- ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
Author: News Desk
ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐക്യുഎയറിന്‍റെ 2022 വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇത് പറയുന്നത്. റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2021 ൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് ഒന്നാം സ്ഥാനത്ത്. പാകിസ്താനാണ് മൂന്നാം സ്ഥാനത്ത്. മലിനീകരണ തോതിന്‍റെ കാര്യത്തിൽ ചാഡിന്‍റെ തലസ്ഥാനമായ ജമേന ഡൽഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. വായു മലിനീകരണം മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകേഷ് കനകരാജ് ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ സംവിധായകരിൽ ഒരാളാണ്. 2017 ൽ മാനഗരം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും 2019 ൽ എത്തിയ കൈതിയാണ് ലോകേഷിന് കരിയർ ബ്രേക്ക് നൽകിയത്. മാസ്റ്ററിന്‍റെയും വിക്രമിന്‍റെയും വരവോടെ തമിഴ് സിനിമയിൽ ലോകേഷിന്‍റെ മൂല്യം കുത്തനെ ഉയർന്നു. കൈതിയിലെ ചില കഥാപാത്രങ്ങൾ വിക്രമിലേക്ക് കടന്നുവന്നതോടെ അദ്ദേഹം ഒരുക്കുന്ന ക്രോസ് ഓവര്‍ സാധ്യതകളിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ. വ്യക്തിജീവിതത്തിൽ സന്തോഷകരമായ ഒരു ദിവസത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ കടന്നുപോകുന്നത്. ലോകേഷ് കനകരാജിന്‍റെ ജന്മദിനമാണ് ഇന്ന്. ‘മാസ്റ്ററി’ന് ശേഷം വിജയുമായി ഒന്നിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് ലോകേഷ് ഇപ്പോൾ. ചിത്രത്തിന്‍റെ കശ്മീർ ഷെഡ്യൂളിനിടെയായിരുന്നു ജന്മദിനാഘോഷം. വിജയ് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ സംഘമാണ് ഇന്നലെ രാത്രി നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തും ട്വിറ്ററിലൂടെ ലോകേഷിന് ജൻമദിനാശംസകൾ നേർന്നിട്ടുണ്ട്.…
കൊല്ലം: ഗർഭപാത്രം നീക്കം ചെയ്ത ശേഷം ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതി ദുരിതത്തിൽ. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്കാണ് ഈ അവസ്ഥ. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന യുവതിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭപാത്രത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. ഒന്നരമാസത്തിനുശേഷം ആരോഗ്യനില മോശമാവുകയും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. പക്ഷേ വേദന ശമിച്ചില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കായി പോയെങ്കിലും അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന് 47 കാരി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഭാഗം തുന്നാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും ഷീബ ആരോപിച്ചു. സംഭവത്തിൽ നിരവധി പരാതികൾ…
ലക്‌നൗ: പഞ്ചാബിലെ അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിൽ ടിക്കറ്റ് പരിശോധകൻ (ടിടിഇ) മൂത്രമൊഴിച്ചെന്ന് പരാതി. ഞായറാഴ്ച അർദ്ധരാത്രിയാണ് ഭർത്താവിനൊപ്പം അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാറിനെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രി എ1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മുന്ന കുമാർ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. ട്രെയിൻ ചാർബാഗിലെത്തിയപ്പോൾ ഇയാളെ റെയിൽവേ പൊലീസിന് കൈമാറി. തുടർന്ന് യുവതിയുടെ ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ടിടിഇ അമിതമായി മദ്യപിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ദില്ലി: താക്കീത് ചെയ്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം.പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകും. വൈകിട്ട് പാർലമെന്‍റിലാണ് യോഗം. അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം. പരാതി ഉന്നയിച്ച എം.പിമാരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെയും കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ ആവർത്തിച്ചു. ഇന്നലെ കെസി വേണുഗോപാലിനെ കണ്ട ഏഴ് എംപിമാരും കെ സുധാകരനെതിരെ കടുത്ത വിമർശനവും പരാതിയും ഉന്നയിച്ചിരുന്നു. സംഘടനാ സംവിധാനം തകർന്നു. കീഴ് വഴക്കം ലംഘിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി എ.ഐ.സി.സി അംഗങ്ങളെ അപമാനിച്ചുവെന്നാണ് പ്രധാന പരാതി. അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരിൽ ഒരാളെ നിയമിച്ച് സുധാകരൻ മാറിനിൽക്കുകയാണെന്ന പരാതിയും എം.പിമാർ ഉയർത്തിയിരുന്നു. പരാതികൾ പരിഹരിക്കാമെന്ന് കെ.സി വേണുഗോപാൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ചർച്ച നടക്കുന്നത്. അനുനയിപ്പിക്കാൻ നീക്കം നടക്കുമ്പോൾ നിലപാടിൽ മാറ്റമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ…
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്‍റർ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ്ധ ചികിത്സ നല്കാൻ ഇതിലൂടെ സാധ്യമാകും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെർമറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എക്സ്-റേ, അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ, കാഴ്ച പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഇതുകൂടാതെ എല്ലാ നഗരാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. പുക മൂലമുണ്ടായ വായു മലിനീകരണം ബാധിച്ച പ്രദേശങ്ങളിൽ ആരോഗ്യ സർവേ നടത്തുന്നതിന്‍റെ ഭാഗമായി 202 ആശ വർക്കർമാർക്ക് പരിശീലനം നൽകി. പൊതുജനരോഗ്യ വിദഗ്ധ…
