Author: News Desk

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് മുൻ താരം പിടിയിൽ. രഞ്ജി ട്രോഫി മത്സരങ്ങളടക്കം കളിച്ചിട്ടുള്ള നാഗരാജു ബുദുമുരുവിനെയാണ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. 2014 മുതൽ 2016 വരെ ആന്ധ്രാപ്രദേശ് രഞ്ജി ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ പേരു പറഞ്ഞ് ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്പോൺസർ ചെയ്യണമെന്ന് പറഞ്ഞാണ് ഇയാൾ കമ്പനിയെ സമീപിച്ചത്. ഇ-മെയിൽ വഴി വ്യാജ വിവരങ്ങൾ അയച്ചതിന് പിന്നാലെ ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യാൻ കമ്പനി മുന്നോട്ട് വന്നു. തുടർന്ന് ആവശ്യപ്പെട്ട 12 ലക്ഷം കൈമാറി. എന്നാൽ പിന്നീട് പ്രതികരണമൊന്നും ലഭിക്കാതായതോടെ കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു. നാഗരാജുവിൽ നിന്ന് 7.5 ലക്ഷം പൊലീസ് പിടിച്ചെടുത്തു. നാഗരാജു ഇന്ത്യൻ ബി…

Read More

മ​സ്ക​ത്ത് ​: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ആദരമർപ്പിച്ച് കൊണ്ട് ന​ഴ്​​സി​ങ്​ ദി​നം ആ​ച​രി​ച്ചു. എല്ലാ വർഷവും മാർച്ച് 13നാണ് ഗൾഫ് രാജ്യങ്ങൾ നഴ്സിങ് ദിനം ആചാരിക്കാറുള്ളത് . ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,000 പേർക്ക് 43.9 നഴ്സുമാരാണുള്ളത്. ആരോഗ്യം നിലനിർത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികൾക്കും കമ്മ്യൂണിറ്റികൾക്കും പരിചരണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവർത്തന മേഖലയാണ് നഴ്സിങ്. രോഗികളുടെ ജീവൻ രക്ഷിക്കാൻ വളരെയധികം വിശ്വസ്തതയും ക്ഷമയും ആവശ്യമാണെന്ന് നഴ്സ് സലേം അൽ റബാനി പറഞ്ഞു. കൊവിഡ് കാലത്ത് ദീർഘനേരം അധ്വാനിച്ചാണ് രോഗികളിൽ പലരെയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഉദ്യോഗസ്ഥരുടെയും മാനേജർമാരുടെയും സഹായവും സാമൂഹിക പിന്തുണയും കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ജോലിഭാരത്തിന്‍റെ പ്രതികൂല ഫലങ്ങൾ കൈകാര്യം ചെയ്യാനും തങ്ങളെ പ്രാപ്തരാക്കി. പകർച്ചവ്യാധി സമയത്ത് തങ്ങൾ സഹിച്ച ഭാരത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് സമൂഹത്തിൽ ധാരണ വ​ള​ർ​ന്നു​വെ​ന്നാ​ണ്​ കരു​തു​ന്ന​തെ​ന്നും​ അ​ൽ റ​ബാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കമ്പനിയെ നോക്കിയല്ല സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനി എംഡിയെ വിളിച്ചു വരുത്തും. കരാറിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മേയർ പറഞ്ഞു. ഞെളിയൻപറമ്പിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇവിടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മേയർ പറഞ്ഞു. 

Read More

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ക്രൈം നന്ദകുമാറിന്‍റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി. പോലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 11.30ന് ദേശാഭിമാനി ജംഗ്ഷനിലായിരുന്നു സംഭവം. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. ക്രൈം നന്ദകുമാർ ചാനലിലൂടെ തന്നെക്കുറിച്ച് വാർത്ത നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

Read More

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവൻ എന്നിവർ ചൂണ്ടിക്കാട്ടി. ഈ മാസം 17ന് (വെള്ളിയാഴ്ച) ആശുപത്രി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐ.എം.എ സംസ്ഥാന വ്യാപകമായി മെഡിക്കൽ പണിമുടക്കുമായി മുന്നോട്ട് പോകുമ്പോൾ, ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ സാംസ്കാരിക കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എം.എൽ.എയും ഉത്തരവാദിയായിരിക്കുമെന്ന ഓർമ്മപ്പെടുത്തലാണിതെന്നും ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു. അഴിമതിയും വൈദ്യചികിത്സയും സംബന്ധിച്ച പരാതികൾ ഉന്നയിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് എം.എൽ.എയുടെ ഉത്തരവാദിത്തമാണെങ്കിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു. ഹൈക്കോടതിയും പൊതുസമൂഹവും ഭരണകർത്താക്കളും കേരളത്തിലെ സാംസ്ക്കാരിക സാഹിത്യ നായകൻമാരും ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിക്കുമ്പോഴും ആരോഗ്യപ്രവർത്തകരെ ആക്രമിക്കാനുള്ള ആഹ്വാനം സ്വീകാര്യമല്ല. ആശുപത്രി…

