- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന് ഇന്ത്യന് ഫുട്ബോള് താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്ഗ്രസ്; കൊച്ചി കോര്പ്പറേഷനില് ഡെപ്യൂട്ടി മേയര് സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ചെന്നൈ: മദ്രാസ് ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ 20 കാരൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫെബ്രുവരി 14ന് മദ്രാസ് ഐഐടിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.
ബ്രഹ്മപുരം തീപിടുത്തത്തില് മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) റിപ്പോർട്ട്. നാല് വർഷത്തിനിടെ 19 തവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് നോട്ടീസുകളും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകളും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മുമ്പത്തെ തീപിടുത്തങ്ങളിലും നോട്ടീസ് നൽകിയിരുന്നു. നഗരസഭയുടെ മാലിന്യ പ്ലാന്‍റ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് ഏറെ നാളായി. എന്നിരുന്നാലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും, നിയമനടപടികളിലേക്ക് കടന്നിട്ടില്ലെന്നും ആയിരുന്നു ഇതുവരെയുള്ള വിവരം. എന്നാൽ ധനുഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഐശ്വര്യ രജനീകാന്ത് ചെന്നൈയിലെ സിവിൽ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തുവെന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. അതേസമയം, കഴിഞ്ഞ ശിവരാത്രിയോട് അനുബന്ധിച്ച് ധനുഷ് തന്‍റെ മാതാപിതാക്കൾക്ക് ഒരു സ്വപ്ന ഭവനം സമ്മാനിച്ചിരുന്നു. അന്നത് വലിയ മാധ്യമ ശ്രദ്ധയും പിടിച്ച് പറ്റിയിരുന്നു. ചെന്നൈയിലെ പോയസ് ഗാർഡനിലാണ് ധനുഷ് മാതാപിതാക്കൾക്കായി വീട് നിർമിച്ചുനൽകിയത്. വീടിന് 150 കോടി രൂപ വില വരുമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വീടിന് ധനുഷിന്‍റെ ദാമ്പത്യവുമായി ബന്ധമുണ്ടെന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. രജനീകാന്തിന്‍റെ വീടിനോട് തൊട്ട് ചേർന്നാണ് ധനുഷ് മാതാപിതാക്കൾക്കായി നിർമ്മിച്ച വീട്. ധനുഷിന്‍റെ പുതിയ വീട് രജനിയുടെ വീടിന് അടുത്ത് വന്നത് സംബന്ധിച്ചാണ് അന്ന് അഭ്യൂഹങ്ങള്‍ വന്നത്.…
എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു: കെ സുധാകരൻ
ദില്ലി: എം.പിമാർക്ക് താക്കീത് നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് യോഗം വിളിച്ചതെന്നും എംപിമാർക്ക് നൽകിയ നോട്ടീസിന്‍റെ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അധികാരം പ്രയോഗിച്ചിട്ടില്ലെന്നും, സദുദ്ദേശ്യത്തോടെയാണ് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്തരിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വം വിളിച്ചുചേർത്ത യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തിൽ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിൻ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണമെന്നും, നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട് കാര്യമില്ലെന്നും, സ്ഥലം പരിശോധിക്കാൻ ലോകാരോഗ്യ സംഘടനയെ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയും സി. ദിനേശ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജെയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെൻസിൽവാനിയ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജീത് 2019 ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ ഗ്രൂപ്പിന്‍റെ ഫിനാൻസ് ഡിവിഷൻ വൈസ് പ്രസിഡന്‍റാണ്. സ്ട്രാറ്റജിക് ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് റിസ്ക് ആൻഡ് ഗവേണൻസ് പോളിസി ഡിവിഷൻ എന്നിവയിൽ സിഎഫ്ഒ ആയാണ് ജീത് കരിയർ ആരംഭിച്ചത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിവാഹം നടക്കുമെന്നാണ് സൂചന.
ലഹോർ: തോഷാഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രികെ-ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വസതിക്ക് സമീപം ഇസ്ലാമാബാദ് പോലീസ് എത്തി. ഇമ്രാന്‍റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടെയ്നറുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇമ്രാൻ ഖാൻ കള്ളക്കേസിൽ പോലീസിന് മുന്നിൽ കീഴടങ്ങില്ലെന്ന് മുതിർന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു. “വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറന്റുകൾ ഇസ്‌ലാമാബാദ് ഹൈക്കോടതി ഇന്നു സസ്‌പെൻഡ് ചെയ്തിരുന്നു. പോലീസ് കൊണ്ടുവന്ന പുതിയ വാറന്‍റുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം,” ഹബീബ് പറഞ്ഞു. തോഷാഖാന കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയതെന്ന് ഇസ്ലാമാബാദ് പോലീസ്…
തിരുവനന്തപുരം: തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്കായി സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്ന പാക്കേജാണിതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പാക്കേജ് രണ്ട് വിഭാഗങ്ങളിലാണ്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവരെ കാറ്റഗറി ഒന്നിൽ ഉൾപ്പെടുത്തും. കാറ്റഗറി ഒന്നിൽ ഉൾപ്പെടുമ്പോൾ, കെട്ടിടത്തിനായി കണക്കാക്കിയ തുകയിൽ നിന്ന് ഡിപ്രീസിയേഷൻ മൂല്യം കുറയ്ക്കുകയും സൊളേഷ്യം നൽകുകയും ഡിപ്രീസിയേഷൻ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകുകയും ചെയ്യും. ഭൂമി വിട്ടുനൽകുന്നവർക്ക് 2013 ലെ ലാൻഡ് അക്വിസിഷൻ റൂൾസ് പ്രകാരം നിശ്ചയിച്ച ഭൂമി വില നൽകും. കൂടാതെ, പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് 600 ചതുരശ്രയടി ഫ്ലാറ്റ് അല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപയും നൽകും. ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മൂല്യത്തകർച്ച കുറയ്ക്കാതെയുള്ള കെട്ടിടത്തിന്‍റെ…
ഭക്ഷണത്തിൽ അല്പം കൂടിയാലും, കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതിൽ മുൻകരുതൽ സ്വീകരിക്കണമെന്നറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. സോഡിയത്തിന്റെ ഉപയോഗം 2025 ആവുമ്പോഴേക്കും 30% കുറക്കുക എന്ന ആഗോളലക്ഷ്യത്തിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വക്കുന്നത്. സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ മുതൽ അകാലമരണത്തിലേക്ക് വരെ നയിക്കുന്നതിന് ഉപ്പിന്റെ അമിത ഉപയോഗം കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ ജലത്തിന്റെയും, ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സോഡിയം പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അമിത ഉപയോഗം അപകടമാണ്. ഫാസ്റ്റ് ഫുഡ്, ചിപ്സ്, സ്നാക്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, സംസ്കരിച്ച മാംസം, സൂപ്പ് എന്നിവയിലൂടെ സോഡിയത്തിന്റെ വകഭേദമായ സോഡിയം ഗ്ലൂട്ടാമേറ്റ് ശരീരത്തിൽ കടന്നുകൂടുമെന്നതിനാൽ ഇത്തരം ആഹാരവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് ഉത്തമം.
തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചെന്നും ദുഷ്ടലാക്കോടെയാണ് സമരം തുടരുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് അഹങ്കാരത്തിന്‍റെയും സഹകരണമില്ലായ്മയുടെയും ലക്ഷണമാണ്. ഇനി ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. സമരം അവസാനിപ്പിക്കാൻ നേരത്തെ മന്ത്രിതല ചർച്ച നടന്നിരുന്നു. സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനും തീരുമാനിച്ചിരുന്നു.
