- മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
- കർഷകൻ കടന്നൽ കുത്തേറ്റ് മരിച്ചു
- നിമിഷപ്രിയയുടെ കേസില് ഇടപെടാന് തയ്യാറെന്ന് ഇറാന്; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’
- പുതുവര്ഷത്തില് ഓഹരി വിപണിയില് കുതിച്ചുചാട്ടം; നിഫ്റ്റി വീണ്ടും 24,000ന് മുകളില്
- ചോദ്യം ചെയ്യാനിരിക്കെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
- ‘ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളെ വിമർശിക്കാൻ ഇവിടത്തെ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ – സുകുമാരൻ നായർ
- സ്കൂൾ ബസ് അപകടത്തില് വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസ്
- പോക്സോ കേസില് 52-കാരന് 130 വര്ഷം തടവ്
Author: News Desk
മനാമ: മുമ്പ് സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയവരും രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കൈവശമുള്ളവരുമടക്കം പഠനം പാതിവഴിയിൽ നിർത്തിയ, ബഹ്റൈനിൽ വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പുനഃപ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 25 മുതൽ 29 വരെ, രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മന്ത്രാലയത്തിൻ്റെ ഈസ ടൗണിലെ കെട്ടിടത്തിലുള്ള മന്ത്രാലയത്തിന്റെ കസ്റ്റമർ സർവീസ് സെൻ്ററിൽ അപേക്ഷകൾ ലഭിക്കും. എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ രക്ഷിതാക്കളോട് മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ (www.moe.gov.bh) ലഭ്യമായ വിദ്യാർത്ഥി രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം നേരിട്ട് ഹാജരാകാനും അവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന ആവശ്യമായ രേഖകൾ കൊണ്ടുവരാനും മന്ത്രാലയം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെ പാർപ്പിട മേഖലയുടെയും സ്കൂളിൻ്റെ ശേഷിയുടെയും മാനദണ്ഡങ്ങൾക്ക് വിധേയമാണ് വിദ്യാർത്ഥികളെ സ്കൂളുകളിൽ ചേർക്കുന്നത്.
മനാമ: മുസ്ലീം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ നൽകിയ അറുപത്തിയാറ് ലക്ഷം രൂപയിൽ മനാമ സെൻട്രൽ മാർക്കറ്റ്, മനാമ സൂഖ് കെ എം സി സി കമ്മിറ്റികൾ ശ്രദ്ധേയമായ പങ്കാളിത്തം നിർവ്വഹിച്ചു. സെൻട്രൽ മാർക്കറ്റിലെയും, മനാമ സുഖിലെയും തൊഴിലാളികളെയും സ്ഥാപന ഉടമകളെയും സമീപിച്ച് മത്സരബുദ്ധിയോടെയാണ് രണ്ട് കമ്മിറ്റികളും പ്രവർത്തനരംഗത്ത് സജീവമായി നിറഞ്ഞു നിന്നത്. മനാമ സെൻട്രൽ മാർക്കറ്റിലെ പ്രവർത്തനങ്ങൾക്ക് സലാം മമ്പാട്ടുമൂല, അഷറഫ് കൊറ്റേടത്ത്, വി എച്ച് അബ്ദുള്ള, അസീസ് പേരാമ്പ്ര, അസീസ് കാഞ്ഞങ്ങാട്, സലാം കല്ലേരി, സിറാജ് മണിയൂർ, റഹീസ് അലവിൻ,ജസീർ അത്തോളി, എന്നിവരും മനാമ സുഖിലെ പ്രവർത്തനങ്ങൾക്ക് സിനാൻ കൊടുവള്ളി, വി എം അബ്ദുൽ ഖാദർ, ഷംസു പാനൂർ, എം എ സമീർ, റഷീദ് പൂനത്ത്, ലത്തീഫ് വരി കോളി, എന്നിവരും നേതൃത്വം നൽകി.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കില്ല; സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: 2009 – 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില് കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന് പ്രതികരിച്ചു. സര്ക്കാര് ഇരയ്ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പരിശീലന പറക്കലിനിടെ അതിർത്തി കടന്നു; ആളില്ലാവിമാനം പാക്ക് അധീന കശ്മീരിൽ; തിരികെ നൽകണമെന്ന് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം (യുഎവി) പരിശീലന പറക്കലിനിടെ അതിർത്തി കടന്നു പാക്ക് അധീന കശ്മീരിലേക്കു നീങ്ങിയതായി അധികൃതർ. രജൗരിയിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ടാണു യുഎവി പാക്ക് അധീന കശ്മീരിലെത്തിയത്. ഇതു തിരികെ നൽകണമെന്നു പാക്കിസ്ഥാൻ സൈനികർക്കു സന്ദേശം നൽകിയതായി അധികൃതർ പറഞ്ഞു. രാവിലെ 9.25നാണു സംഭവം. ഇന്ത്യയുടെ ഭിംബർ ഗലി പ്രദേശത്തിന് എതിരായിട്ടുള്ള നികിയൽ പ്രദേശത്തേക്കാണു യുഎവി നീങ്ങിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം കർശന നിരീക്ഷണം തുടരുകയാണ്. ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് 14ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അതിർത്തികളിലെ സുരക്ഷ വിലയിരുത്തുന്നതിനായി യോഗം ചേർന്നിരുന്നു.