Read More

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. വിജേഷ് പിള്ളയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ബെംഗളൂരു വൈറ്റ്ഫീൽഡ് ഡിസിപി പറഞ്ഞു. വാട്സാപ്പിലൂടെയാണ് വിജേഷ് പിള്ളയ്ക്ക് സമൻസ് അയച്ചത്. ഇതിനോട് വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. എത്രയും വേഗം കെ.ആർ പുര പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരള പോലീസിന്‍റെ സഹായവും തേടുമെന്ന് ഡിസിപി എസ് ഗിരീഷ് പറഞ്ഞു. ഐ.പി.സി 506-ാം വകുപ്പ് പ്രകാരമാണ് വിജേഷ് പിള്ളയ്ക്കെതിരെ ബെംഗളൂരു കൃഷ്ണരാജപുര പോലീസ് കേസെടുത്തത്. ഒടിടി സീരീസിന്‍റെ നിർമ്മാണത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന മാർച്ച് നാലിന് വിജേഷ് പിള്ള ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ സൂരി പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നാണ് സ്വപ്നയുടെ പരാതി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നും തുടർന്ന് വ്യാജ പാസ്പോർട്ട് ഉണ്ടാക്കി മക്കളോടൊപ്പം മലേഷ്യയിലേക്ക്…

Read More

കൊൽക്കത്ത: യൂണിവേഴ്സിറ്റികളിൽ വി സിമാരുടെ കാലാവധി നീട്ടി നൽകാനോ പുനർനിയമനം നടത്താനോ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കാനും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2012 ലും 2014 ലും വരുത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. സർവകലാശാലകളിലെ വി.സി നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സർവകലാശാല വൈസ് ചാൻസലർ പദവിയുടെ പ്രാധാന്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാൽ വൈസ് ചാൻസലറായി തുടരുന്നത് വിദ്യാർത്ഥികൾക്കും സർവകലാശാല ഭരണത്തിനും ഗുണം ചെയ്യില്ലെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞു.

Read More

കണ്ണൂര്‍: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സ്വപ്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നഷ്ടപരിഹാരമായി ഒരു കോടി ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്നയുടെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ വസ്തുതാപരമായി തെറ്റാണ്. വിജേഷ് പിള്ളയെ തനിക്കോ കുടുംബത്തിനോ അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സ്വപ്ന ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടിക്കൊരുങ്ങുമെന്നും നോട്ടീസിൽ പറയുന്നു. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണ് നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ. എത്ര പി.ആർ വർക്ക് ചെയ്തിട്ടും മരുമകൻ സ്പീക്കർക്കൊപ്പം വരാത്തതാണ് ഇതിനു പിന്നിലെ കാരണം. സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ നടപടികൾ അട്ടിമറിക്കാനുള്ള കുടുംബ അജണ്ടയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ നടക്കുന്നത്. മേശപ്പുറത്ത് ഒരു പേപ്പർ വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ അപമാനിക്കാൻ മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ റിയാസിന് എന്ത് അവകാശമാണുള്ളത്. മനഃപൂർവ്വം പ്രകോപിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ചെങ്കോട്ടുകോണത്ത് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി നൽകേണ്ട വിഷയങ്ങളിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത് നിസ്സാര കാരണങ്ങൾ കൊണ്ടാണെന്നും സതീശൻ ആരോപിച്ചു.

Read More

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ മത്സരങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചപ്പോൾ കേരള സ്ട്രൈക്കേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത്. കളിച്ച 4 മത്സരങ്ങളിലും പരാജയപ്പെട്ട സ്ട്രൈക്കേഴ്സിന് ഒരു പോയിന്‍റ് പോലും നേടാനായിട്ടില്ല. ആശ്വാസ ജയം തേടി കഴിഞ്ഞ ശനിയാഴ്ച ഭോജ്പുരി ദബാങ്സിനെതിരെ കളിച്ച സ്ട്രൈക്കേഴ്സ് ആ മത്സരത്തിലും പരാജയപ്പെട്ടിരുന്നു. തെലുങ്ക് വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നിവരോട് കേരള സ്ട്രൈക്കേഴ്സ് പരാജപ്പെട്ടിരുന്നു. ഫെബ്രുവരി 19ന് തെലുങ്ക് വാരിയേഴ്സിനെതിരെ കളിച്ചുകൊണ്ടാണ് കേരളത്തിന്‍റെ തുടക്കം. തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി തുടങ്ങിയപ്പോൾ 64 റൺസിനാണ് കേരളം തോറ്റത്. രണ്ടാം മത്സരം കർണാടക ബുൾഡോസേഴ്സിനെതിരെയായിരുന്നു. എട്ട് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. തുടർന്ന് കേരളം നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു.…

Read More