Author: News Desk

കൊച്ചി: ബ്രഹ്മപുരം ദുരന്തത്തിന് ശേഷമെത്തിയ ആദ്യ മഴയിൽ പരിഭ്രാന്തരായി കൊച്ചി നിവാസികൾ. മഴയെത്തുടർന്ന് നഗരത്തിലുടനീളം വെള്ളപ്പത രൂപപ്പെട്ടതാണ് ആശങ്ക സൃഷ്ടിച്ചത്. മഴയിൽ ആസിഡിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന് പല വിദഗ്ധരും വ്യക്തമാക്കി. രണ്ടാഴ്ചയോളം വിഷപ്പുക നിറഞ്ഞ നഗരത്തിൽ പെയ്യുന്ന മഴ ആരോഗ്യത്തിന് ഗുണകരമാകില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പല ആരോഗ്യവിദഗ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, തീപിടിത്തമുണ്ടായ ബ്രഹ്മപുരത്ത് നല്ല മഴ ലഭിച്ചത് അവിടെ ക്യാമ്പ് ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് ആശ്വാസമായി. നന്നായി ലഭിച്ച മഴ മറ്റൊരു തീപിടിത്തത്തിനുള്ള സാധ്യത ഇല്ലാതാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മലപ്പുറം മുതൽ തെക്കോട്ടുള്ള വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. മലയോര മേഖലയിൽ ആരംഭിച്ച മഴ പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കൊല്ലം, വയനാട് ജില്ലകളിലും നല്ല വേനൽമഴ ലഭിച്ചു.

Read More

കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്രസഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിവസങ്ങളിൽ പാലിച്ചില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ മാസ്കുകൾ പോലും രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കിയില്ലെന്നും ദേവൻ രാമചന്ദ്രൻ ആരോപിച്ചു. ബ്രഹ്മപുരത്തെ തീ അണച്ച ശേഷം ഒരു കൂട്ടം ആളുകൾ അതിന്‍റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്ക്കാൻ എത്തിയ രക്ഷാപ്രവർത്തകരെ അനുമോദിക്കുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവൻ രാമചന്ദ്രന്‍റെ പ്രതികരണം.

Read More

തിരുവനന്തപുരം: സി.പി.എം വിട്ട എം.വി. രാഘവനെ 1987ൽ സബ്മിഷന്‍റെ പേരിൽ ചവിട്ടിമെതിച്ചതിന് സമാനമായ സംഭവങ്ങളാണ് നിയമസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ടി.പി ചന്ദ്രശേഖരനെ കൊന്ന അതേ രോഷത്തോടെയാണ് അവർ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചത്. ബോധരഹിതനായി വീണ സനീഷ് കുമാർ ജോസഫ് എം.എൽ.എയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സുധാകരൻ പറഞ്ഞു. മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് അഡീഷണൽ ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. എ.കെ.എം അഷ്റഫ്, ടി.വി ഇബ്രാഹിം എന്നിവർക്കും പരിക്കേറ്റു. എൽ.ഡി.എഫ് എം.എൽ.എമാരായ എച്ച്.സലാമും സച്ചിൻ ദേവും യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിപക്ഷ എം.എൽ.എമാരെ കടന്നാക്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു. സി.പി.എം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എം.വി. രാഘവനെ 15 ദിവസം നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മർദ്ദിച്ച സി.പി.എം എം.എൽ.എമാർക്ക് സംരക്ഷണം നൽകുകയും ചെയ്ത ചരിത്രമുള്ള സി.പി.എം അതേ കാര്യം വീണ്ടും ആവർത്തിക്കാൻ ശ്രമിച്ചാൽ അത്…

Read More

ന്യൂഡൽഹി: ഓഹരി വിപണിയിൽ കൃത്രിമം നടത്തിയെന്നും ഓഹരി മൂല്യം വർദ്ധിപ്പിച്ച് നിക്ഷേപകരെ വഞ്ചിച്ചുവെന്നുമുള്ള അദാനിക്കെതിരായ ആരോപണങ്ങൾ സെബി അന്വേഷിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ടി.എൻ. പ്രതാപൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ഓഹരി വിപണിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും നിക്ഷേപകർക്ക് സുരക്ഷ നൽകുന്നതിനും ഓഹരി വിപണിയുടെ സുഗമമായ നടത്തിപ്പിനും വേണ്ടി പ്രവർത്തിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഹരി വിപണിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സെബി അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് 2023 ജനുവരി 24 മുതൽ മാർച്ച് 1 വരെ അദാനിയുടെ കമ്പോള മൂലധനം ഏകദേശം 60 ശതമാനമാണ് ഇടിഞ്ഞത്. ഒമ്പത് കമ്പനികളെ ചേർത്താണ് അദാനി ഗ്രൂപ്പ് രൂപീകരിച്ചത്. ഈ കമ്പനികളെ സെൻസെക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ കമ്പനികൾക്ക് നിഫ്റ്റിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ സാന്നിധ്യമുള്ളൂ എന്ന് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

കോട്ടയം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും നല്ല മഴ ലഭിച്ചു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അറബിക്കടലിൽ 29 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ളതിനാൽ അവിടെ നിന്നുള്ള ഉഷ്ണതരംഗം വലിയ തോതിൽ കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നതിനാൽ പലയിടത്തും ചൂടിന്‍റെ തീവ്രത ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ബാക്കിയിടങ്ങളിൽ ശരാശരി 36 ഡിഗ്രിയാണ്.