മലപ്പുറം: പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് നേരെ ആക്രമണം. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിന് നേരെയാണ് ആക്രമണമുണ്ടായത്. പൊന്നാനി കർമ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇടുക്കി: ആനച്ചാൽ പോതമേട്ടിൽ ആനക്കൊമ്പുകളുമായി 2 പേര് വനംവകുപ്പിന്റെ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടൻ, മണി, എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വിൽപ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതിനിടെ പ്രതികൾ വില്പനയ്ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. പള്ളിവാസൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വില്പന നടത്തുന്ന സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
പാലക്കാട്: അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ 16ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു ഇത്. ഒഡീസ സ്വദേശിയായ ടുഫാൻ ടുടു എന്നയാളെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇത് കാര്യമാക്കാതെ പോകാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിൽ കരുതിയ കത്തി കൊണ്ട് ടൂഫാനെ ശരീരമാസകലം വരയുകയും വയറ്റിൽ കുത്തി ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ടൂഫാൻ ട്രെയിനിന് അടിയിലൂടെ ഓടി രക്ഷപ്പെട്ട് പാലക്കാട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കൽ ചെന്ന് വിവരം പറയുകയായിരുന്നു. തുടര്ന്ന് റെയിൽവേ പോലീസ് ടൂഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പ്രതിയെ മുൻപരിചയം പോലും ഇല്ലാത്തതിനാൽ വിവരങ്ങൾ നൽകാൻ ടൂഫാന് കഴിഞ്ഞിരുന്നില്ല, സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാലും സ്ഥലത്തും,പരിസരങ്ങളിലും സിസിടിവി അഭാവമുള്ളതിനാലും കേസിലെ പ്രതിയെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു.…
മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന് രഞ്ജിത്ത്. നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. ‘പാലേരി മാണിക്യം’ എന്ന സിനിമയില് അഭിനയിക്കുന്ന സമയത്ത് സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. ‘പത്തിരുപത്തിനാല് കൊല്ലമായി കൊൽക്കത്തയിലുണ്ട്. അങ്ങനെയാണ് ബംഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിർദേശിക്കുന്നത്. അന്ന് ഞാൻ കൊച്ചിയിൽ ഉള്ള സമയത്ത് ഇവർ എന്നെ വിളിച്ചു. താൻ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാൻ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാൻ കാര്യം പറഞ്ഞില്ല. ഞാനും ഉത്തരവാദി എന്ന നിലയിൽ അവർ എന്നോടും തട്ടിക്കയറി.…
തിരുവനന്തപുരം: സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവർധനക്കെതിരെയുള്ള സർക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ മുക്കോലയ്ക്കലുള്ള 260 നമ്പർ റേഷൻകടയും , കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് സ്ഥിതിചെയ്യുന്ന 70 നമ്പർ റേഷൻ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഒരുക്കിയുമാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കുന്നത്. നിലവിൽ റേഷൻ…
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ കണ്ണൂർ വിളക്കോട് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. മുഖ്യ പ്രതി അശമന്നൂർ സവാദിനു മട്ടന്നൂരിൽ ഒളിച്ചു താമസിക്കാൻ സൗകര്യം ചെയ്തത് സഫീറാണെന്നു എൻഐഎ കണ്ടെത്തിയിരുന്നു. ഇയാളെ ഇന്നലെ തലശ്ശേരിയിൽ നിന്നു എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. 2010 ജൂലൈ നാലിനാണ് കൈവെട്ട് ആക്രമണമുണ്ടായത്. പിന്നാലെ ഒളിവിൽ പോയ സവാദ് 13 വർഷത്തോളം ഷാജഹാൻ എന്ന പേരിലാണ് മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത്. മറ്റ് പ്രതികൾ പിടിയിലായപ്പോഴും സവാദിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.