Author: News Desk

തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് വിഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അങ്ങനെയുള്ള ഒരാൾ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് വീണാ ജോർജിന്‍റെ പ്രതികരണം. “സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണ്!! പ്രതിപക്ഷ നേതാവിന്‍റെ ആ കാപട്യം ഇന്ന് സഭയിൽ കണ്ടു. സ്ത്രീകളെ അധിക്ഷേപിച്ച ശേഷം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് അദ്ദേഹത്തിന്‍റെ പതിവ് ശൈലി”. വീണ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നെന്ന് ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തിനെ തുടർന്നാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ടാണ് വീണാ ജോർജിന്റെ പ്രതികരണം.

Read More

കൊച്ചി: മുഖ്യമന്ത്രി സോൺടയുടെ ഗോഡ്ഫാദറാണെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. 2019 ൽ മുഖ്യമന്ത്രി നെതർലാൻഡ്സ് സന്ദർശന വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ചാണ് സോൺടക്ക് എല്ലാ മാലിന്യ പ്ലാന്‍റുകളുടെയും കരാർ ഒരൊറ്റ ടെൻഡറായി നൽകിയത്. സി.ബി.ഐ അന്വേഷണം വേണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന ടെൻഡർ യോഗ്യതകൾ അട്ടിമറിച്ചെന്നും ടോണി ചമ്മണി ആരോപിച്ചു. സോൺട കമ്പനിക്ക് വേണ്ടി ടെൻഡർ യോഗ്യതയിൽ മാറ്റം വരുത്തി. മുഖ്യമന്ത്രിക്ക് സോൺട കമ്പനിയുമായി ആഴത്തിലുള്ള ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു. സർക്കാർ ബ്രഹ്മപുരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണ്. വിജിലൻസ് അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ളയതാണെന്നും, കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ടോണി ചമ്മണി പറഞ്ഞു.

Read More

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ സമീർ ഖാഖർ (71) അന്തരിച്ചു. അദ്ദേഹത്തിന്‍റെ ബന്ധു ഗണേഷ് ഖാഖറാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ശ്വസന സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഉറക്കത്തിൽ വച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളമാവുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിന്‍റെ പ്രവർത്തനം ക്രമത്തിൽ ആയിരുന്നില്ല. മൂത്ര സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹം പുലർച്ചെ 4.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. മുംബൈയിലെ ബോറിവലിയിലെ എംഎം ആശുപത്രിയിലായിരുന്നു അന്ത്യം.  ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ശ്രദ്ധനേടിയ ഏറ്റവും ജനപ്രിയനായ അഭിനേതാക്കളിൽ ഒരാളാണ് സമീർ ഖാഖർ. നുക്കദ്, മനോരഞ്ജൻ, സർക്കസ്, നയാ നുക്കദ്, ശ്രീമാൻ ശ്രീമതി, അദാലത്ത് എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ പരമ്പരകളിൽ ഉൾപ്പെടുന്നു. ഗുജറാത്തി നാടകവേദിയിലും അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1980 കളുടെ പകുതി മുതൽ അദ്ദേഹം സിനിമകളിൽ സജീവമായിരുന്നു.

Read More

മുംബൈ: ലോകത്തെ ഏറ്റവും ധനികരായ 10 ക്രിക്കറ്റ് താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ദ് വേൾഡ് ഇൻഡക്സ് പുറത്ത് വിട്ടിരുന്നു. പട്ടിക പ്രകാരം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റാണ് ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്ലിയുമെല്ലാം ഈ കണക്ക് പ്രകാരം ഗിൽക്രിസ്റ്റിന് പിന്നിലാണ്. എന്നാൽ ഇത് സത്യമല്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 380 മില്യൺ ഡോളറാണ് ഗിൽക്രിസ്റ്റിന്‍റെ ആസ്തി എന്നാണ് ഈ കണക്കിൽ പറയുന്നത്. ലോകപ്രശസ്ത ഫിറ്റ്നസ് സെന്‍ററായ എഫ് 45 ന്‍റെ സിഇഒ ആദം ഗിൽക്രിസ്റ്റിനെ ക്രിക്കറ്റ് കളിക്കാരനെന്ന് തെറ്റിദ്ധരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതായിരിക്കാം എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫിറ്റ്നസ് സെന്‍ററിന്‍റെ സിഇഒ 2022 ൽ 500 മില്യൺ ഡോളർ വരുമാനം നേടിയപ്പോഴാണ് ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഓസ്ട്രേലിയക്കായി 96 ടെസ്റ്റുകളും 287…