Read More

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തെ തുടർന്ന് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം, എ.കെ.എം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്. എം.എൽ.എമാരെ മർദ്ദിച്ച വാച്ച് ആൻഡ് വാർഡുകൾക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നിയമസഭയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. പ്രതിപക്ഷം യോഗത്തിൽ പങ്കെടുക്കും. അടിയന്തര പ്രമേയ നോട്ടീസ് തുടർച്ചയായി തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എം.എൽ.എമാരും പ്രതിപക്ഷത്തെ ആക്രമിച്ചെന്ന് പരാതിപ്പെട്ടു. എം.എൽ.എമാരായ കെ.കെ രമ, സനീഷ് കുമാർ ജോസഫ് എന്നിവർക്കും സ്ത്രീകൾ ഉൾപ്പെടെ എട്ട് വാച്ച് ആൻഡ് വാർഡുകൾക്കും പരിക്കേറ്റു. വലിയ പ്രതിഷേധത്തിനും സംഘർഷങ്ങൾക്കുമാണ് കേരള നിയമസഭ ഇന്ന് രാവിലെ സാക്ഷ്യം വഹിച്ചത്. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസ്…

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. കനത്ത പുക മൂലം ശ്വാസതടസ്സം അനുഭവിക്കുന്നവർക്ക് വൈദ്യസഹായം നൽകുന്നതിനും ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കുന്നതിനുമാണ് തുക അടിയന്തരമായി കൈമാറുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. എം.എ യൂസഫലി നേരിട്ടാണ് ഇക്കാര്യം കൊച്ചി മേയർ അഡ്വ.എം.അനിൽകുമാറിനെ ഫോണിൽ അറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഉടൻ തുക കോർപ്പറേഷന് കൈമാറും.

Read More

തിരുവനന്തപുരം: നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്‍റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. നെയ്യാറിലെ മണൽ മാഫിയയ്ക്കെതിരെ കൈയിൽ വെട്ടുകത്തിയുമായി ഒറ്റയ്ക്ക് പോരാടിയ ഡാളിയമ്മൂമ്മയുടെ പോരാട്ടം തികച്ചും വ്യത്യസ്തമായിരുന്നു. നെയ്യാർ ഓലത്താന്നി പാതിരിശ്ശേരികടവിലാണ് താമസിച്ചിരുന്നത്. മണൽമാഫിയ സമീപത്തെ സ്ഥലങ്ങളെല്ലാം പണം വാങ്ങി കുഴിച്ചെടുത്തപ്പോൾ മുത്തശ്ശി മാത്രം സ്ഥലം വിട്ടുകൊടുത്തില്ല. ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടും ഒറ്റത്തുരുത്തിലെ വീട്ടിൽ ഡാളിയമ്മൂമ്മ ഏകയായി ധൈര്യത്തോടെ നിലകൊണ്ടു. സിനിമാ താരങ്ങളടക്കം ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ പ്രളയത്തിൽ വീട് തകർന്നപ്പോൾ ധാരാളം സഹായഹസ്തങ്ങളും അമ്മൂമ്മയ്ക്ക് നേരെ വന്നു. ഒരു വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് അമ്മൂമ്മയെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് മാഫിയയെയും മുട്ടുകുത്തിക്കാൻ കഴിയുമെന്നാണ് പ്രകൃതിസ്നേഹി കൂടിയായ ഡാളിയമ്മൂമ്മ നമുക്ക് കാണിച്ച് തന്നത്. 

Read More

യുഎഇ: എല്ലാ വൈദഗ്ധ്യമുള്ള ജീവനക്കാർക്കും ഫ്രീലാൻസ് ജോലി അനുവദിക്കുന്നതിനായി യുഎഇ പുതിയ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് അവതരിപ്പിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൾമനാൻ അൽ അവാർ പറഞ്ഞു. വിദൂര ജോലി, വിദൂര വിദ്യാഭ്യാസം, വിദൂര ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി രാജ്യത്തിന്‍റെ അജണ്ട സജീവമാക്കാൻ ലക്ഷ്യമിടുന്ന ‘റിമോട്ട്’ എന്ന പുതിയ ഫോറത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നൈപുണ്യ നിലവാരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പുതിയ ഫ്രീലാൻസ് നയം അവതരിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉയർന്ന വൈദഗ്ധ്യമുള്ളവർക്ക് മാത്രമല്ല, കുറഞ്ഞ വൈദഗ്ധ്യമുള്ളവർക്കും ലഭ്യമായിരിക്കും, ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾ ഉണ്ടായിരിക്കും. അവർ നിയമത്തിന്റെ കുടക്കീഴിലുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

തമിഴിന് ശേഷം തെലുങ്കിൽ അരേങ്ങേറ്റം കുറിക്കാനൊരുങ്ങി ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്‍റർടെയ്ൻമെന്‍റ്സും, ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ് വില്ലനായാണ് എത്തുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്കിനൊപ്പമാണ് നടന്‍റെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്‍റെ പേര് ചെങ്ക റെഡ്ഡി എന്നാണ്. സായ് ധരം തേജിന്‍റെ സഹോദരൻ പഞ്ച വൈഷ്ണവ് തേജിന്‍റെ കരിയറിലെ നാലാമത്തെ ചിത്രം കൂടിയാണിത്. ഒരു കൈയിൽ തോക്കും മറുകൈയിൽ സിഗരറ്റ് ലൈറ്ററും പിടിച്ച് ബ്രൗൺ ഷർട്ടും ധരിച്ചാണ് ജോജു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ ഏറെ ശ്രദ്ധ നേടിയ ജോജുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഇരട്ടയ്ക്ക് അഭിനന്ദനവും പോസ്റ്ററിലൂടെ അറിയിച്ചിട്ടുണ്ട്.   മലയാളത്തിന് പുറത്ത് തമിഴിൽ മാത്രമാണ് ജോജു മുൻപ് അഭിനയിച്ചിട്ടുള്ളത്.…

Read More