വിവാഹം വെറുമൊരു ആഘോഷമല്ല, സംസ്കാരമാണ്; സ്വവര്‍ഗ വിവാഹത്തിൽ കേന്ദ്രത്തോട് യോജിച്ച് ആർഎസ്എസ്
ദില്ലി: സ്വവർഗ വിവാഹം സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം ഒരു സംസ്കാരമാണെന്നും അത് വെറുമൊരു ആഘോഷമല്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാരപ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിനോ കരാറിനോ വേണ്ടി മാത്രമല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹത്തിനും കുടുംബ സങ്കൽപ്പത്തിനും വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളിലുള്ള ആളുകളുടെ കൂടിച്ചേരലാണ്. ഇന്ത്യയിൽ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ മതപരവും സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവയെ ദുർബലപ്പെടുത്തുകയും മാറ്റുകയും ചെയ്യുന്ന വ്യാഖ്യാനങ്ങളിലേക്ക് കോടതികൾ പോകരുത്. സ്വവർഗ ലൈംഗികത നിയമവിധേയമാക്കിയതുകൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാവില്ലെന്നും കേന്ദ്രം വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഓസ്കർ വേദിയിൽ അവതാരികയായി എത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. രാജ്യത്തിന്‍റെ പ്രതിച്ഛായയും അന്തസ്സും ഉയർത്തിപ്പിടിച്ച് സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്ന് ദീപിക തെളിയിച്ചുവെന്നും കങ്കണ പറഞ്ഞു. “ദീപിക പദുക്കോൺ എത്ര മനോഹരിയാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായ ഉയർത്തിപ്പിടിച്ച് വലിയ ആത്മവിശ്വാസത്തോടെ സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചത് എന്നതിന്‍റെ തെളിവായി ദീപിക പദുക്കോൺ തല ഉയർത്തി നിൽക്കുന്നു,” കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ ദീപികയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കറുത്ത ഗൗൺ അണിഞ്ഞ് പഴയ ഹോളിവുഡ് സ്റ്റൈലിലാണ് ദീപിക ഓസ്കാറിന് എത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓസ്കാർ നിശയിൽ 16 അവതാരകരുണ്ടായിരുന്നു, അവരിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. ഓസ്കാറിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ആർആർആറിലെ ഗാനത്തിന്റെ പെര്‍ഫോമന്‍സിന് മുന്നോടിയായി ഗാനം പരിചയപ്പെടുത്തിയാണ് ദീപിക വേദിയിലേക്ക് പ്രവേശിച്ചത്.…
‘ഓസ്കാറിന്റെ ക്രെഡിറ്റ് എടുക്കരുത്’: ബിജെപിയോട് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഓസ്കാറിൽ ഇന്ത്യ ഇരട്ട വിജയം നേടിയതിന്‍റെ ക്രെഡിറ്റ് ദയവായി എടുക്കരുതെന്ന് ബിജെപിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. ഓസ്കാറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യൻ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷമാണ് ഇതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണപക്ഷത്തോട് പറഞ്ഞത്. “ഞങ്ങൾ വളരെ അഭിമാനിക്കുന്നു. എന്നാൽ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി അതിന്‍റെ ക്രെഡിറ്റ് എടുക്കരുത് എന്നതാണ്. ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ പാട്ട് എഴുതി, സിനിമ സംവിധാനം ചെയ്തത് മോദിജിയാണ് എന്നൊന്നും പറയരുത്. അതാണ് എന്‍റെ ഒരേയൊരു അഭ്യർത്ഥന” ഖാർഗെ പറഞ്ഞു. ഖാർഗെയുടെ പരാമർശം പ്രതിപക്ഷത്ത് മാത്രമല്ല, ഭരണപക്ഷത്തെയും ചിരിപ്പിച്ചു. രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായ ജഗദീപ് ധൻഖറും ചിരിച്ചു. ‘ആർആർആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിലും ‘ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി…
വിശുദ്ധ റമദാൻ മാസം; 900 ഉൽപന്നങ്ങൾക്ക് വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദൈനംദിന ഉപയോഗ വസ്തുക്കൾ ഉൾപ്പെടെ 900 ഉൽപ്പന്നങ്ങളുടെ വില വാണിജ്യ വ്യവസായ മന്ത്രാലയം കുറച്ചു. രാജ്യത്തെ പ്രധാന ഔട്ട്ലെറ്റുകളുമായി സഹകരിച്ചാണ് നിത്യോപയോഗ വസ്തുക്കളുടെ വില കുറച്ചത്. ഞായറാഴ്ച മുതലാണ് ഇത് പ്രാബല്ല്യത്തിൽ വരിക. ഈ ഉൽപ്പന്നങ്ങളുടെ വിലക്കുറവ് റമദാൻ അവസാനം വരെ തുടരുമെന്ന് മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. റമദാൻ മാസത്തിൽ രാജ്യത്തെ പൗരൻമാർക്കും താമസക്കാർക്കും കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്‍റെ ഇടപെടൽ. റമദാനിൽ പൊതുവെ വാങ്ങുന്ന സാധനങ്ങളുടെ അളവിലും വർധനയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടിയാണിത്. അരി, ധാന്യങ്ങൾ, നൂഡിൽസ്, പാൽ, പാൽ ഉൽപന്നങ്ങൾ, ചോളം, പാചക എണ്ണകൾ, വെണ്ണ, ചീസ്, ജ്യൂസ്, പഞ്ചസാര, കാപ്പി, ചായ, ഉപ്പ്, ഈന്തപ്പഴം, കുടിവെള്ളം, ടിഷ്യു പേപ്പർ, പച്ചക്കറികൾ, മുട്ട, മാംസം, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ 900 ലധികം ഉൽപ്പന്നങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് . ഇവയുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലുലു, അൽ മീര, സഫാരി…
