- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
തിരുവനന്തപുരം: ഓടി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. ചിറയിൻകീഴിൽ നിന്ന് കണിയാപുരത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ നിന്ന് കയറ്റം കയറുന്നതിനിടെ വാഹനത്തിന്‍റെ മുൻ വശത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് പരിശോധിക്കുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉടൻ തന്നെ സമീപത്തെ കടയിലെത്തിയ ഡ്രൈവർ സംഭവം വിശദീകരിക്കുകയും അവിടെയുള്ള ഗ്യാസ് കുറ്റി ഉൾപ്പടെ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ബസ് ഉടൻ തന്നെ കത്തി നശിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും അതുമൂലമുണ്ടാകുന്ന വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് തീ അണയ്ക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചത്. മാലിന്യ സംസ്കരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ പഠിപ്പിക്കുന്നതിനേക്കാൾ 1000 കുട്ടികളെ പരിശീലിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാവില്ലെന്നും മൂന്നാർ ഉൾപ്പെടെയുള്ള ഹിൽസ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. അതില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വേനൽ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നൽ അപകടകരമാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവിതത്തിനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗാർഹിക ഉപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. അതിനാൽ, കാർമേഘം കാണാൻ തുടങ്ങുന്ന സമയം മുതൽ പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്.
ദുബായ്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ നിരവധി ആരോപണങ്ങൾ ഉയരുമെന്നും. ലൈഫ് മിഷൻ സംബന്ധിച്ച് ഇഡി നോട്ടീസ് അയച്ചോ എന്നത് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നേരിടണമെങ്കിൽ അത് ലുലുവിന്‍റെ നിയമവകുപ്പ് നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും ഈ ആരോപണങ്ങൾക്കൊന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾക്കെതിരെ ധൈര്യമായി മുന്നോട്ട് പോകുമെന്നും സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങൾ തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും യൂസഫലി പറഞ്ഞു.
കണ്ണൂര്‍: കണ്ണൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നത് നല്ലതാണെന്ന് എംവി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖത്ത് നോക്കാൻ കഴിയാത്ത തരത്തിൽ സുരേഷ് ഗോപി തോൽക്കും. തലശേരിയിൽ ഷംസീറിനെ തോൽപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എംവി ജയരാജൻ പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളം പിടിച്ചെടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും അത് പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
കൊച്ചി: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഒ.പി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും, കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ.എം.എ അറിയിച്ചു.