Read More

ബീജിംഗ് : കോവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ചൈന വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത്. സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ച സീറോ കോവിഡ് നയം പിൻവലിച്ച ചൈന, രാജ്യം കൊവിഡിൽ നിന്ന് മുക്തമായെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ വലിയ ഇളവ് പ്രഖ്യാപിച്ചത്.  2020 മാർച്ച് 28ന് മുമ്പ് ചൈന നൽകിയ വിസകളില്‍ സാധുവായവയ്ക്ക് മാർച്ച് 15 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും. കൂടാതെ, ഹൈനാൻ ദ്വീപ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ ക്രൂയിസ് കപ്പലുകൾക്ക് വിസ രഹിത പ്രവേശനവും അനുവദിക്കും. അതുപോലെ, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള ടൂർ ഗ്രൂപ്പുകൾക്ക് വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. കൂടാതെ വിദേശത്തുള്ള ചൈനീസ് കോൺസുലേറ്റുകൾ വിസ അപേക്ഷകൾ പരിഗണിക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്.

Read More

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും അത് മൂലമുണ്ടായ സാമൂഹിക ആഘാതവും ഇരട്ടിപ്പിച്ച് കാണിക്കുന്നതാണെന്ന് ന്യായീകരിക്കുന്നവരെ വിമർശിച്ച് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു. ചലച്ചിത്ര പ്രവർത്തകൻ റോണി മാനുവൽ ജോസഫിന്‍റെ സമാനമായ അഭിപ്രായമുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് ആഷിഖ് അബു ഈ വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. മുമ്പ് നോട്ട് നിരോധന സമയത്ത് ന്യായീകരണം പറഞ്ഞവരെപ്പോലെയാണ് ബ്രഹ്‍മപുരം വിഷയം പ്രസക്തമല്ലെന്ന് വാദിക്കുന്നവരെന്ന് ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. ‘നോട്ട് നിരോധന ഫാൻസും തീപ്പിടുത്ത ഫാൻസും’ എന്ന തലക്കെട്ടിൽ റോണി മാനുവൽ ജോസഫ് പങ്കുവച്ച ആക്ഷേപഹാസ്യ സ്വഭാവമുള്ള പോസ്റ്റ് ഇങ്ങനെ. നോട്ട് നിരോധന സമയത്ത് ആരാധകർ പൊതുവെ നോട്ടുനിരോധനത്തെ ന്യായീകരിച്ചത് ഇങ്ങനെയാണ്. 1. ഞാൻ എന്റെ അടുത്തുള്ള ബാങ്കുകളിൽ പോയി നോക്കി, അവിടെ ക്യൂ ഒന്നുമില്ല. 2. എന്റെ സുഹൃത്ത് ജോലി ചെയ്യുന്ന ബാങ്കിൽ ആളുകൾ നോട്ട് മാറാൻ വരുന്നത് ചിരിച്ചുകൊണ്ടാണെന്ന് അവൻ പറഞ്ഞു. 3. ഞങ്ങളുടെ പഞ്ചായത്തിലെ ഒരു…

Read More

ഇസ്‌ലാമാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നതാണ് പാക് പൊലീസിന്‍റെ യഥാർത്ഥ ലക്ഷ്യമെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തോഷാഖാന കേസിൽ അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെത്തിയ പൊലീസ് സംഘത്തെ അനുയായികൾ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പാക് പൊലീസിനെ വിമർശിച്ച് ഇമ്രാൻ ഖാൻ ട്വിറ്ററിൽ രംഗത്തെത്തിയത്. “അറസ്റ്റ് ചെയ്യാനെന്ന പൊലീസിന്‍റെ അവകാശവാദം തികഞ്ഞ നാടകമാണ്. തട്ടിയെടുത്ത് കൊല്ലുകയാണ് യഥാർത്ഥ ലക്ഷ്യം. കണ്ണീർ വാതകത്തിനും ജലപീരങ്കിക്കും ശേഷം ഇപ്പോൾ വെടിവയ്പ്പിലേക്ക് എത്തിയിരിക്കുകയാണ്,” ഇമ്രാൻ ട്വീറ്റ് ചെയ്തു. വെടിയുണ്ടകളുടെ ചിത്രവും ഇമ്രാൻ പുറത്തുവിട്ടു. അതേസമയം, ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പാകിസ്ഥാൻ റേഞ്ചേഴ്സും പാകിസ്ഥാൻ പൊലീസിനൊപ്പം ചേർന്നു. ലാഹോറിലെ ഇമ്രാൻ ഖാന്‍റെ വസതിക്ക് സമീപം ഇരുവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാഹോറിലെ ഖാന്‍റെ വസതിയിലേക്ക് പോയ പൊലീസിന് നേരെ കല്ലേറുണ്ടായിരുന്നു.…

