Author: News Desk

കൊച്ചി: നടൻ മോഹൻലാലിനൊപ്പം സമയം ചെലവഴിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് ഷെഫ് സുരേഷ് പിള്ള. അടുത്തിടെയാണ് കൊച്ചിയിൽ മോഹൻലാൽ വാങ്ങിയ പുതിയ വീട്ടിൽ സുരേഷ് പിള്ള എത്തിയത്. സിനിമയെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും സംസാരിച്ച സമയമാണിതെന്നും ഒരു നടനല്ലായിരുന്നെങ്കിൽ അദ്ദേഹം ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനായേനെയെന്നും സുരേഷ് പിള്ള എഴുതി.  സുരേഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെയാണ്:  ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക്  കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ  ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും  നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു.

Read More

പോക്കിരി രാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും വീണ്ടുമൊന്നിക്കുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ഖലീഫയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ ഇറക്കിയത്. പ്രതികാര കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം നൽകുന്ന സൂചന. ദ റൂളർ എന്നും സിനിമയുടെ പേരിന് മുകളിലായി കാണാം. സ്വർണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. കേരളത്തിന് പുറമേ ദുബായ്, നേപ്പാള്‍ എന്നിവടങ്ങളും ‘ഖലിഫ’യുടെ ലൊക്കേഷനാകും.  ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ‘ഖലിഫ’യുടെ സംഗീതം ജേക്സ് ബിജോയിയുടേതാണ്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

Read More

ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്‍റെ പാസ്‌വേഡ് പങ്കിടുകയാണെങ്കിൽ, അടുത്ത വർഷം ആ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കിയേക്കും. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷം അക്കൗണ്ടിന്‍റെ പാസ്‌വേഡ് പങ്കിടുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ് പുതിയ വഴി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാസ്‌വേഡ് പങ്കിടൽ മൂലം നെറ്റ്ഫ്ലിക്സിന് വലിയ നഷ്ടമുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. നെറ്റ്ഫ്ലിക്സ് കൂടുതൽ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ചാർജ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരേ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നിരവധി വ്യത്യസ്ത ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നു. അക്കൗണ്ട് ഇല്ലാത്തവർക്ക് ഇത് വളരെ പ്രയോജനകരമായിരുന്നു. എന്നാൽ ഇതുമൂലം ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമ്പോൾ കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമായല്ല നെറ്റ്ഫ്ലിക്സ് ഇത് തടയാൻ ശ്രമിക്കുന്നത്. പുതിയ പദ്ധതി 2023 ന്‍റെ തുടക്കം മുതൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഇടപെട്ട് ഡി.ജി.പി. ഡി.ജി.പിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡി.ഐ.ജി ആർ.നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ ഇതുവരെ ചെറിയ നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. മൂന്ന് പോലീസുകാരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ആരോപണവിധേയരായ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനൊടുവിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആർ.ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റി. സ്ഥലംമാറ്റമല്ലാതെ കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. എന്നാൽ, മൂന്നുപേർ മാത്രമല്ല മറ്റ് ഉദ്യോഗസ്ഥരും മർദ്ദിച്ചതായി സൈനികനും സഹോദരനും മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ ഡിജിപി ഇടപെട്ടത്.

Read More

ടിവിഎസിന്‍റെ പിന്തുണയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ അൾട്രാവയലറ്റ് എഫ്77 2022 നവംബർ 24-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.  2019 നവംബറിൽ മോട്ടോർസൈക്കിളിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.  ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി മാറുവാൻ സാധ്യതയുള്ള ഈ ബൈക്ക് കമ്പനിക്ക് ഒരു ‘മലയാളി കണക്‌ഷൻ’ കൂടിയുണ്ട്. ദുൽഖർ സൽമാനാണ് ഈ കമ്പനിയുടെ ആദ്യ ഇൻവെസ്റ്റർ. ദുൽഖർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ബന്ധം ലോകത്തെ അറിയിച്ചത്. ബാംഗ്ലൂരിലെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ബ്രാൻഡിന്റെ പുതിയ നിർമ്മാണ, അസംബ്ലി ഫാക്ടറിയിലാണ് പുതിയ അൾട്രാവയലറ്റ് എഫ്77 നിർമ്മിക്കുക. 70,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യം ആദ്യ വർഷം ഏകദേശം 15000 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ നിർമ്മിക്കും. പ്രതിവർഷം 1,20,000 യൂണിറ്റുകൾ വരെ ഉൽപ്പാദിപ്പിക്കാൻ ഈ സൗകര്യം പ്രാപ്‍തമാകും.