ബാഗ്ദാദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ഇപ്പോഴും ദുഃഖമില്ലെന്ന് ഇറാഖി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മുൽതസർ അൽ സെയ്ദി. വർഷങ്ങൾക്ക് ശേഷവും 2008 ൽ നടന്ന സംഭവത്തിൽ തനിക്ക് ഇപ്പോഴും ദുഃഖമില്ലെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ മുൽതസർ പറഞ്ഞു. 20 വർഷം മുമ്പ് അധിനിവേശകരായി വന്ന അതേ ആളുകൾ തന്നെയാണ് പരാജയങ്ങളും അഴിമതിയും വകവയ്ക്കാതെ ഇപ്പോഴും ഭരിക്കുന്നത്. ഇത്തരത്തിലുള്ള കപട രാഷ്ട്രീയക്കാരെക്കുറിച്ച് അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും മുൽതസർ അൽ സൈദി പറഞ്ഞു. അഴിമതിക്കെതിരായ പ്രചാരണം താൻ തുടരുകയാണ്. എന്നാൽ ബുഷിന് നേരെ ഷൂ എറിഞ്ഞതിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരം, പണം, മാധ്യമങ്ങൾ, ദുർഭരണം, സ്വേച്ഛാധിപത്യം തുടങ്ങി നിരവധി ഘടകങ്ങളാൽ ശക്തനായ ഒരാളോട് ഏറ്റവും സാധാരണ മനുഷ്യൻ ‘നോ’ പറയുന്നതിന്‍റെ തെളിവായി ഇതിനെ കാണാൻ കഴിയുമെന്നും മുൽതസർ അൽ സൈദി പറഞ്ഞു. ഇത് ഇറാഖി ജനതയുടെ വിടവാങ്ങൽ ചുംബനമാണെന്ന് പറഞ്ഞു കൊണ്ട് 2008ലായിരുന്നു മുൽതസർ ബുഷിന് നേരെ…
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കാൻ കാരണം സോൺട കമ്പനിയെ ഒഴിവാക്കിയതാണെന്ന് കൊല്ലം മേയറും സി.പി.എം നേതാവുമായ പ്രസന്ന ഏണസ്റ്റ്. ഇടത് സർക്കാർ പൂങ്കാവനമാക്കി മാറ്റിയ കൊല്ലത്തെയും ഗുരുവായൂരിലെയും മാലിന്യ പ്ലാന്‍റുകൾ പ്രതിപക്ഷം സന്ദർശിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സോൺടയുമായുള്ള കരാറിൽ നിന്ന് പിൻമാറി ഉത്തരവാദിത്തമുള്ള മറ്റൊരു കമ്പനിക്ക് കരാർ കൈമാറിയതിനാലാണ് പൂങ്കാവനം സാധ്യമായതെന്ന് മേയർ പറയുന്നു. കൊല്ലം കോർപ്പറേഷനുമായുള്ള കരാറിൽ നിന്ന് സ്വയം പിൻമാറിയതായായിരുന്നു സോൺട കമ്പനി എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞത്. എന്നാൽ പ്രസന്ന ഏണസ്റ്റ് ഈ അവകാശവാദം പൂർണ്ണമായും തള്ളിക്കളയുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ മാതൃകാ മാലിന്യ സംസ്കരണത്തിന്‍റെ ഉദാഹരണമായി തദ്ദേശ സ്വയംഭരണ മന്ത്രി ചൂണ്ടിക്കാട്ടിയ കൊല്ലം കുരീപ്പുഴയിലെ മാലിന്യ പ്ലാന്‍റിലെ ബയോ മൈനിങ് വിജയകരമായി പൂർത്തീകരിച്ചത് സോൺട കമ്പനിയെ മാറ്റി മറ്റൊരു കമ്പനിയെ ഏൽപ്പിച്ചതുകൊണ്ടാണെന്ന് കൊല്ലം മേയർ തന്നെ പറയുമ്പോൾ ഉയരുന്നത്…
ബാങ്ക് തകർച്ചയെ പറ്റി ചോദ്യം; പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി ബൈഡൻ
വാഷിങ്ടൻ: സിലിക്കൺ വാലി ബാങ്കിന്‍റെ (എസ്‌വിബി) തകർച്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബൈഡനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. സുസ്ഥിരമായ ബാങ്കിംഗ് സംവിധാനവും യുഎസിന്‍റെ ചരിത്രപരമായ സാമ്പത്തിക സ്ഥിരതയും നിലനിർത്തുമെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെ ഒരു പത്രപ്രവർത്തകൻ ഇടപെട്ടതിനെ തുടർന്നാണ് ബൈഡൻ ഇറങ്ങിപ്പോയത്. “പ്രസിഡന്‍റ്, എന്തുകൊണ്ടാണ് ഈ തകർച്ച സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഇത് വീണ്ടും സംഭവിക്കില്ലെന്ന് നിങ്ങൾക്ക് അമേരിക്കക്കാർക്ക് ഉറപ്പ് നൽകാൻ കഴിയുമോ?” എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. ബൈഡൻ ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടക്കുകയായിരുന്നു. വൈറ്റ് ഹൗസിന്‍റെ യൂട്യൂബ് ചാനലിൽ ഇതുവരെ 4 ദശലക്ഷത്തിലധികം ആളുകളാണ് ബൈഡന്‍റെ വീഡിയോ കണ്ടത്. വീഡിയോയുടെ കമന്‍റ് വിഭാഗം ഓഫ് ചെയ്തതിനെ തുടർന്ന് ട്വിറ്ററിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നു. ഇതാദ്യമായല്ല ജോ ബൈഡൻ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. ചൈനീസ്…
ന്യൂ ഡൽഹി: പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. കോടതി തള്ളുമെന്നതിനാലാണ് ഹർജി പിൻവലിച്ചത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിലവിൽ കാർഷിക ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് രണ്ടാഴ്ചത്തെ സമയം നൽകി.