Read More

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വീണ്ടും ഇന്ധനക്ഷാമം. തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമാണ് ഇന്ന് രാവിലെ ഇന്ധനം നൽകിയത്. എണ്ണക്കമ്പനിക്ക് കുടിശ്ശികയുള്ളതിനാലാണ് ഡീസൽ വിതരണം നിർത്തിവച്ചതെന്നാണ് വിവരം. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ സന്ദർശന വേളയിൽ പട്രോളിംഗ് നടത്താൻ പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. അതേസമയം, സംസ്ഥാനത്ത് പൊലീസ് സേനയ്ക്കായി പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. തൈക്കാട് പൊലീസ് ഗ്രൗണ്ടിലായിരുന്നു ഫ്ളാഗ് ഓഫ് ചടങ്ങ്. പൊലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, സ്പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിലേക്കാണ് പുതിയ വാഹനങ്ങൾ. ഡി.ജി.പിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഡൽഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കൾ മാർച്ച് അവസാനിപ്പിച്ചു. നേതാക്കൾ ഇഡി ഓഫീസിലേക്ക് കടന്നു പോകാതിരിക്കാൻ ഡൽഹി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൻ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ പ്രതിപക്ഷ നേതാക്കൾ മാർച്ച് അവസാനിപ്പിച്ച് പാർലമെന്‍റിലേക്ക് മടങ്ങുകയായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്‍റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) മാർച്ചിൽ നിന്ന് വിട്ടു നിന്നു. ഇ.ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നും സംയുക്ത പരാതി കത്ത് ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ പറഞ്ഞത്. “അവർ ഞങ്ങളുടെ മാർച്ച് തടഞ്ഞു, ഞങ്ങൾ 200 പേരുണ്ട്. അവിടെ 2000…

Read More

അന്തരീക്ഷ താപനില ഇനിയും ഉയരുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. അതിനാൽ നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. യാത്രയിലും മറ്റും കുപ്പിവെള്ളം ആയിരിക്കും നാം ആശ്രയിക്കുന്നത്. എന്നാൽ ഇവ വാങ്ങുന്നതിന് മുൻപ് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഐ.എസ്.ഐ മുദ്രയുള്ള കുപ്പികൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം. അതിനോടൊപ്പം തന്നെ പ്ലാസ്റ്റിക്‌ ബോട്ടിലിന്റെ സീൽ പൊട്ടിയതാണോ എന്നും ശ്രദ്ധ വേണ്ടതാണ്. ഇത്തരത്തിലുള്ള കുപ്പികൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാനുകളായി വാങ്ങുമ്പോഴും ഈ പ്രധാന കാര്യങ്ങൾ മറന്നുപോകരുത്. വെള്ളക്കുപ്പികൾ, ശീതളപാനീയങ്ങൾ എന്നിവ കടകളിലും മറ്റും നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലാണ് വച്ചിട്ടുള്ളതെങ്കിൽ ഇവ വാങ്ങാൻ പാടുള്ളതല്ല. കാരണം ഇത്തരം കുപ്പികളിൽ കൂടുതൽ വെയിൽ ഏൽക്കുമ്പോൾ പ്ലാസ്റ്റിക് ഘടകങ്ങൾ വിഘടിച്ച് വെള്ളത്തിൽ കലരാനുള്ള സാധ്യത വളരെ കൂടുതലാണ്, ഇത് പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ദാഹം തോന്നുന്നില്ലെങ്കിലും, ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടേയിരിക്കുന്നതാണ് അനുയോജ്യം.

Read More