിതരണക്കാരായ മൈജി ഇന്റർനാഷണൽ ആണ് കെഎംസിസി രക്തദാന ക്യാമ്പിന്റെ സഹകാരികൾ. ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്തുവാനും സ്വമേധയ തയ്യാറായി രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം കൂടുതല്‍ പ്രചാരണം സംഘടിപ്പിക്കും. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 15വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്ത് നിരവധി…

Read More

ഹൈദരബാദ്: അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ 17പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മരിച്ച 17 പേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. എന്താണ് അപകടത്തിന് കാരണമെന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More