Read More

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശ്ശാല ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ മിന്നൽ പരിശോധന. ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു. ഡിപ്പോയിലെ ഹാജർ ലിസ്റ്റിൽ തിരുത്തലുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 16 ഡ്യൂട്ടി ചെയ്യാത്തവർക്ക് ശമ്പളം അനുവദിച്ചതായും കണ്ടെത്തി. ശിക്ഷാനടപടിയുടെ ഭാഗമായി സൂപ്രണ്ടിനെയും സഹായിയെയും സ്ഥലം മാറ്റി.

Read More

നടി തമന്നയും സംവിധായകൻ അരുൺ ഗോപിയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തുലാമാസത്തിലെ ആദ്യ ദിവസം പുലർച്ചെയാണ് ഇരുവരും ഗുരുവായൂരിൽ ദർശനത്തിനായി എത്തിയത്. ഇതിന്‍റെ ചിത്രങ്ങൾ തമന്ന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ പുതിയ ചിത്രത്തിൽ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള ചിത്രമാണിത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ വിജയത്തിനായി അനുഗ്രഹം തേടി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയെന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: കെ-ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ കാറ്റഗറി (ഭാഷ, യു.പി തലം/ ഹൈസ്കൂൾ തലം വരെയുള്ള പ്രത്യേക വിഷയങ്ങൾ) എന്നീ അധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും ഒക്ടോബർ 25 മുതൽ നവംബർ 7 വരെ https://ktet.kerala.gov.in വെബ് പോർട്ടൽ വഴി സമർപ്പിക്കാം. ഒന്നിലധികം വിഭാഗങ്ങൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപയും എസ്.സി/എസ്.ടി/പി.എച്ച്/അന്ധ വിഭാഗത്തിന് 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ, ഓൺലൈൻ രജിസ്ട്രേഷൻ മുതലായവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ വിഭാഗങ്ങൾക്ക് ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി നവംബർ 21…

Read More

സമീപകാലത്ത് ദക്ഷിണേന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ‘കാന്താര’ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നു. ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ പതിപ്പ് സെപ്റ്റംബർ 30ന് റിലീസ് ചെയ്തു. കെ.ജി.എഫ് നിർമ്മിച്ച ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിൽ തിളങ്ങിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും പുറത്തിറങ്ങി. റിഷഭ് ഷെട്ടിയുടെ ചിത്രം ഇവിടെയും മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും.  പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കന്നഡ പതിപ്പ് കണ്ടതിന് ശേഷമാണ് സിനിമ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് തോന്നിയത്. ചിത്രം ഇവിടെ എത്തുമ്പോൾ അത് നഷ്ടപ്പെടുത്തരുത്. ‘കാന്താര’ ഒരു വലിയ സിനിമാറ്റിക് നേട്ടമാണെന്ന് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കേരളത്തിൽ ഇന്ന് നൂറിലധികം തിയറ്ററുകളിലാണ് കാന്താര റിലീസ് ചെയ്യുന്നത്.  കർണാടകയിൽ നിന്ന് മികച്ച…

Read More

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നതുൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്തു. 2020 ഫെബ്രുവരി 8ന് ക്യാമ്പ് കഴിഞ്ഞ് പരാതിക്കാരി ബീച്ചിൽ വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ തന്നെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അതിജീവിത നൽകിയ പരാതിയിൽ 2022 ജൂലൈ 29ന് കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന് നിരീക്ഷിച്ചിരുന്നു.

Read More